For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാന്‍ എന്തിനാ പാടുന്നത്, ശ്രീക്കുട്ടന്‍ പാടട്ടെയെന്ന് ലാല്‍, പാട്ട് പാടിപ്പിച്ചതിനെ കുറിച്ച് വിനു

  |

  കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് വിഎം വിനു. പല്ലാവൂര്‍ ദേവനാരായണന്‍, വേഷം, ബസ് കണ്ടക്ടര്‍, മയിലാട്ടം, യെസ് യുവര്‍ ഓണര്‍, ബാലേട്ടൻ,കുട്ടിമാമ തുടങ്ങിയവയാണ് വിനു സംവിധാനം ചെയ്ത ചത്രങ്ങൾ മോഹൻലാൽ , മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രമാക്കി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. താരങ്ങൾക്ക് മികച്ച കഥാപാത്രങ്ങൾ നൽകുക മാത്രമല്ല ഇവരെ കൊണ്ട് പാട്ടും പാടിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിത മോഹൻലാലിനെ കൊണ്ട് പാട്ടു പടിപ്പിച്ച സംഭവം വെളിപ്പെടുത്തുകയാണ് സംവിധായകൻ വിനു. അദ്ദേഹത്തിന്റെ യുട്യൂബ് ചാനലായ ഫ്‌ളാഷ്‌കട്ട്‌സിലൂടെയാണ് വെളിപ്പെടുത്തിയത്.

  vm vinu- mohanlal

  മോഹൻലാലിനെ നായകനാക്ക വിം എം വിനു സംവിധാനം ചെയ്ത ചിത്രമാണ് ബാലേട്ടന്‍. നടന്റെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ഇത്. ഇന്നും മിനിസ്ക്രീനിൽ ഈ ചിത്രത്തിന് മികച്ച കാഴ്ചക്കാരുണ്ട്. സിനിമയിലെ 'കറുകറുകറുത്തൊരു പെണ്ണാണ്' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചത്. മോഹൻലാൽ ആയിരുന്നു. നടനെ കൊണ്ട് പാട്ടുപിപ്പിച്ച കഥ വെളിപ്പെടുത്തുകയാണ് സംവിധായകൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ'' "ഞാന്‍ ജയചന്ദ്രനോട് പറഞ്ഞു, ഒരു പാട്ട് ഈ സിനിമയില്‍ എനിക്ക് മോഹന്‍ലാലിനെക്കൊണ്ട് പാടിക്കണം. അപ്പോൾ ജയചന്ദ്രന്‍ പറഞ്ഞു, നല്ലതാണ് മോഹന്‍ലാല്‍ ഈസിയായിട്ട് പാടും എന്ന്," വിനു പറഞ്ഞു.

  സുമിത്രയെ പോലീസ് സ്റ്റേഷനിൽ പോയി കണ്ട് വേദിക. അടിപതറി സുമിത്ര, കുടുംബവിളക്ക് എപ്പിസോഡ്

  പിന്നീട് പാട്ട് പാടാന്‍ ആവശ്യപ്പട്ടുകൊണ്ട് ആദ്യം മോഹന്‍ലാലിനെ വിളിച്ചപ്പോള്‍ അദ്ദേഹം ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെന്നും തന്റെ നിര്‍ബന്ധത്തെത്തുടര്‍ന്നാണ് പിന്നീട് പാടിയതെന്നും സംവിധായകന്‍ വീഡിയോയില്‍ പറയുന്നുണ്ട്."ഞാന്‍ ലാല്‍ജിയെ വിളിച്ചിട്ട് പറഞ്ഞു. ഞാന്‍ എന്തിനാ പാടുന്നത്, ശ്രീക്കുട്ടന്‍ (എം.ജി. ശ്രീകുമാര്‍) പാടട്ടെ, അതല്ലേ നല്ലത് എന്നായിരുന്നു ലാലിന്റെ മറുപടി. പറ്റില്ല എന്റെ സിനിമയില്‍ നായകന്‍ പാടണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടെന്നായി ഞാന്‍," മോഹന്‍ലാല്‍ ഒടുവില്‍ പാടാന്‍ സമ്മതിച്ചതിനെക്കുറിച്ച് വിനു പറഞ്ഞു. സ്റ്റുഡിയോയില്‍ മോഹന്‍ലാല്‍ എത്തി പാട്ട് പാടിയതിനെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. രണ്ട് മണിക്കൂര്‍ മാത്രമാണ് റെക്കോര്‍ഡിങ്ങിന് വേണ്ടി വന്നതെന്നും ലാല്‍ പാടിയത് തന്നെ അത്ഭുതപ്പെടുത്തിയെന്നും വിനു പറയുന്നു.

  ജയചന്ദ്രന്‍ സ്റ്റുഡിയോയിലിരുന്ന് ലാല്‍ജിക്ക് ട്യൂണ്‍ പാടിക്കൊടുത്തു. ട്രാക്കും കേള്‍പ്പിച്ചു. രണ്ട് പ്രാവശ്യം കേട്ടപ്പോഴേക്കും നമുക്ക് എടുക്കാം അല്ലേ എന്ന് ലാല്‍ പറഞ്ഞു. ഞങ്ങള്‍ അത്ഭുതപ്പെട്ടു പോയി.സിറ്റുവേഷന്‍ ഞാന്‍ പറഞ്ഞു കൊടുത്തു. അങ്ങനെ ലാല്‍ജി പാടാന്‍ തുടങ്ങി. അത്ഭുതപ്പെടുത്തിക്കൊ ണ്ട് രണ്ട് മണിക്കൂര്‍ കൊണ്ട് അദ്ദേഹം പാടിത്തീര്‍ത്തു. എന്ത് രസകരമായിട്ടാണ് അദ്ദേഹം പാടിയത്. എന്നിട്ടും പുള്ളി ചെറിയ കറക്ഷന്‍സ് വരുത്തുകയായിരുന്നു. എല്ലാവര്‍ക്കും അത് ഇഷ്ടപ്പെട്ടു," വിനു കൂട്ടിച്ചേര്‍ത്തു. നാല് ഗാനങ്ങളാണ് സിനിമയിലുള്ളത്. ഗിരീഷ് പുത്തഞ്ചേരി എഴുതിയ പാട്ടുകള്‍ക്ക് സംഗീതം നല്‍കിയത് എം. ജയചന്ദ്രനായിരുന്നു. 2003 ൽ ആയിരുന്നു സിനിമ റിലീസ് ചെയ്തത്. മോഹന്‍ലാലിനോടൊപ്പം നെടുമുടി വേണു, ദേവയാനി, സുധ, ജഗതി ശ്രീകുമാര്‍, ഹരിശ്രീ അസോകന്‍, ഇന്ദ്രന്‍സ്, സുധീഷ്, റിയാസ് ഖാന്‍, നിത്യ ദാസ് എന്നിവരായിരുന്നു മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

  കലാഭവന്‍ മണിയുടെ അഭിനയത്തെ മിമിക്രി എന്ന് പറഞ്ഞ് ആക്ഷേപിച്ചിട്ടുണ്ട്, വെളിപ്പെടുത്തി സലീംകുമാർ

  രുക്മിണിയമ്മയ്ക്ക് വാക്ക് നല്‍കി മോഹന്‍ലാല്‍, വീഡിയോ കാണാം l Mohanlal l Rugmini Amma

  'ബാലേട്ടാ, ബാലേട്ടാ' എന്ന പാട്ടിന്റെ പിറവിയെക്കുറിച്ച് സംവിധായകന്‍ വീഡിയോയിൽ പറയുന്നുണ്ട്. . ഈ ടൈറ്റില്‍ സോങ് ബോണി എമ്മിന്റെ പാട്ടിന്റെ രീതിയില്‍ ചെയ്യാമെന്ന നിര്‍ദേശം തന്റേതായിരുന്നു എന്നാണ് വിനു പറയുന്നത്. ബാലേട്ടാ എന്ന പാട്ട് ബോണി എമ്മിന്റെ പാട്ടില്‍ നിന്നും മോഷ്ടിച്ചതാണെന്ന രീതിയില്‍ വന്ന വിമര്‍ശനങ്ങൾ അന്ന് ഉയർന്നിരുന്നു. അതിന് മറുപടിയായിട്ടായിരുന്നു ആ ട്യൂണിന് പിന്നിലെ കഥ വെളിപ്പെടുത്തിയത്. മമ്മൂട്ടിയെ കൊണ്ടും അദ്ദേഹം സിനിമയിൽ പാട്ട് പാടിച്ചിട്ടുണ്ട്. പല്ലാവൂര്‍ ദേവനാരായണൻ എന്ന ചിത്രത്തിലെ പൊലിയോ പൊലി എന്ന് തുടങ്ങുന്ന ഗാനമായിരുന്നു ആലപിച്ചത്. മമ്മൂട്ടിയെ കൊണ്ട് പാട്ട് പാടിപ്പിച്ചതിനെ കുറിച്ചും സംവിധായകൻ പറഞ്ഞിരുന്നു.

  Read more about: vm vinu
  English summary
  Vm Vinu Opens Up Balettan Movies' Song,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X