For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുഞ്ഞിനെ വല്ലാതെ ആഗ്രഹിച്ചിട്ടുണ്ട്, സിനിമ മനസ്സ് കൊണ്ട് നിർത്തിയതായിരുന്നു, കാവ്യ അന്ന് പറഞ്ഞത്

  |

  മലയാള പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരമാണ് കാവ്യ മാധവൻ. ചെറുപ്പ കാലത്താണ് കാവ്യ സിനിമയിൽ എത്തുന്നത്. മലയാള സിനിമയ്ക്കൊപ്പം തന്നെ നടിയും വളരുകയായിരുന്നു. ബാലതാരമായി എത്തിയ നടി പിന്നീട് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയായി മാറുകയായിരുന്നു. യൂത്തിനിടയിൽ മാത്രമല്ല കുടുംബപ്രേക്ഷകർക്കിടയിലും കാവ്യയ്ക്ക് കൈനിറയെ ആരാധകരുണ്ട്. നടൻ ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ് നടി. താരങ്ങൾക്ക് മഹാലക്ഷ്മി എന്നൊരു മകളുമുണ്ട്. കുഞ്ഞ് മഹലാക്ഷ്മിയും സോഷ്യൽ മീഡിയയിൽ താരമാണ്.

  ഗ്ലാമര്‍ ലുക്കില്‍ ബിജു മേനോന്‍ ചിത്രത്തിലെ നായിക; ചിത്രങ്ങള്‍ കാണാം

  പുതിയ ചുവട് വയ്പ്പിനൊരുങ്ങി സുമിത്ര,വേദികയ്ക്ക് തിരിച്ചടി, സിദ്ധു കൂടെ കാണില്ല...

  സോഷ്യൽ മീഡിയയിൽ കാവ്യ മാധവൻ ഒട്ടും സജീവമല്ല. ഫാൻ പേജുകളിലൂടെയാണ് കാവ്യയുടെ വിശേഷങ്ങൾ പ്രേക്ഷരിൽ എത്തുന്നത്. നടിയുടെ വിശേഷങ്ങളറിയാൻ ആരാധകർക്ക് അതിയായ താൽപര്യമാണ്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് കാവ്യ മാധവൻ വനിതയ്ക്ക് നൽകിയ ഒരു പഴയ അഭിമുഖമാണ്. അമ്മയാകാൻ ആഗ്രഹിച്ചതിനെ കുറിച്ചാണ് അഭിമുഖത്തിൽ നടി പറയുന്നത്. സിനിമയിലൂടെയാണ് തനിക്ക് എല്ലാം കിട്ടിയതെന്നാണ് നടി പറയുന്നത് . കാവ്യയുടെ വാക്കുകൾ ഇങ്ങനെ...

  പോയ ഒരാള്‍ എന്ന നിലയില്‍ ആ കാര്യം പറയാൻ സാധിക്കും, ബിഗ് ബോസിൽ നടക്കുന്നതിനെ കുറിച്ച് പാഷാണം ഷാജി

  വിവാഹം കഴിഞ്ഞതോടെ സിനിമ മനസ്സ് കൊണ്ട് നിർത്തിയതാണ്. എന്നാൽ ഞാൻ സിനിമയിലേയ്ക്ക് തിരികെ എത്തുകയായിരുന്നു. എനിക്ക് ഈ ബന്ധങ്ങളും പണവും എല്ലാം തന്നത് സനിമയാണ്. ആസിനിമയെ ഞാൻ വേണ്ടെന്നു വയ്ക്കുന്നു എന്നൊരു വാക്ക് എന്റെ വായിൽ നിന്നും വീഴാതെ ഇരിക്കട്ടെ. സിനിമ ഉപേക്ഷിക്കുന്നു എന്ന് പറയുന്നത് അച്ഛനെയും അമ്മയെയും നോക്കാൻ താത്‌പര്യമില്ലാതെ വൃദ്ധസദനത്തിൽ കൊണ്ടാക്കും പോലെയാണ്. പക്ഷെ സിനിമ മാറുമ്പോൾ ഞാനും മാറേണ്ടി വരും. ഇവിടെ നിന്ന് തനിക്ക് ഇപ്പോൾ കിട്ടുന്നതെല്ലാം ബോണസാണ് എന്നാണ് നടി പറയുന്നത്.

  കുഞ്ഞുങ്ങളെ കാവ്യയ്ക്ക് വലിയ ഇഷ്ടമാണ്. അമ്മയാകാൻ കൊതിച്ചതിനെ കുറിച്ചും ഈ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഒരു കുഞ്ഞുനെ ഞാൻ വല്ലാതെ ആഗ്രഹിക്കുന്നുണ്ടെന്നാണ് നടി പറഞ്ഞത്. കുഞ്ഞിനെ ലാളിക്കുന്ന ഒരു സംഭവവും കാവ്യ അഭിമുഖത്തിലൂടെ പറഞ്ഞിരുന്നു. തന്റെ സുഹൃത്തിന്റെ സുഹൃത്ത് കഥ പറയാൻ വിളിച്ചു. ഇയാൾക്ക് 8 മാസം പ്രായമുള്ള ഒരു കുഞ്ഞുള്ള കാര്യം തനിക്ക് അറിയാമായിരുന്നു. അപ്പോൾ ഞാൻ അമ്മയോട് പറഞ്ഞു, കുഞ്ഞുമായി വന്നാൽ മാത്രമേ കഥ കേൾക്കുകയുള്ളൂവെന്ന് അദ്ദേഹത്തിനോട് പറയാൻ ഞാൻ അമ്മയോട് പറഞ്ഞു. അദ്ദേഹം കുഞ്ഞിനേയും കൊണ്ടാണ് കഥ പറയാൻ വന്നത്.

  ആ മോള്‍ എന്ത് ചെയ്തു. തെറി വിളിച്ചവർക്ക് മറുപടിയുമായി ആരാധകർ | FilmiBeat Malayalam

  കുട്ടിക്കാലം മുതലെ കുട്ടികൾ എന്നാൽ ജീവനാണ്. ചെറുപ്പത്തിൽ തലയിണയെടുത്ത് കെട്ടി ഗർഭിണികളെ പോലെ നടന്നിട്ടുണ്ട്. ഇത് കണ്ടിട്ട് അന്ന് അമ്മാവൻമാർ വഴക്ക് പറയുകയും ചെയ്തിരുന്നു. പഴയ ഓർമ പങ്കുവെച്ച് കൊണ്ട് നടി പറഞ്ഞു. അമ്മയാകാനുള്ള ആഗ്രഹം ഇപ്പോഴുമുണ്ട്. ഒരു കുഞ്ഞിനുവേണ്ടി ജീവിതകാലം മുഴുവനും ഒരാളെ കല്യാണം കഴിക്കണം. അത് എങ്ങനെ ഒരാളാകും എന്നൊരു പിടിയും ഇല്ല. അതാണ് ഇപ്പോഴിത്തെ പേടി. ഞാൻ കഴിഞ്ഞദിവസം അമ്മയോട് പറഞ്ഞു. കല്യാണം കഴിക്കാതെ ഒരു കുഞ്ഞിനെ കിട്ടുമായിരുന്നുവെങ്കിൽ നല്ലതായിരുന്നു എന്ന്. എന്നാൽ ഇവളെപ്പോൾ ന്യൂ ജെനെറേഷൻ ആയി എന്ന ഭാവത്തിൽ അമ്മ തന്നെ നോക്കിയെന്നും കാവ്യ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

  Read more about: kavya madhvan
  English summary
  When Kavya Madhavan Opens Up About Pregnancy And Her Career, Old Interview Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X