For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റെയ്ഡില്‍ പിടിച്ച പോലീസ് തന്നെ വീഡിയോ ലീക്കാക്കി, മരിച്ചെന്ന് വാര്‍ത്ത; രേഷ്മയ്ക്ക് സംഭവിച്ചതെന്ത്?

  |

  ഒരുകാലത്ത് മലയാള സിനിമയുടെ വാണിജ്യ ശക്തിയെന്നത് ബി ഗ്രേഡ് സിനിമകളായിരുന്നു. ഷക്കീലയും രേഷ്മയും മറിയയുമൊക്കെ അഭിനയിച്ച സിനിമകള്‍ കേരളത്തില്‍ വലിയ വിജയമായിരുന്നു. ഷക്കീലയ്ക്ക് ശേഷം ബി ഗ്രേഡ് സിനിമകളില്‍ വലിയ ഓളമുണ്ടാക്കിയ താരമായിരുന്നു രേഷ്മ. ഇന്ന് ആരാധകരുടെ ഓര്‍മ്മകളില്‍ പോലും രേഷ്മയില്ലെങ്കിലും അവരുടെ സിനിമകള്‍ തീര്‍ത്ത കോളിളക്കം മലയാള സിനിമയുടെ ചരിത്രത്തില്‍ അങ്ങനെ തന്നെ കിടപ്പുണ്ട്.

  Also Read: കൊണ്ടുനടന്ന് അവസരം ഉണ്ടാക്കി കൊടുത്ത് പൂജ ബത്ര; താരമായതോടെ അക്ഷയ് കുമാര്‍ പ്രണയം മറന്ന് ഇട്ടിട്ട് പോയി

  മൈസൂര്‍ സ്വദേശിയായിരുന്നു രേഷ്മ. കന്നട ചിത്രമായ ആസൈ നൂറിലൂടെയായിരുന്നു രേഷ്മയുടെ അരങ്ങേറ്റം. അസ്മ ഭാനു എന്നതായിരുന്നു യഥാര്‍ത്ഥ പേര്. പിന്നീടത് രേഷ്മയായി മാറുകയായിരുന്നു. സിനിമയില്‍ അഭിനയിക്കുക എന്ന ആഗ്രഹവുമായി എത്തിയ രേഷ്മയ്ക്ക് പല ചതിക്കുഴികളും നേരിടേണ്ടി വന്നു. അങ്ങനെയാണ് അവര്‍ ബി ഗ്രേഡ് സിനിമകളിലെത്തുന്നത്.

  മലയാളത്തിലേക്ക് രേഷ്മയെത്തുന്നത് 2000ലാണ്. മയൂരി എന്ന തമിഴ് ചിത്രത്തിന്റെ മൊഴിമാറ്റത്തിലൂടെയാണ് രേഷ്മയെത്തുന്നത്. പിന്നീട് എടി ജോയി സംവിധാനം ചെയ്ത കൗമാരം എന്ന ചിത്രത്തിലൂടെ രേഷ്മ മലയാളത്തിലും അഭിനയിച്ചു. പിന്നാലെ വന്ന ജോയിയുടെ തന്നെ ലൗലി എന്ന ചിത്രവും വലിയ വിജയമായി മാറി. ബി ഗ്രേഡ് സിനിമകളുടെ സമയമായിരുന്നു അത്. ഷക്കീല, രേഷ്മ, സജിനി, മറിയ, ഹേമ, തുടങ്ങിയവര്‍ കേരളത്തിലെ ബോക്‌സ് ഓഫീസുകള്‍ ഭരിക്കുന്ന കാലം.

  Also Read: റിയൽ ലൈഫിൽ മേക്കപ്പ് ധരിക്കാത്ത വ്യക്തിയാണ് ഞാൻ; അത്തരം കഥാപാത്രങ്ങൾ ചെയ്യാനാണ് ആഗ്രഹം!, ഹന്ന പറയുന്നു

  രേഷ്മയുടെ സൗന്ദര്യം ചൂഷണം ചെയ്ത് ഒരുക്കിയ ആലിലത്തോണിയും ജോയിയുടെ റൊമാന്‍സുംപക്ഷെ തീയേറ്ററില്‍ പരാജയപ്പെട്ടു. പക്ഷെ പിന്നാലെ വന്ന സ്വര്‍ണം ഹിറ്റായി. ഇതിനിടെ രേഷ്മ ട്രാക്ക് മാറ്റുവാന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. ആ സിനിമ പൂര്‍ത്തിയാക്കാന്‍ പോലും സാധിച്ചില്ല. ലക്ഷങ്ങളായിരുന്നു രേഷ്മയുടെ പ്രതിഫലം അക്കാലത്ത്. ഒടുവില്‍ ബി ഗ്രേഡ് സിനിമകളുടെ ട്രെന്റ് പതിയെ അവസാനിച്ചു. ഇതോടെ രേഷ്മയും സിനിമകളില്‍ നിന്നും അപ്രതക്ഷ്യയായി.

  പിന്നീട് രേഷ്മയുടെ പേര് വാര്‍ത്തകളില്‍ നിറയുന്നത് 2007 ലാണ്. കൊച്ചിയിലെ കളമശ്ശേരിയില്‍ നടന്നൊരു റെയ്ഡില്‍ രേഷ്മയേയും നടിമാരായ രമ്യയേയും സിമ്രനേയും പോലീസ് പിടികൂടുകയായിരുന്നു. അനാശാസ്യമായിരുന്നു കേസ്. ഒരിക്കല്‍ രേഷ്മയുടെ സിനിമകള്‍ക്കായി തീയേറ്ററിന് മുന്നില്‍ കാത്തു നിന്ന മലയാളി അന്ന് രേഷ്മയെ കാണാന്‍ പോലീസ് സ്‌റ്റേഷനിന് മുന്നില്‍ തടിച്ചുകൂടി. പോലീസ് പോലും അന്ന് രേഷ്മയോട് പെരുമാറിയത് വളരെ മോശമായിട്ടായിരുന്നു.

  പോലീസ് കസ്റ്റഡിയില്‍ രേഷ്മ മര്‍ദ്ദനത്തിന് ഇരയായി എന്നും നട്ടെല്ലിനേറ്റ ഗുരുതരമായ പരിക്കേറ്റുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്ത്രീകളെ ചോദ്യം ചെയ്യുമ്പോള്‍ വനിതാ പോലീസ് ഒപ്പമുണ്ടാകണമെന്ന ചട്ടം രേഷ്മയുടെ കാര്യത്തില്‍ പാലിക്കപ്പെട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ രേഷ്മയുടെ ഫോണ്‍ ബലമായി പിടിച്ച് വാങ്ങുകയുംചോദ്യം ചെയ്യല്‍ മുഴുവന്‍ അതില്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു. ഈ വീഡിയോ പുറത്ത് വിടുന്നതും പോലീസ് തന്നെയാണെന്ന് ആരോപണമുണ്ട്. ആ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു.

  ഒരു വര്‍ഷം രേഷ്മ ജയിലായിരുന്നു. പുറത്ത് വന്ന ശേഷം പിന്നെ രേഷ്മയെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ലഭ്യമായില്ല. കുടുംബം അവരെ പൂര്‍ണമായും ഉപേക്ഷിച്ചു. ഇതിനിടെ താരം മരണപ്പെട്ടതായി 2015 ല്‍ ചില റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ പിന്നീട് രേഷ്മ മരിച്ചിട്ടില്ലെന്നും ഇപ്പോള്‍ മൈസൂരില്‍ കുടുംബമായി ജീവിക്കുകയാണെന്നും നടി ഷക്കീല വെളിപ്പെടുത്തുകയുണ്ടായി. രേഷ്മയുമായി തനിക്ക് നല്ല സൗഹൃദമുണ്ടെന്നും തന്നെ ഇപ്പോഴും വിളിക്കാറുണ്ടെന്നും ഷക്കീല വര്‍ഷങ്ങള്‍ക്ക് മുമ്പ് വെളിപ്പെടുത്തിയിരുന്നു.

  Read more about: reshma രേഷ്മ
  English summary
  What Happened To Reshma Who Was A Star In B Grade Movies In Malayalam Once
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X