Don't Miss!
- News
'ഒപ്പിന് കുപ്പി'; കൈക്കൂലിയും സ്കോച്ചുമായി പ്രവാസി എത്തിയത് വിജിലന്‍സിനൊപ്പം, അസി എന്‍ജിനിയര്‍ കുടുങ്ങി
- Automobiles
2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ
- Sports
ടി20യില്‍ സൂര്യയില്ലെങ്കില്‍ ഇന്ത്യ 'വട്ടപ്പൂജ്യം! അമിത ആശ്രയം, ഈ പോക്ക് ശരിയല്ല
- Lifestyle
ഗരുഡപുരാണം: ഭാര്യക്കും ഭര്‍ത്താവിനും ബാധകം; ഈ 4 സ്വഭാവത്താല്‍ വരും നരകതുല്യ ദാമ്പത്യജീവിതം
- Finance
നിക്ഷേപം തിളങ്ങും; ഈ രീതിയില്‍ സ്വര്‍ണം വാങ്ങിയാല്‍ മൂന്നിരട്ടി ലാഭം കൊയ്യാം; നോക്കുന്നോ
- Technology
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
പൂന്തോട്ടത്തിലെ തുളസിയിൽ മുറുക്കിത്തുപ്പി; എന്റെ സ്റ്റുഡിയോയിൽ പറ്റില്ലെന്ന് യേശുദാസ്; എംജിയുമായുണ്ടായ തർക്കം
മലയാളത്തിലെ ഗാന ഗന്ധർവൻ ആയാണ് യേശുദാസ് അറിയപ്പെടുന്നത്. അതുല്യമായ ശബ്ദവുമായി ഗാനരംഗത്തേക്ക് കടന്ന് വന്ന യേശുദാസ് ആലപിച്ച ഗാനങ്ങൾ ഇന്നും അനശ്വരമായി നിലനിൽക്കുന്നു. യേശുദാസിന് പകരം വെക്കാൻ മറ്റൊരു ഗായകൻ ഇല്ലെന്നാണ് ആരാധകർ പറയുന്നത്.
ഒട്ടനവധി പുരസ്കാരങ്ങൾ ഇക്കാലയളവിൽ യേശുദാസിനെ തേടിയെത്തി. മകൻ വിജയ് യേശുദാസും പിന്നണി ഗാന രംഗത്ത് പ്രവർത്തിക്കുന്നു. അന്തരിച്ച സംഗീതജ്ഞൻ എംജി രാധാകൃഷ്ണൻ, യേശുദാസ് കൂട്ടുകെട്ടിൽ നിരവധി ഗാനങ്ങൾ പിറന്നിട്ടുണ്ട്.

ഇപ്പോഴിതാ എംജി രാധാകൃഷ്ണനും യേശുദാസും തമ്മിലുണ്ടായ തർക്കത്തിന്റെ കഥ പറഞ്ഞിരിക്കുകയാണ് ഗാനരചയിതാവ്. കൈതപ്രം ദാമോദരൻ നമ്പൂതിരി. യേശുദാസിന്റെ ഉടമസ്ഥതിയിൽ ഉള്ള തരംഗണി സ്റ്റുഡിയോയിൽ വെച്ചാണ് വർഷങ്ങൾക്ക് മുമ്പ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ പരിപാടിയിൽ സംസാരിക്കവെ ആണ് ഇതേപറ്റി കൈതപ്രം സംസാരിച്ചത്.

'അക്കാലത്ത് ആകാശവാണിയിൽ എനിക്ക് ഭയങ്കര ബന്ധം ആയിരുന്നു. ആകാശവാണിയിൽ നിരന്തരം പാട്ടുകൾ എഴുതിക്കൊണ്ടിരുന്നു. ആ സമയത്ത് എംജി രാധാകൃഷ്ണനുമായിട്ട് ഹൃദയ ബന്ധം ആയിരുന്നു. രാധാകൃഷ്ണൻ ചേട്ടൻ ഗ്രാമീണ ഗാനങ്ങൾ സെക്കന്റ് വോളിയം എഴുതാൻ എന്റെ പേരും നിർദ്ദേശിച്ചു. എന്റെ പാട്ടുകൾ നല്ല ക്ലിക്ക് ആയിരുന്നു'

'അന്ന് രാധാകൃഷ്ണൻ ചേട്ടനും ദാസേട്ടനുമായി എന്തോ ചെറിയ ഉടക്ക് ഉണ്ടായി. മുറുക്കിത്തുപ്പി എന്ന് പറഞ്ഞ്. തരംഗിണിയുടെ മുന്നിൽ ഒരു ചെറിയ പൂന്തോട്ടം ഉണ്ട്. ആ ഗാർഡനിലേക്ക് കംപോസിനിടയിൽ രാധാകൃഷ്ണൻ ചേട്ടൻ മുറുക്കിത്തുപ്പി തുളസിയിൽ വീണു എന്ന് പരാതി ആയി. ആരായാലും അതൊക്കെ സർക്കാർ സ്റ്റുഡിയോയിൽ മതി എന്റെ സ്റ്റുഡിയോയിൽ വേണ്ട എന്ന് പറഞ്ഞ് ഇവർ ഉടക്കി'

'തുളസിയെ പറ്റി നീ എന്നെ പഠിപ്പിക്കേണ്ട എന്ന് രാധാകൃഷ്ണൻ ചേട്ടൻ അങ്ങോട്ട് പറഞ്ഞു. അങ്ങനെ ഇവർ തമ്മിൽ മുട്ടൻ പ്രശ്നം ആയി. ദാസേട്ട
ൻ പാടില്ല എന്ന് പറഞ്ഞു. എന്റെ ഗതികേടെന്ന് ഞാൻ കരുതി. മനം മടുപ്പോടെ ഞാൻ കോഴിക്കോടേക്ക് തിരിച്ചു. പിന്നെ അത് ശരിയായി. പാട്ട് കേട്ടപ്പോൾ ദാസേട്ടന് അത് ഇഷ്ടം ആയി'
'മ്യൂസിക് ഡയരക്ടറെ മാറ്റണം എന്നായിരുന്നു ആദ്യം പറഞ്ഞത്. ഞാൻ പറഞ്ഞു അത് പറ്റില്ല, രാധാകൃഷ്ണൻ ചേട്ടനാണ് എന്നെ വിളിച്ചത് അദ്ദേഹത്തെ മാറ്റി എന്റെ പാട്ട് ചെയ്യുന്നതിൽ താൽപര്യം ഇല്ല എന്ന്.
അങ്ങനെ അവർ തമ്മിൽ ശരിയായി. പാട്ടുകൾ വന്നു'

'അത് കഴിഞ്ഞ് ദാസേട്ടൻ എന്നെ വിളിച്ച് അടുത്ത പാട്ട് ദാസേട്ടൻ മ്യൂസിക് ചെയ്ത് ഞാൻ എഴുതണം എന്ന്. അങ്ങനെ ആ കൊല്ലത്തെ അയ്യപ്പൻ ഗാനങ്ങൾ എന്നെക്കൊണ്ട് എഴുതിച്ച് ദാസേട്ടൻ മ്യൂസിക് ചെയ്ത് പാടി. ദാസേട്ടന്റെ വലിയ ക്രിയേഷൻ ഞാനന്ന് കണ്ടു'
'നല്ല പാട്ടുകൾ ഉണ്ടായിരുന്നു. ആയിരം രാഗം എന്ന പാട്ട് ശ്രുതിയൊന്നുമില്ലാതെ ആ ട്യൂൺ നോക്കി പാടി, അതിന്റെ ശ്രുതി പിന്നെയാണ് ചേർക്കുന്നത്. അന്ന് എന്റെ താടിയും മുടിയും കണ്ട് പലപ്പോഴും ദാസേട്ടന്റെ സ്റ്റെെൽ ഉണ്ടെന്ന് പറയാറുണ്ട്,' കൈതപ്രം പറഞ്ഞു.
-
കണ്ടക്ടറായിരുന്നപ്പോൾ കള്ളും സിഗരറ്റുമടക്കം ദുശ്ശീലമുണ്ടായിരുന്നു; എല്ലാം മാറ്റിയത് ഭാര്യയാണെന്ന് രജനികാന്ത്
-
ഞാന്‍ ഒന്നുമല്ലാതിരുന്ന കാലത്ത് തുടങ്ങിയ ബന്ധം; ബോയ്ഫ്രണ്ടിനെ ആദ്യമായി പരിചയപ്പെടുത്തി അമൃത
-
റോബിന് കുളിസീന്‍ കണ്ടത് ഇപ്പോഴും ഓര്‍ത്ത് ചമ്മാറുണ്ട്! ടാറ്റുക്കാരനെ കെട്ടുമോ എന്നും നിമിഷ