»   » ആ വേഷത്തിനായാണ് മഞ്ജു വാര്യര്‍ കാത്തിരിക്കുന്നത്, അവസരം കിട്ടിയാല്‍ ചെയ്യും!

ആ വേഷത്തിനായാണ് മഞ്ജു വാര്യര്‍ കാത്തിരിക്കുന്നത്, അവസരം കിട്ടിയാല്‍ ചെയ്യും!

Posted By:
Subscribe to Filmibeat Malayalam

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളിലൊരാളായ മഞ്ജു വാര്യര്‍ നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമായിരിക്കുകയാണ്. റോഷന്‍ ആന്‍ഡ്രൂസ് ചിത്രമായ ഹൗ ഓള്‍ഡ് ആര്‍യൂവിലൂടെ ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയത്. വ്യത്യസ്തതയാര്‍ന്ന നിരവധി കഥാപാത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഈ അഭിനേത്രി.

പേര് തീരുമാനിച്ചിരുന്നില്ല, അപ്പോഴാണ് മമ്മൂട്ടി 'പരോള്‍' തീരുമാനമാക്കിയത്, പിന്നെ തിരുത്തിയില്ല!

മമ്മൂട്ടി തുടക്കമിടും, 18 നായകരും 50 സിനിമയും, 2018 ആവേശത്തിന്റെ കാഴ്ചപ്പൂരമാവും!

സിനിമയില്‍ നിന്നും ഇടവേളയെടുത്ത സമയത്ത് സന്തോഷത്തിന് കുറവൊന്നുമുണ്ടായിരുന്നില്ലെന്ന് മഞ്ജു വാര്യര്‍ പറയുന്നു. ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയില്‍ സംസാരിക്കുകയായിരുന്നു താരം. ഇടവേളയ്ക്ക് ശേഷം തിരിച്ച് സിനിമയിലെത്തിയപ്പോഴും താന്‍ സന്തോഷവതിയായിരുന്നുവെന്ന് താരം പറയുന്നു.

വീട്ടിലിരുന്നപ്പോഴും സന്തോഷവതിയായിരുന്നു

സിനിമ ചെയ്യാതെ വീട്ടിലിരുന്ന സമയത്ത് താന്‍ സന്തോഷവതിയായിരുന്നു. ജീവിതത്തില്‍ ഏതവസ്ഥയിലും സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുന്നയാളാണ് താനെന്നും മഞ്ജു വാര്യര്‍ വ്യക്തമാക്കുന്നു.

സിനിമയിലെ തിരക്ക്

സിനിമയില്‍ സജീവമായിരുന്ന സമയത്ത് വലിയ തിരക്കായിരുന്നു. അതൊക്കെ ആസ്വദിച്ചാണ് ചെയ്തത്. അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളെയെല്ലാം കൃത്യമായി താരം ഓര്‍ത്തിരിക്കുന്നുണ്ട്. മുന്‍പ് ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ കഥാപാത്രങ്ങളുടെ പേര് കൃത്യമായി താരം ഓര്‍ത്തെടുത്തിരുന്നു.

സിനിമയിലെ മോഹം

വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ടെങ്കിലും ഒരു മോഹം താരത്തിന്റെ മനസ്സില്‍ ഇപ്പോഴുമുണ്ട്. വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന മോഹം ഇതുവരെയും സഫലമായിട്ടില്ല. അതിനായി കാത്തിരിക്കുകയാണ് താനെന്നും താരം പറയുന്നു.

വിജയത്തിന്റെ അടിസ്ഥാനത്തില്‍ അളക്കരുത്

ചെയ്യുന്ന സിനിമകള്‍ വിജയിക്കുന്നതുമായി ബന്ധപ്പെട്ടല്ല ജീവിത വിജയം അളക്കേണ്ടത്. ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നില്‍ നിന്ന് തുടങ്ങുകയാണ്. ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോഴും മികച്ച സ്വീകാര്യതയാണ് മഞ്ജുവിന് ലഭിച്ചത്.

ആരാധകര്‍ ചോദിക്കുന്നു

മനസ്സിലെ ആഗ്രഹത്തെക്കുറിച്ച് അറിയാവുന്നതിനാല്‍ എന്നാണ് വില്ലന്‍ വേഷം ചെയ്യുന്നതെന്ന് ആരാധകര്‍ ചോദിച്ചു തുടങ്ങിയിട്ടുണ്ടെന്നും താരം പറയുന്നു. കിട്ടുമ്പോള്‍ ചെയ്യുമെന്നാണ് മറുപടി.

അന്നത്തെ ഇഷ്ടം അതേ പോലെ നിലനില്‍ക്കുന്നു

സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ സമയം മുതല്‍ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ അഭിനേത്രിയാണ് മഞ്ജു വാര്യര്‍. കുറുമ്പത്തിയായും പരുക്കന്‍ കഥാപാത്രമായും സ്‌ക്രീനില്‍ നിറഞ്ഞു നിന്നിരുന്ന താരം ഒരിടവേളയ്ക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍യൂവിലൂടെയാണ് തിരിച്ചുവന്നത്.

ശക്തമായ തിരിച്ചുവരവ്

നായിക നിരയിലേക്കുള്ള താരത്തിന്റെ ശക്തമായ തിരിച്ചുവരവ് കൂടിയായിരുന്നു ങൗ ഓള്‍ഡ് ആര്‍ യൂവില്‍ കണ്ടത്. ചെറിയ ഇടവേളയ്ക്ക് ശേഷം ഇതേ ചിത്രത്തിന്‍രെ തമിഴ് പതിപ്പിലൂടെയാണ് തമിഴ് താരം ജ്യോതികയും തിരിച്ചെത്തിയത്.

English summary
Manju Warrier is waiting to do a villian character.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X