twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ ഭാഗത്തുനിന്നും അങ്ങനെ ഒരു ധിക്കാരമുണ്ടായോ, വൈറലായി ഹരിഹരന്റെ മറുപടി

    By Midhun Raj
    |

    മലയാളത്തില്‍ നിരവധി സിനിമകളില്‍ ഒന്നിച്ചുപ്രവര്‍ത്തിച്ച കൂട്ടുകെട്ടാണ് ഹരിഹരനും മമ്മൂട്ടിയും. ഒരു വടക്കന്‍ വീരഗാഥ, പഴശ്ശിരാജ പോലുളള ഇവരുടെ സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. രണ്ട് സിനിമകളും മമ്മൂട്ടിയുടെ കരിയറില്‍ വലിയ വഴിത്തിവായി മാറിയിരുന്നു. മമ്മൂട്ടി ഹരിഹരന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങാറുളള ചിത്രങ്ങള്‍ക്കായെല്ലാം വലിയ ആകാംക്ഷകളോടെ ആരാധകര്‍ കാത്തിരിക്കാറുണ്ട്. ചരിത്ര കഥാപാത്രങ്ങളില്‍ മമ്മൂട്ടി കൂടുതലും തിളങ്ങിയത് ഹരിഹരന്‍ ചിത്രങ്ങളിലൂടെയായിരുന്നു.

    മമ്മൂട്ടിക്ക് പുറമെ മോഹന്‍ലാലിനെ നായകനാക്കിയും ഹരിഹരന്‍ സിനിമകള്‍ ചെയ്തിരുന്നു. അതേസമയം മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ചുളള ചോദ്യത്തിന് ഹരിഹരന്‍ നല്‍കിയ മറുപടി ശ്രദ്ധേയായി മാറിയിരുന്നു. മീഡിയ വണിന്റെ അഭിമുഖത്തിലായിരുന്നു സംവിധായകന്‍ തുറന്നുസംസാരിച്ചത്. അവതാരകന്റെ ചോദ്യം ഇങ്ങനെ: മലയാള സിനിമയില്‍ മുന്‍നിരയിലുളള രണ്ട് താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും, അവരെ കുറിച്ച് ഒരു കോണ്‍സപ്റ്റ് ഉണ്ട് ജനങ്ങള്‍ക്കിടയില്‍.

    ഇപ്പോ മോഹന്‍ലാല്‍

    ഇപ്പോ മോഹന്‍ലാല്‍ വളരെ സൗമന്യനാണ്. എല്ലാവരോടും സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഒരാളാണ്. ലൈറ്റ് ബോയ് ഉള്‍പ്പെടെയുളള ആളുകളുമായും സൗഹൃദത്തിലാണ് മോഹന്‍ലാല്‍ എന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ മമ്മൂട്ടിയെ കുറിച്ച നേരെ തിരിച്ചാണ് കേള്‍ക്കുന്നത്. ധിക്കാരമാണ് അധികമാരുമായും സൗഹൃദമില്ല. ആരെയും അടുപ്പിക്കില്ല. എല്ലാവരെയും ഒരു അകല്‍ച്ചയില്‍ നിര്‍ത്തുന്നു എന്നൊക്കെ.

    ഇത് താങ്കളോട് കൃത്യമായി

    ഇത് താങ്കളോട് കൃത്യമായി ചോദിക്കാന്‍ കാരണം ഒരു വടക്കന്‍ വീരഗാഥയുടെ സമയത്ത് മമ്മൂട്ടി എന്തോ കാരണത്താല്‍ വരാന്‍ കഴിയാതെ വന്നപ്പോള്‍ അത് പാക്കപ്പ് ചെയ്യുകയും ഇനി ഇയാള് ഈ സിനിമയില്‍ വേണ്ടായെന്ന് ഹരിഹരന്‍ പിവിജിയോട് പറഞ്ഞു എന്നൊക്കെ സിനിമാ മേഖലയില്‍ ഒരു കഥ പറഞ്ഞുകേള്ക്കുന്നുണ്ട്. അങ്ങനെ ഒരു ധിക്കാരം മമ്മൂട്ടിയുടെ ഭാഗത്തുനിന്നുണ്ടായോ?

    ഇതിന് മറുപടിയായി സിനിമയിലുളള

    ഇതിന് മറുപടിയായി സിനിമയിലുളള ഗോസിപ്പുകളൊന്നും കേട്ടിട്ട് ചോദ്യങ്ങള് ചോദിക്കരുതെന്ന് ഹരിഹരന്‍ പറയുന്നു. അതൊക്കെ വെറും ഗോസിപ്പുകളാണ്. പത്രങ്ങള്‍ക്കൊക്കെ എന്തെങ്കിലും ഒകെ എഴുതാന്‍ മാറ്ററ് വേണ്ടേ. പ്രേംനസീറിന് ശേഷം ഞാന്‍ എറ്റവും കംഫേര്‍ട്ട് ആയിട്ട് വര്‍ക്ക് ചെയ്തിട്ടുളളത് മമ്മൂട്ടിയുടെ കൂടെയാണ്.

    Recommended Video

    Mammootty's new photo goes viral | FilmiBeat Malayalam
    മമ്മൂട്ടി എന്നെ പോലെയാണ്

    മമ്മൂട്ടി എന്നെ പോലെയാണ്. ഞങ്ങള്‍ ഒരേ നക്ഷത്രമാണ്. വിശാഖമാണ്. ഞങ്ങള് ചൂടന്‍മാരാണ് ചൂടാവും. പക്ഷേ ഈ ചൂട് മാത്രമേയൂളളൂ. അല്ലാതെ പുറമെയുളള ഈ പെര്‍ഫോമന്‍സ് ഒന്നും മമ്മൂട്ടിക്കില്ല. കാരണം ഞാന്‍ പ്പോഴും പറയാറുണ്ട്. മമ്മൂട്ടിക്കുളളില്‍ വേറൊരു മമ്മൂട്ടിയില്ല. അതാണ് മമ്മൂട്ടിയുടെ ഒരു ക്യാരക്ടറ്. ഹരിഹരന്‍ പറഞ്ഞു.

    അതേസമയം 2009ല്‍

    അതേസമയം 2009ല്‍ പുറത്തിറങ്ങിയ കേരള വര്‍മ്മ പഴശ്ശിരാജയാണ് മമ്മൂട്ടി-ഹരിഹരന്‍ കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ബിഗ് ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രം തിയ്യേറ്ററുകളില്‍ വിജയമായിരുന്നു. പഴശ്ശിരാജയായി ചിത്രത്തില്‍ മികച്ച പ്രകടനമാണ് മമ്മൂട്ടി കാഴ്ചവെച്ചത്. മമ്മൂട്ടിക്കൊപ്പം ചിത്രത്തില്‍ അഭിനയിച്ച മറ്റ് താരങ്ങളും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിരുന്നു. താരങ്ങളുടെ പ്രകടനത്തിനൊപ്പം ഇളയരാജ ഒരുക്കിയ ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    Read more about: mammootty mohanlal hariharan
    English summary
    When Hariharan Opens Up About Mammootty's Character
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X