For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മൂന്ന് വര്‍ഷം ഒരുമിച്ച് ജീവിച്ചു, ശേഷം വിവാഹം; ഗൗതവും താനും തമ്മിലുള്ള വാർത്തയെ കുറിച്ച് മഞ്ജിമ മോഹന്‍

  |

  ബാലതാരമായി മലയാളത്തിലേക്ക് എത്തി പിന്നീട് നായികയായി മാറിയ സുന്ദരിയാണ് മഞ്ജിമ മോഹന്‍. നിവിന്‍ പോളിയുടെ ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലെ നടിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ തമിഴ് സിനിമയിലേക്ക് ചുവടുമാറ്റം നടത്തിയ മഞ്ജിമ കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചു എന്നതാണ് പുത്തന്‍ വാര്‍ത്തകള്‍.

  രണ്ട് ദിവസം മുന്‍പായിരുന്നു നടന്‍ ഗൗതം കാര്‍ത്തിക്കും മഞ്ജിമയും തമ്മിലുള്ള വിവാഹം നടന്നത്. ഏറെ കാലമായി ഇരുവരും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു. ഇതിനിടയിലാണ് പ്രണയം സത്യമാണെന്നും വൈകാതെ വിവാഹിതരായേക്കുമെന്ന വിവരം വന്നത്. എന്നാല്‍ കല്യാണത്തിനും ഏറെ മുന്‍പ് താരങ്ങള്‍ ഒരുമിച്ചുള്ള ജീവിതം ആരംഭിച്ചെന്ന കഥകള്‍ വന്നു. അതിലെ സത്യാവസ്ഥയിങ്ങനെയാണ്...

  Also Read: റിയാസിനെ കാണാന്‍ അപര്‍ണ മള്‍ബറിയും ഭാര്യ അമൃതയും; ഇവരുടെ പ്രണയം എല്ലായിപ്പോഴും ജീവിക്കുമെന്ന് റിയാസ്

  ദേവരാട്ടം എന്ന സിനിമയില്‍ നായിക, നായകന്മാരായി അഭിനയിക്കുമ്പോഴാണ് ഗൗതം കാര്‍ത്തിക്കും മഞ്ജിമയും അടുപ്പത്തിലാവുന്നത്. ഇരുവരും നല്ല സുഹൃത്തുക്കളെ പോലെയായിരുന്നു. ഇതിനിടയില്‍ നടിയുടെ കാലിന് വലിയൊരു അപകടം സംഭവിച്ചു. കാല് മുറിച്ച് കളയേണ്ടി വരുമെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയപ്പോഴും താങ്ങായി നിന്നത് ഗൗതമായിരുന്നു. അങ്ങനെ പ്രതിസന്ധിയില്‍ കൂടെ നിന്നവനോടുള്ള ഇഷ്ടം പ്രണയമായി.

  Also Read: കാശ് വേണമെന്ന് പറഞ്ഞതിനുള്ള മറുപടി വേദനിപ്പിച്ചു; പ്രതിഫലത്തിന്റെ കാര്യത്തിലെ ചൂഷണത്തെ കുറിച്ച് നടി ഷൈനി സാറ

  ഇക്കാര്യം പുതിയ അഭിമുഖങ്ങളില്‍ മഞ്ജിമ തന്നെ പറഞ്ഞിരുന്നു. എന്നാല്‍ വിവാഹത്തിനും ഏറെ മുന്‍പ് താരങ്ങള്‍ ഒരുമിച്ചുള്ള ജീവിതം തുടങ്ങിയെന്ന തരത്തിലാണ് ചില വാര്‍ത്തകള്‍ വന്നത്. മൂന്ന് വര്‍ഷത്തോളമായി ഇരുവരും ലിവിങ് റിലേഷനിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒടുവില്‍ കല്യാണം കഴിഞ്ഞതിന് പിന്നാലെ ഇത്തരം അഭ്യൂഹങ്ങള്‍ക്കെല്ലാം നടി തന്നെ മറുപടി പറയുകയാണ്.

  'കൊവിഡ് കാലത്ത് ലോക്ഡൗണ്‍ വന്നപ്പോള്‍ ഞാന്‍ എന്റെ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. ഗൗതം അദ്ദേഹത്തിന്റെ അമ്മയുടെ കൂടെ സ്വന്തം നാട്ടിലും. ഇതിനിടെ പൊതുവേദികളില്‍ ഞങ്ങളെ ഒരുമിച്ച് കണ്ടതോടയാണ് മാധ്യമങ്ങള്‍ എന്ത് വേണമെങ്കിലും എഴുതാമെന്ന് തീരുമാനിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ചാണ് ജീവിക്കുന്നതെന്ന് പറയുന്നത് ശരിയല്ലെന്നാണ്' മഞ്ജിമ പറയുന്നത്. ഇതിനൊപ്പം മഞ്ജിമയുമായിട്ടുള്ള പ്രണയത്തെ കുറിച്ച് ഗൗതം പറഞ്ഞ കാര്യങ്ങളും വൈറലാവുകയാണ്.

  'ഞങ്ങളുടേത് വലിയൊരു പ്രണയകഥയൊന്നുമല്ല. മഞ്ജിമയോട് ഞാന്‍ വിവാഹാഭ്യര്‍ഥന നടത്തി. രണ്ട് ദിവസമെടുത്താണ് അവളത് സമ്മതിക്കുന്നത്. ഇപ്പോള്‍ ഞങ്ങള്‍ വിവാഹം കഴിക്കാനും തീരുമാനിച്ചു. ഞങ്ങള്‍ രണ്ട് പേരുടെയും തീരുമാനത്തില്‍ ഇരുകുടുംബങ്ങള്‍ക്കും സമ്മതമാണ്. അവരെല്ലാവരും അതീവ സന്തോഷത്തിലുമാണെന്നും', ഗൗതം പറയുന്നു.

  തമിഴില്‍ റിലീസ് ചെയ്ത എഫ്‌ഐആര്‍ എന്ന ചിത്രത്തിലാണ് മഞ്ജിമ അവസാനമായി അഭിനയിച്ചത്. ഇനി ഒക്ടോബര്‍ 31 ലേഡീസ് നൈറ്റ് എന്നൊരു സിനിമ കൂടി വരികയാണ്. ഇതിന്റെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്. പത്ത് തലൈ, 16 ആഗസ്റ്റ് 1947 എന്നിങ്ങനെ രണ്ട് സിനിമകളാണ് ഗൗതം കാര്‍ത്തിക്കിന്റേതായി വരാനിരിക്കുന്നത്. വിവാഹം കഴിഞ്ഞെന്ന് കരുതി സിനിമ ഉപേക്ഷിക്കാന്‍ മഞ്ജിമ തീരുമാനിച്ചിട്ടില്ല. രണ്ടാളും കരിയറുമായി മുന്നോട്ട് പോവാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നതെന്ന് അറിയുന്നു.

  English summary
  Was Newly Wed Manjima Mohan and Karthik In a Live-in Relationship Before Getting Hitched? Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X