»   » വിഷുവിന് കമ്മാരന്റെയും മോഹന്‍ലാലിന്റെയും ഇടയില്‍, പ്രമുഖ താരങ്ങള്‍ നല്‍കിയ സര്‍പ്രൈസുകള്‍ കണ്ടോ?

വിഷുവിന് കമ്മാരന്റെയും മോഹന്‍ലാലിന്റെയും ഇടയില്‍, പ്രമുഖ താരങ്ങള്‍ നല്‍കിയ സര്‍പ്രൈസുകള്‍ കണ്ടോ?

Written By:
Subscribe to Filmibeat Malayalam

വീണ്ടുമൊരു വിഷുക്കാലം കടന്ന് പോവുകയാണ്. മലയാള സിനിമയെ സംബന്ധിച്ചിടത്തോളം മികച്ച സിനിമകള്‍ പ്രേക്ഷകന് സമ്മാനിക്കാന്‍ കഴിഞ്ഞെന്നുള്ളതാണ് സന്തോഷം നല്‍കുന്ന കാര്യം. ഏറെ നാളുകളായി കേരളക്കര കാത്തിരുന്ന സിനിമകളായിരുന്നു ഈ ദിവസങ്ങളില്‍ റിലീസിനെത്തിയത്.

കമ്മാരനും മോഹന്‍ലാലും തമ്മില്‍ കൂട്ടയടി! ഇടയിലുടെ ഗോളടിച്ച് പഞ്ചവര്‍ണതത്ത! ട്രോളന്മാരെ നമിക്കണം..

സിനിമകളെല്ലാം മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. ഇനി റിലീസിനൊരുങ്ങുന്ന സിനിമകളും ചില സര്‍പ്രൈസുകള്‍ നല്‍കിയിരിക്കുകയാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, തുടങ്ങി പ്രമുഖ താരങ്ങളുടെയും ദുല്‍ഖര്‍ സല്‍മാന്‍, സൗബിന്‍ ഷാഹിര്‍, തുടങ്ങി യുവതാരങ്ങളുടെയും വകയും വിഷു കൈനീട്ടം ഉണ്ട്.

മമ്മൂട്ടിയുടെ വക

മമ്മൂട്ടി ആരാധകര്‍ക്കായി നല്‍കിയ വിഷു കൈനീട്ടം അബ്രഹാമിന്റെ സന്തതികളില്‍ നിന്നുമായിരുന്നു. സിനിമയിലെ ഫസ്റ്റ് ലുക്ക് പോസ്റ്ററായിരുന്നു ഏപ്രില്‍ 15 വൈകുന്നേരം പുറത്ത് വിട്ടത്. പോലീസ് കഥ പറയുന്ന സിനിമയില്‍ മമ്മൂക്ക വീണ്ടും തോക്ക് കൈയിലെടുത്ത ചിത്രവുമായിട്ടാണ് പോസ്റ്റര്‍ വന്നിരിക്കുന്നത്. ഡെറിക് അബ്രഹം എന്ന പോലീസ് ഓഫീസറുടെ വേഷത്തിലാണ് ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നതും. ഷാജി പാടൂരാണ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ദ ഗ്രേറ്റ് ഫാദറിന്റെ സംവിധാകന്‍ ഹനീഫ് അദേനിയാണ് തിരക്കഥ ഒരുക്കുന്നത്. ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് നിര്‍മ്മിക്കുന്നത്. അന്‍സന്‍ പോള്‍, രഞ്ജി പണിക്കര്‍, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, യോഗ് ജപ്പി തുടങ്ങിയവരാണ് സിനിമയിലെ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മോഹന്‍ലാലിന്റെ വക

ഇനി വരാനിരിക്കുന്ന മോഹന്‍ലാലിന്റെ ത്രില്ലര്‍ സിനിമയാണ് നീരാളി. ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന സിനിമയില്‍ നിന്നും വിഷു ദിനത്തില്‍ പ്രോമോ പുറത്ത് വിട്ടിരിക്കുകയാണ്. സണ്ണി ജോര്‍ജ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. നീരാളി പിടുത്തത്തിന്റെ നിമിഷങ്ങള്‍ക്കായി കാത്തിരിക്കുക എന്നാണ് വീഡിയോയില്‍ മോഹന്‍ലാല്‍ പറയുന്നത്. സാജു തോമസ് തിരക്കഥയെഴുതുന്ന സിനിമ മുണ്‍ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് നിര്‍മ്മിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം നാദിയ മൊയ്തുവും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമ കൂടിയാണ് നീരാളി. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, സായി കുമാര്‍, എന്നിങ്ങനെ നിരവധി താരങ്ങളുമുണ്ട്.

കാമുകിയുടെ ട്രെയിലര്‍

ഇതിഹാസ, സ്‌റ്റൈയില്‍ എന്നീ സിനിമകള്‍ക്ക് ശേഷം ബിനു എസ് സംവിധാനം ചെയ്യുന്ന സിനിമയാണ് കാമുകി. അപര്‍ണ ബാലമുരളിയും അസ്‌കര്‍ അലിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാമുകിയുടെ ട്രെയിലര്‍ പുറത്തെത്തിയിരിക്കുകയാണ്. കോളേജ് പശ്ചാതലത്തിലൊരുക്കുന്ന സിനിമയാണെന്നുള്ള സൂചനകള്‍ നല്‍കിയാണ് ട്രെയിലര്‍ വന്നിരിക്കുന്നത്. ഇപ്പോള്‍ യൂട്യൂബില്‍ ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്ത് കാമുകിയാണുള്ളത്. മോഹന്‍ലാല്‍ റെഫന്‍സ് കൂടിയാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. പ്രണയവും കോമഡിയും പ്രമേയമാക്കി നിര്‍മ്മിക്കുന്ന സിനിമ റിയല്‍ ലൈഫ് കോളേജ് സ്‌റ്റോറിയായിട്ടാണ് വരുന്നത്. സിനിമയില്‍ അന്ധനായ ചെറുപ്പക്കാരനെ പ്രണയിക്കുന്ന കാമുകിയുടെ കഥയാണ് പറയുന്നത്.

ദുല്‍ഖറിന്റെ സമ്മാനം

ദുല്‍ഖര്‍ സല്‍മാന്‍ തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുന്ന സിനിമയാണ് മഹാനടി. സിനിമ റിലീസിനൊരുങ്ങുന്നതിനിടെ ഓഫീഷ്യല്‍ ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ്. തമിഴ്, തെലുങ്ക് സിനിമ ലോകം അടക്കി വാണിരുന്ന നടി സാവിത്രിയുടെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ബയോപിക്ക് ആണ് മഹാനടി. സിനിമയില്‍ തെന്നിന്ത്യയുടെ മുന്‍കാല സൂപ്പര്‍സ്റ്റാര്‍ ജെമിനി ഗണേശന്റെ വേഷത്തിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന സിനിമ വൈജന്തി മൂവീസാണ് നിര്‍മ്മിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ മേയ് മാസത്തില്‍ റിലീസിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അമ്പിളി വരുന്നു

സുഡാനി ഫ്രം നൈജീരിയക്ക് ശേഷം സൗബിന്‍ ഷാഹിര്‍ നായകനാവുന്ന അമ്പിളി സിനിമയുടെ പോസ്റ്റര്‍ പുറത്ത് വന്നിരുന്നു. ദുല്‍ഖര്‍ സല്‍മാനായിരുന്നു സിനിമയുടെ പോസ്റ്റര്‍ പുറത്ത് വിട്ടത്. ടൊവിനോയുടെ ഗപ്പിയ്ക്ക് ശേഷം അതേ കൂട്ടുകെട്ടില്‍ നിര്‍മ്മിക്കുന്ന സിനിമയാണ് അമ്പിളി. ജോണ്‍പോള്‍ ജോര്‍ജാണ് സിനിമ സംവിധാനം ചെയ്യുന്നത്. നടി നസ്രിയയുടെ സഹോദരന്‍ നവിന്‍ നസീം സിനിമയിലൂടെ നായകനായി അരങ്ങറ്റേം നടത്തുന്നുണ്ട്. തന്‍വി റാം എന്ന പുതുമുഖ നായികയെയും അമ്പിളിയിലൂടെ പരിചയപ്പെടുത്തുന്നുണ്ട്. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ്, ആര്‍ മേത്ത, എവി അനൂപ്, സിവി സാരഥി എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

ഏട്ടനെ തള്ളി തള്ളി പ്രണവിനുമായി! ആദിയുടെ തള്ള് കളക്ഷന്‍ പുറത്ത്! കൊന്ന് കൊലവിളിച്ച് ട്രോളന്മാര്‍..!

English summary
Vishu special treats from malayala cinema

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X