»   » കൂട്ടുകാരന് വേണ്ടി കട്ടപ്പനയിലെ ഹൃത്വിക് റോഷന്റെ ആദ്യ ഫേസ്ബുക്ക് ലൈവ് വൈറലാവുന്നു!!!

കൂട്ടുകാരന് വേണ്ടി കട്ടപ്പനയിലെ ഹൃത്വിക് റോഷന്റെ ആദ്യ ഫേസ്ബുക്ക് ലൈവ് വൈറലാവുന്നു!!!

By: Teresa John
Subscribe to Filmibeat Malayalam

കട്ടപ്പന ഹൃത്വിക് റോഷന്‍ എന്ന സിനിമയിലുടെ നായകനായി എത്തി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. പുതുമുഖ നടന്‍ നായകനായി എത്തിയിട്ടും ചിത്രം സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ഇന്ന് വിഷ്ണു ഉണ്ണികൃഷ്ണന്‍ ആദ്യമായി ഫേസ്ബുക്ക് ലൈവിലെത്തിയിരിക്കുകയാണ്.

ഭക്ഷണത്തിന് വേണ്ടി ജീവിക്കുന്നവര്‍ അറിയാന്‍ ഫുഡ് ഇന്‍സ്‌പെക്ടറുടെ സാഹസിക പോരാട്ടങ്ങള്‍ സിനിമയാവുന്നു

പ്രമുഖ നടി നടന്മാരുടെ വിളിപ്പേര് കേട്ടിട്ടുണ്ടോ? ഈ പേരുകള്‍ കേട്ടാല്‍ ആരാണെങ്കിലും ചിരിച്ചു മരിക്കും

ഇന്ന് റിലീസ് ചെയ്ത ഫഹദ് ഫാസിലിന്റെ സിനിമ ' റോള്‍ഡ് മോഡല്‍സ്' എന്ന ചിത്രം കാണുന്നതിനായി തിയറ്ററിലെത്തിയപ്പോഴായിരുന്നു വിഷ്ണു ലൈവിലെത്തിയത്. ലൈവിലുടെ തന്റെ സുഹൃത്തായ ബിബിന്‍ ജോര്‍ജിനെ സപ്പോര്‍ട്ട് ചെയ്യണമെന്നാണ് പറഞ്ഞിരിക്കുന്നത്.അതിന്റെ കാരണം ഇതാണ്.

കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍

നാദിര്‍ഷ സംവിധാനം ചെയ്ത് ദിലീപ് സംവിധാനം ചെയ്ത സിനിമയാണ് കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍. ചിത്രത്തിലെ നായകനായിരുന്നു വിഷ്ണു ഉണ്ണികൃഷ്ണന്‍. ഇന്ന് ആദ്യമായിട്ടാണ് താരം ഫേസ്ബുക്ക് ലൈവിലെത്തുന്നത്.

ഇതാണ് ഒര്‍ജിനല്‍ അക്കൗണ്ട്

തന്റെ പേരില്‍ ഒരുപാട് അക്കൗണ്ടുകളുണ്ടെന്നും ഇതാണ് തന്റെ അക്കൗണ്ട്. ഇതല്ലാതെ വേറെ അക്കൗണ്ട് ഇല്ലെന്നുമാണ് വിഷ്ണു പറയുന്നത്.

സിനിമ തിയറ്ററില്‍ നിന്നും

കൂട്ടുകാരുടെ കൂടെ ഇന്ന് റിലീസ് ചെയ്ത 'റോള്‍ഡ് മോഡല്‍സ്' എന്ന സിനിമ കാണാന്‍ തിയറ്ററില്‍ എത്തിയപ്പോള്‍ അവിടെ നിന്നുമാണ് വിഷ്ണു ലൈവിലെത്തിയത്.

സിനിമയുടെ തിരക്കുകളിലായിരുന്നു

കുറെ നാളുകളായി സിനിമയുടെ തിരക്കുകളിലായിരുന്നു. അതു കൊണ്ടാണ് ഫേസ്ബുക്കില്‍ വരാതിരുന്നതെന്നാണ് താരം പറയുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടെ വീണിട്ട് കൈ ഒടിഞ്ഞ കാര്യവും താരം പറഞ്ഞിരുന്നു.

തന്റെ കൂട്ടുകാരനെ സപ്പോര്‍ട്ട് ചെയ്യണം

റോള്‍ മോഡല്‍ എന്ന ചിത്രത്തില്‍ തന്റെ സുഹൃത്ത് ബിബിന്‍ ജോര്‍ജ് അഭിനയിച്ചിട്ടുണ്ടെന്നും സിനിമ കണ്ട് അവനെ എല്ലാവരും സപ്പോര്‍ട്ട് ചെയ്യണമെന്നും താരം പറയുന്നു.

ഫേസ്ബുക്ക് ലൈവ് അറിയില്ല

തന്നോട് എല്ലാവരും ഫേസ്ബുക്ക് ലൈവില്‍ വരണമെന്ന് പറയാറുണ്ടെന്നും എന്നാല്‍ തനിക്ക് ഫേസ്ബുക്ക് ലൈവില്‍ വരാന്‍ അറിയില്ലെന്നും ഇപ്പോള്‍ കൂട്ടുകാരന്റെ ഫോണില്‍ നിന്നുമാണ് വന്നിരിക്കുന്നതെന്നുമാണ് വിഷ്ണു പറയുന്നത്.

റോള്‍ മോഡല്‍

റാഫി സംവിധാനം ചെയ്ത സിനിമയാണ് റോള്‍ഡ് മോഡല്‍. ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകനായി അഭിനയിക്കുന്നത്. വിനായകന്‍ സൗബിന്‍ സാഹിര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലഭിനയിക്കുന്നുണ്ട്. നമിതാ പ്രമോദാണ് സിനിമയിലെ നായിക.

English summary
Kannan Thamarakkulam's New Movie Comming soon
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam