For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ടോയ് ലറ്റ് പേപ്പറിന്റെ വില പോലുമില്ല, കാണിച്ചത് പിതൃശൂന്യത്വം, മാതൃഭൂമിക്കെതിരെ വൈശാഖ്

  |

  പ്രേക്ഷകർ‌ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു ഇര. ചിത്രം പ്രദർശനത്തിനു എത്തുന്നതിനു മുൻപ് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ്, എന്നിവർ പ്രധാന കഥാപാത്രത്തിലെത്തുന്ന ചിത്രത്തിന്, മലായാള സിനിമയെ തന്നെ ഞെട്ടിച്ചൊരു സംഭവവുമായി ബന്ധമുണ്ടെന്നുള്ള തരത്തിലുള്ള വാദങ്ങൾ ഉയർന്നിരുന്നു. ഷൈജു എസ്എസ് സംവിധാനം ചെയ്ത ഇര നിർമ്മിച്ചിരിക്കുന്നത് സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സൃഷ്ടക്കളായ വൈശാഖനും ഉദയകൃഷ്ണയും ചേർന്നാണ്.

  vysakh

  ഇപ്പോൾ എല്ലാവരും ഒറ്റസ്വരത്തിൽ പറയുന്നത്... 'മിണ്ടരുത്'! വീഡിയോ ഗാനം കാണാം...

  ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്ന ചിത്രത്തിന്റെ നിർമ്മാതാവും സംവിധായകനുമായ വൈശാഖിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് .മാതൃഭൂമിയ്ക്കെതിരെ കടുത്ത ആരോപണമാണ് വൈശാഖ് ഉയർത്തുന്നത്. ഇര സിനിമയ്ക്ക് മാതൃഭൂമി നൽകിയ മോശം റിവ്യൂ ആണ് വൈശാഖിനെ ചൊടിപ്പിച്ചിരിക്കുന്നത്.

  രജനികാന്തിനോട് അഭ്യർഥനയുമായി ആമീർഖാൻ! തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനൊപ്പം 2.0 റിലീസ് ചെയ്യരുത്...

  മാതൃഭൂമിയുടെ റിവ്യൂ

  മാതൃഭൂമിയുടെ റിവ്യൂ

  വളരെ കടുത്ത ഭാഷയിലാണ് മാതൃഭൂമിയ്ക്കെതിരെ വൈശാഖ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഏതു സിനിമയുടേയും വസ്തുനിഷ്ഠമായ വിമർശനം ഒരു സിനിമ നിരൂപകന്റെ അവകാശവു ഉത്തരവാദിത്വവുമാണ്, എന്ന് ആമുഖമായി പറഞ്ഞു കൊണ്ടാണ് സംവിധായകൻ തന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിച്ചത്. പിന്നീട് നല്ല മാന്യമായ ഭാഷയിലുള്ള വിമർശനമായിരുന്നു.ഒരു സസ്പെൻസ് ത്രില്ലർ ചിത്രത്തിന്റെ ക്ലൈമാക്സും സസ്പെൻസും തുറന്നെഴുതികൊണ്ടുള്ള ഏകപക്ഷീയമായ ആക്രമണം പിതൃശൂന്യത്വമാണെന്നു വൈശാഖൻ പറഞ്ഞു. നിങ്ങളുടെ ഈ പ്രവർത്തി ഒരിക്കലും ചിത്രത്തെ ബാധിക്കില്ലെന്നും ഇപ്പോൾ മാധ്യമത്തിന് ടോയ്‌ലറ്റ് പേപ്പറിന്റെ വില പോലും പ്രേക്ഷകര്‍ നൽകുന്നില്ലെന്നും വൈശാഖ് ഫേസ്ബുക്കിൽ കുറിച്ചു.

  വൈശാഖ് പറഞ്ഞത്

  വൈശാഖ് പറഞ്ഞത്

  പ്രിയ മാതൃഭൂമി, ഇര എന്ന ഞങ്ങളുടെ സിനിമയെ കുറിച്ചുള്ള നിങ്ങളുടെ നിരൂപണം വായിച്ചു.
  രണ്ടു വാക്കുകള്‍ പറയാതെ തരമില്ല. ഏതു സിനിമയുടെയും വസ്തുനിഷ്ഠമായ വിമര്‍ശനം ഒരു നിരൂപകന്റെ അവകാശവും ഉത്തരവാദിത്വവുമാണ് എന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെ പറയട്ടെ. നിങ്ങള്‍ ഇപ്പോള്‍ കാണിച്ചത് ഷണ്ഡത്വമാണ്. ഒരു സസ്‌പെന്‍സ് ത്രില്ലര്‍ സിനിമയുടെ ക്ലൈമാക്സും സസ്പെന്‍സും തുറന്നെഴുതികൊണ്ടുള്ള ഏകപക്ഷീയമായ ആക്രമണം പിതൃ ശൂന്യത്വമാണ് ...നിങ്ങളുടെ വിമര്‍ശനം ( ആക്രമണം ) ഇര എന്ന ഞങ്ങളുടെ സിനിമയെ തകര്‍ത്തു കളയും എന്ന ഭയം കൊണ്ട് പറയുന്നതാണെന്നു തെറ്റിദ്ധരിക്കരുത്. ടോയ്‌ലറ്റ് പേപ്പറിന്റെ വില പോലും പ്രേക്ഷകര്‍ ഇപ്പോള്‍ അതിന് കല്പിക്കാറില്ല. കുട്ടിക്കാലത്തു ,പത്രം വായിക്കണമെന്നും
  പത്രത്തില്‍ വരുന്നതെല്ലാം സത്യമാണെന്നും. പഠിപ്പിച്ച ഗുരുകാരണവന്മാരോടുള്ള ബഹുമാനം കൊണ്ട് പറയുകയാണ്. ഞങ്ങള്‍ അക്ഷരം പഠിച്ചത് പത്രം വായിച്ചാണ്. ഞങ്ങള്‍ ആരാധിക്കുന്ന നിരവധി മഹാരഥന്മാര്‍ സര്‍ഗ്ഗ വിസ്മയം തീര്‍ത്ത വലിയൊരു സംസ്‌കാരമായിരുന്നു മാതൃഭൂമി ...അക്ഷരങ്ങളുടെ അന്തസ്സിന് അപമാനമാകുന്നവരെ ജോലിക്കു വച്ചു വലിയ ഒരു പൈതൃകത്തെ ഇങ്ങനെ അപമാനിക്കരുത് .ഇതൊരു അപേക്ഷയായി കാണണം സ്‌നേഹപൂര്‍വം വൈശാഖ് ,ഉദയകൃഷ്ണ.

  ഫേസ്ബുക്ക് പോസ്റ്റ്

  ഫേസ്ബുക്ക് പോസ്റ്റ്

   ഇരയ്ക്ക് നടിയുടെ കേസുമായി ബന്ധം

  ഇരയ്ക്ക് നടിയുടെ കേസുമായി ബന്ധം

  ഇര പുറത്തിറങ്ങും മുൻപു തന്നെ ചിത്രത്തിന് പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നു. ഇന്ത്യൻ സിനിമയിൽ തന്നെ കോളിളക്കം സൃഷ്ടിച്ച ഒരു കേസുമായി ചിത്രത്തിന് സാമ്യമുണ്ടെന്നുള്ള റിപ്പോർ‌ട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇതുമായി ചെറിയ രീതിയിലുള്ള സാമ്യം ചിത്രത്തിനുണ്ട്. കേസുമായി സാമ്യമുള്ള സംഭാഷണ ശകലങ്ങളും സംഭവങ്ങളും ഒരേ ടവർ ലൊക്കേഷൻ, സെൽഫിയിലെ സാന്നിധ്യം, ഗൂഢാലോചന, മാധ്യമ ചർച്ചകൾ എന്നീവ ഇരയിലുമുണ്ട്. സസ്പെൻസ് ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമാണ് ഇര.

  ചിത്രത്തിന്റെ കഥ

  ചിത്രത്തിന്റെ കഥ

  ഒരേസമയം ഇരുവായ്ത്തലയുള്ള വാളുപോലെ അർഥതലങ്ങളുള്ള വാക്ക്. കുറ്റകൃത്യത്തിന്റെ ദോഷഫലം അനുഭവിച്ച വ്യക്‌തിയാണോ അതോ ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ ക്രൂശിക്കപ്പെടുന്ന കുറ്റാരോപിതനാണോ യഥാർഥ ഇര? ഒരിടത്ത് ഇരയാക്കപ്പെട്ടവർ മറ്റൊരിടത്ത് വേട്ടക്കാരായിരുന്നില്ലേ? ആരാണ്, എങ്ങനെയാണ് ഈ വാക്കിനെ നിർവചിക്കുക. ഈ പ്രമേയത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

  ഇര

  ഇര

  ചെയ്യാത്ത തെറ്റിന്റെ പേരില്‍ ശിക്ഷ അനുഭവിക്കുന്ന ഒരാളുടെ കഥ പറയുന്ന ചിത്രമാണ് ഇര. പേര് പോലെ തന്നെയാണ് ഇരയുടെ പ്രമേയവും. അതേസമയം ഇര എന്ന പേര് തിരഞ്ഞെടുത്തതിന് ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ ഉദയ കൃഷ്ണയാണ്. പുലിമുരുകൻ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം വൈശാഖും ഉദയ കൃഷ്ണയും ഏറ്റെടുത്ത രണ്ടാമത്തെ ചിത്രമാണ് ഇര. ഇവരുവരും നിര്‍മ്മാണ കമ്പനി തുടങ്ങാന്‍ തീരുമാനിച്ചിരുന്ന അവസരത്തിനിടയിലാണ് നവീന്‍ തന്റെ മനസ്സിലെ സിനിമയുമായി ഇവരെ സമീപിക്കുന്നത്. വൈശാഖിന്റെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച ഷൈജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

  English summary
  vysakhan facebook post aganist mathrubhumi ira movie review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X