»   » ജയസൂര്യക്ക് ആ സിനിമയുടെ തിരക്കഥ കൊടുത്തിട്ട് നാദിര്‍ഷ ആവശ്യപ്പെട്ടത് ഒരേഒരു കാര്യം മാത്രം!

ജയസൂര്യക്ക് ആ സിനിമയുടെ തിരക്കഥ കൊടുത്തിട്ട് നാദിര്‍ഷ ആവശ്യപ്പെട്ടത് ഒരേഒരു കാര്യം മാത്രം!

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ മികച്ച വേഷ പകര്‍ച്ചകള്‍ക്ക് ശ്രമിക്കുന്ന യുവതാരമാണ് ജയസൂര്യ. വ്യത്യസ്തമായ കഥപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ മാത്രമല്ല ഒരോ കഥാപാത്രങ്ങള്‍ക്കും വ്യത്യസ്തമായ ലുക്ക് നല്‍കുന്നതിലും ജയസൂര്യ ശ്രദ്ധിക്കാറുണ്ട്. അദ്ദേഹത്തിന്റെ സിനിമകള്‍ പരിശോധിച്ചാല്‍ അത് മനസിലാകുകയും ചെയ്യും.

വിവാഹക്കാര്യം മറച്ചുവച്ച് സ്ത്രീകളില്‍ നിന്ന് ആവശ്യമുള്ളത് മാത്രം എടുക്കുന്ന സ്വാര്‍ത്ഥന്‍...

നിരൂപകര്‍ കൊന്നുകളഞ്ഞ വില്ലൻ ഉയര്‍ത്തെഴുന്നേറ്റു! അമേരിക്കയിൽ വില്ലന്‍ തരംഗം, കട്ടക്ക് രാമനുണ്ണിയും!

ജയസൂര്യ, പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് അമര്‍ അക്ബര്‍ അന്തോണി. ചിത്രത്തിലെ അക്ബര്‍ എന്ന കഥാപാത്രം തനിക്ക് ലഭിച്ചതിനേക്കുറിച്ച് കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജയസൂര്യ പങ്കുവയ്ക്കുന്നുണ്ട്.

നാദിര്‍ഷ വീട്ടിലെത്തുന്നു

മിമിക്രി വേദികളിലെ നിറഞ്ഞ സാന്നിദ്ധ്യമായിരുന്ന നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് അമര്‍ അക്ബര്‍ അന്തോണി. ജയസൂര്യയെ കാണുവാന്‍ നാദിര്‍ഷ അദ്ദേഹത്തിന്റെ വീട്ടിലെത്തി. തിരക്കഥ കേട്ട് നോക്കാന്‍ പറഞ്ഞു. ജയസൂര്യ സമ്മതം മൂളി.

നാദിര്‍ഷ ആവശ്യപ്പെട്ടത്

'കഥ കേട്ടതിന് ശേഷം നീ പറ നിനക്ക് ഏത് കഥാപാത്രം ചെയ്യണം, ആ കഥാപാത്രം നീ ചെയ്‌തോ' എന്നാണ് നാദിര്‍ഷ ജയസൂര്യയോട് പറഞ്ഞത്. കഥ കേട്ടതിന് ശേഷം ജയസൂര്യ തിരഞ്ഞെടുത്തത് അക്ബര്‍ എന്ന കഥാപാത്രമായിരുന്നു.

എന്തുകൊണ്ട് അക്ബര്‍

കാലിന് സുഖമില്ലാത്ത കഥാപാത്രമാണ് അക്ബര്‍. കഥ കേട്ടപ്പോള്‍ തന്റെ മനസിനെ സ്വാധീനിച്ചത് അക്ബര്‍ ആണെന്ന് ജയസൂര്യ പറയുന്നു. കൃത്രിമക്കാല്‍ ഒക്കെ വച്ച് നടക്കുക എന്ന് പറയുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എങ്കിലും അത് ചെയ്യാനാണ് തനിക്ക് ആഗ്രഹം തോന്നിയതെന്നും ജയസൂര്യ പറയുന്നു.

മറന്നാല്‍ തീര്‍ന്നു

മുടന്താനാണെന്നുള്ള കാര്യ മറന്ന് പോകില്ലേ എന്ന് അവതാരക ചോദിച്ചപ്പോള്‍ ഇല്ല, മറന്നാല്‍ തീര്‍ന്നു. നമ്മള്‍ ആ കഥാപാത്രമായിട്ടില്ല എന്നാണ് അതിന്റെ അര്‍ത്ഥം. അങ്ങനെ മറന്ന് പോകത്തൊന്നും ഇല്ല. അത് എപ്പോഴും മനസില്‍ ഉണ്ടെന്നും ജയസൂര്യ പറഞ്ഞു.

കങ്കാരുവിലും സമാന സംഭവം

ജയസൂര്യ ഒരു കഥാപാത്രത്തെ സംവിധായകനോട് ചോദിച്ച് വാങ്ങുന്നത് ആദ്യ സംഭവമൊന്നും അല്ല. രാജ് ബാബു സംവിധാനം ചെയ്ത കങ്കാരു എന്ന ചിത്രത്തിലേക്ക് നായകനായിട്ടായിരുന്നു ആദ്യം ജയസൂര്യയെ കാസ്റ്റ് ചെയ്തത്. എന്നാല്‍ ചിത്രത്തിലെ വില്ലന്‍ വേഷം ചോദിച്ച് വാങ്ങിയ ജയസൂര്യ നായകനായി പൃഥ്വിരാജിനെ നിര്‍ദേശിച്ചു.

English summary
What Nadirsha asked Jayasurya before making Amar Akbar Anthony.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam