»   » എന്തൊക്കെ ചെയ്തിട്ടും ക്ലച്ച് പിടിക്കുന്നില്ല.. ശാലിന് സംഭവിക്കുന്നത് എന്താണ്...??

എന്തൊക്കെ ചെയ്തിട്ടും ക്ലച്ച് പിടിക്കുന്നില്ല.. ശാലിന് സംഭവിക്കുന്നത് എന്താണ്...??

Posted By:
Subscribe to Filmibeat Malayalam
എന്താണ് ശാലിന് സംഭവിച്ചത്? | filmibeat Malayalam

ബാലതാരമായി സിനിമയിലെത്തി അനിയത്തി വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടി.. അങ്ങനെയാണ് ഒറ്റ നോട്ടത്തില്‍ ശാലിന്‍ സോയയ്ക്ക് സാധാരണക്കാര്‍ക്കിടയിലുള്ള മേല്‍വിലാസം. എന്നാല്‍ ഒന്ന് പിടിച്ചു നില്‍ക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നവരുടെ കൂട്ടത്തിലാണ് ശാലിനും.

ടെലിവിഷന്‍ സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട ശാലിന്‍ വെറുമൊരു അഭിനേത്രി മാത്രമല്ല, നല്ലൊരു നര്‍ത്തകിയും സംവിധായികയിമാണ്. എന്നിട്ടും എന്തേ ശാലിന് മുഖ്യധാരയിലേക്ക് വരാന്‍ കഴിയുന്നില്ല? ശാലിന്റെ ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം

അത്രയ്ക്കും അശ്ശീലമായി പോയോ? തന്റെ സിനിമ കാണാന്‍ കുടുംബ പ്രേക്ഷകര്‍ മടിക്കുന്നെന്ന് റായി ലക്ഷ്മി!!

യഥാര്‍ത്ഥ പേര്

ഫാത്തിമ സാലിന്‍ എന്നാണ് ശാലിന്‍ സോയയുടെ യഥാര്‍ത്ഥ പേര്. തിരൂര്‍ സ്വദേശിയാണ്. അച്ഛന്‍ ബിസിനസ്മാന്‍. ഒരു സഹോദരനുണ്ട്. നര്‍ത്തകിയാണ് അമ്മ. അമ്മയാണ് ആദ്യ ഗുരു.

ബാലതാരമായി തുടക്കം

2004 ലായിരുന്നു ബാലതാരമായി ശാലിന്‍ സോയ അഭിനയ രംഗത്തെക്ക് കടന്ന് വന്നത്. ആദ്യം രണ്ട് സിനിമകളില്‍ അഭിനയിച്ചിരുന്നെങ്കിലും ശാലിന്‍ ശ്രദ്ധിക്കപ്പെട്ടത് ഒരുവന്‍ എന്ന ചിത്രത്തിലുടെയായിരുന്നു.

ഒരുവന് ശേഷം

ഒരുവന്‍ ചിത്രത്തിന് ശേഷം നല്ല അവസരങ്ങള്‍ കുഞ്ഞു ശാലിനെ തേടിയെത്തി. ദ ഡോണ്‍, വാസ്തവം, സൂര്യ കിരീടം, ഒരിടത്തൊരു പുഴയുണ്ട് എന്നിവയാണ് ശാലിന്‍ ബാലതാരമായി അഭിനയിച്ച മറ്റ് ചിത്രങ്ങള്‍.

സീരിയലിലേക്ക്

ബാലതാരം ആകാനുള്ള സ്റ്റേജ് കഴിഞ്ഞപ്പോള്‍ ശാലിന്‍ അഭിനയത്തില്‍ നിന്ന് ഇടവേള എടുത്തു. പിന്നെ തിരിച്ചെത്തിയത് ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ്.

വില്ലത്തിയായ നായിക

ഓട്ടോഗ്രാഫിലെ വില്ലത്തിയും നായികയും ശാലിന്‍ തന്നെയായിരുന്നു. സീരിയലിലെ അഭിനയത്തിന് ഒത്തിരി പ്രശംകളും അംഗീകാരങ്ങളും ശാലിന് ലഭിച്ചു.

മറ്റ് സീരിയല്‍

സൂര്യയിലെ കുടുംബയോഗം, ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍, ഹലോ മായാവി, ജയ്ഹിന്ദിലെ സൂര്യകാന്തി എന്നിങ്ങനെ പല ടെലിവിഷന്‍ സീരിയലുകളിലും ശാലിനുണ്ടായിരുന്നു.

അവതാരക

അവതാരക എന്ന നിലയിലും ശാലിന്‍ തിളങ്ങി. ജസ്റ്റ് ഫോര്‍കിഡ് (കൈരളി ടിവി), ആക്ഷന്‍ കില്ലാടി (കൈരളി ടിവി), സൂപ്പര്‍ സ്റ്റാര്‍ ജൂനിയര്‍ (അമൃത ടിവി) എന്നീ ഷോകളിലൊക്കെ അവതാരകയായിരുന്നു ശാലിന്‍.

സിനിമയിലേക്ക്

എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെയാണ് ശാലിന്‍ സിനിമയിലേക്ക് മടങ്ങിയെത്തിയത്. എല്‍സമ്മയുടെ സഹോദരിയുടെ വേഷമായരുന്നു. ഓട്ടോഗ്രാഫ് എന്ന സീരിയലാണ് ശാലിന് ആ ആവസരം നേടിക്കൊടുത്തത്.

ധാരാളം സിനിമകള്‍

പിന്നെ ഒന്നിന് പിറകെ ഒന്നായി ചിത്രങ്ങള്‍ വന്നുകൊണ്ടിരുന്നു. സ്വപ്‌നസഞ്ചാരി, മനുഷ്യമൃഗം, മാണിക്യക്കല്ല്, മല്ലുസിംഗ്, കര്‍മയോദ്ധ, അരികില്‍ ഒരാള്‍.. അങ്ങനെ നീളുന്നു സിനിമകള്‍. എല്ലാം അനിയത്തി.. സുഹൃത്ത് വേഷങ്ങളായിരുന്നു.

വിശുദ്ധനില്‍

വിശുദ്ധന്‍ എന്ന ചിത്രത്തിലെ ശാലിന്റെ അഭിനയം എടുത്തു പറയേണ്ടിയിരിയ്ക്കുന്നു. ആനി മോള്‍ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ശാലിന്‍ എത്തിയത്. കഥാപാത്രത്തില്‍ ജീവിച്ച് അഭിനയിച്ച ശാലിന് പക്ഷെ ആ റോളുകൊണ്ട് കരിയറില്‍ വലിയ നേട്ടങ്ങളൊന്നും ഉണ്ടായിട്ടില്ല.

അന്യഭാഷയിലേക്ക്

മലയാളം വിട്ട് ശാലിനും അന്യഭാഷാ ചിത്രങ്ങളില്‍ ഭാഗ്യം പരീക്ഷിച്ചിട്ടുണ്ട്. രാജമന്ത്രി എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറി. പക്ഷെ അവിടെയും ശ്രദ്ധിക്കപ്പെടാന്‍ ശാലിന് സാധിച്ചില്ല.

സംവിധാനത്തിലേക്ക്

അങ്ങനെ ഇരിക്കുമ്പോഴാണ് ശാലിന്‍ സംവിധായികയുടെ തൊപ്പി അണിഞ്ഞത്. ഒത്തിരി ഹ്രസ്വ ചിത്രങ്ങളില്‍ അഭിനയിച്ച ശാലിന്‍ റെവലേഷന്‍ എന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്തു. യൂട്യൂബില്‍ മികച്ച സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്.

പുതിയ സിനിമകള്‍

വളരെ സജീവമാണ് ശാലിന്‍. എന്നിട്ടും നായികാ പ്രാധാന്യമുള്ള വേഷങ്ങളൊന്നും നടിയെ തേടിയെത്തുന്നില്ല. ബദറുല്‍ മുനീര്ഡ ഹുസുനുല്‍ ജമാല്‍, സാധാരണക്കാരന്‍ എന്നിവയാണ് ശാലിന്റെ രണ്ട് പുതിയ ചിത്രങ്ങള്‍

അതുകൂടെ വേണം

ശാലിന്റെ കരിയറില്‍ നിന്ന് ഒരു കാര്യം കൂടെ വ്യക്തമാണ്. അഭിനയിക്കാനുള്ള കഴിവും സൗന്ദര്യവും ഉണ്ടെന്ന് കരുതി സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല.. ഭാഗ്യം കൂടെ വേണം

English summary
What breaks Shaalin Zoya's career

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam