For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ധ്യാനിനെ കാണുന്നത് അപൂർവ്വമായി! കണ്ടാൽ തന്നെ സംസാരിക്കുന്നത് ഇതുമാത്രം, തുറന്ന് പറഞ്ഞ് വിനീത്

    |

    തിരക്കഥ, അഭിനയം, സംവിധാനം എന്നിങ്ങനെ സിനിമയുടെ പ്രധാനപ്പെട്ട മേഖലയിൽ തന്റേതായ കൈയൊപ്പ് ചാർത്തി താരമാണ് നടൻ ശ്രീനിവാസൻ. ഇന്നും ശ്രീനിവാസൻ ചിത്രങ്ങളെല്ലാം സിനിമയിൽ ചർച്ച വിഷയവുമാണ്. അഭിനേതാക്കളായ അച്ഛനമ്മമാർക്ക് പിന്നാലെ മക്കളു സിനിമയിൽ എത്തും. പാട്ടുകാരണെങ്കിലും സംഗീത രംഗത്തും. ഒരേ സമയം എല്ലാ തലത്തിലും കൈയൊപ്പ് പതിപ്പിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. നടൻ ശ്രീനിവാസന്റെ അതേ വഴിയെ സഞ്ചരിക്കുകയാണ് മക്കൾ . പാട്ട്, അഭിനയം, സംവിധാനം, തിരക്കഥ എന്നുവേണ്ട അച്ഛന്റെ മക്കൾ തന്നെയാണ് ഇവർ.

    ആദ്യം മോളിവുഡിൽ എത്തിയത് വിനീതാണ്. പാട്ട് കാരനായിട്ടായിരുന്നു വിനീത് എത്തിയത്. വളരെ പെട്ടെന്ന് തന്നെ സംഗീതത്തിൽ തന്റേതായ സ്ഥാനം സൃഷ്ടിക്കാൻ കഴിഞ്ഞ വിനീത് പിന്നീട് ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. പിന്നീട് സംവിധായകനായും തിളങ്ങി. ചേട്ടന്റെ പിന്നാലെ അനിയൻ ധ്യാനും സിനിമയിൽ എത്തുകയായിരുന്നു. അഭിയത്തിന് പിന്നാലെ സംവിധായകന്റെ കുപ്പായവും ധരിച്ചു. ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത് ലവ് ആക്ഷൻ ഡ്രാമ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ ചെറിയ വേഷത്തിൽ വിനീതും പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിത വീട്ടിലെ താരങ്ങളുടെ രീതിയെ കുറിച്ച് വെളിപ്പെടുത്തുകയാണ വിനീത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

    സിനിമ ജീവിതമാക്കിയ കുടുബമാണ് ഇവരുടേത്. എന്നാൽ സിനിമയുടെ കാര്യത്തിൽ മാത്രമേ തങ്ങൾ തമ്മിൽ സാമ്യതയുളളൂവെന്ന് വിനീത് പറഞ്ഞു. അല്ലാത്ത പക്ഷം ഞാനും ധ്യാനും രണ്ട് ലോകത്താണ് ജീവിക്കുന്നതെന്നും വീനീത് വെളിപ്പെടുത്തി. ഞാനും ധ്യാനും ഒരുമിച്ച് വീട്ടിലുണ്ടാകുന്നത് വല്ലപ്പോഴുമായിരിക്കും. അതും രണ്ടു പേരും രണ്ട് ലോകത്തായിരിക്കും.


    ഞങ്ങൾ രണ്ടു പേരും രണ്ട് സ്വഭാവക്കാരാണ്. തങ്ങളുടെ സുഹൃത്തുക്കൾ പോലും അങ്ങനെയാണ്. സുഹൃത്തുക്കളുടെ സ്വഭാവത്തിൽ പോലും സാമ്യതകൾ ഇല്ലായിരുന്നു. ഞാൻ രാവിലെ വീട്ടിൽ നിന്ന് ഇറങ്ങും. അവൻ രാത്രി വൈകിയായിരിക്കും ധ്യാൻ എത്തുക. രണ്ട് ദിവസത്തിൽ ഒരിക്കൽ മാത്രമായിരിക്കും ഞങ്ങൾ പരസ്പരം പോലും കാണാറുളളത്

    രണ്ട് ദിവസം കൂടുമ്പോഴാകും തങ്ങൾ പരസ്പരം കാണാറുളളത്. കാണുമ്പോൾ ആകെ സംസാരിക്കുന്നത് സിനിമ മാത്രമായിരിക്കും. അല്ലാതെ പൊതുവായി സംസാരിക്കാൻ മറ്റൊരു വിഷയവു ഞങ്ങൾക്കില്ല. വിനീത് അഭിമുഖത്തിൽ പറയുന്നു.

    ആ ചുംബനം പാളിപ്പോയി! ആദ്യമായി ക്രഷ് തോന്നിയത് അധ്യാപകനോട്, ഒബ്‌സസീവായ പ്രണയത്തെ കുറിച്ച് നടി

    ധ്യാൻ സംവിധായകൻ ആണെന്നുള്ള ബോധ്യത്തോടെ തന്നെയാണ് ലൊക്കേഷനിൽ ചെന്നത്. പിന്നെ ധ്യാൻ ഹ്യൂമർ പറയുന്നത് ഇവന്റെ മാത്രം ഹ്യൂമറാണ് . ധ്യാൻ പറയുന്ന ഹ്യൂമർ ഗ്രാഫിൽ പിടിച്ചു തന്നെ അത് ചെയ്യണം. അത് നമ്മുടെ സ്റ്റൈലിലും അല്ല ചെയ്യേണ്ടത്. അത് എന്താണെന്ന് മനസ്സിലാക്കി ഡെലിവർ ചെയ്യാനാണ് ഞാൻ ശ്രമിച്ചിരിക്കുന്നത്. മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

    കന്യകാത്വത്തിന്റെ കാര്യത്തിൽ മാത്രമല്ല പ്രസവത്തിലും കൽക്കി വ്യത്യസ്തമാണ്, ജലപ്രസവത്തിന് ഗോവയിലേക്ക്

    ഫൈറ്റ് സീൻ എനിയ്ക്ക് വലിയ കഷ്ടമാണ്. ലവ് ആക്ഷൻ ഡ്രാമയിൽ ഒരു ഫൈറ്റ് സീനുണ്ട്.ഞാൻ ധ്യാനിനോട് പറഞ്ഞു, ‘ആദ്യം തന്നെ എന്നെ അടിച്ച് താഴെയിട്'. അപ്പോൾ പിന്നെ ഇവൻമാർ അടിച്ചോളുമല്ലോ. അതു കൊണ്ട് തടി കേടാകാതെ രക്ഷപ്പെട്ടു. അത് ധ്യാനായതു കൊണ്ട് രക്ഷപ്പെട്ടു വേറെ ഒരു ഡയറക്ടറോട് ചെന്നു പറയാൻ പറ്റില്ലല്ലോ- വിനീത് പറഞ്ഞു

    English summary
    we are in different worlds Vineeth says about relationship with brother dhayan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X