For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അസുഖം വന്നാൽ ആരോടും പറയില്ല; ചെറിയ വയറു വേദനയാണെന്നേ പറയൂ; കൊച്ചുപ്രേമൻ ഭയന്നത്

  |

  നടൻ കൊച്ചുപ്രേമന്റെ മരണം സിനിമാ ലോകത്തെയാകെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. 68 കാരനായ കൊച്ചുപ്രേമൻ ശ്വാസകോശ സംബന്ധമായ രോ​ഗങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. സിനിമകളിലും സീരിയലുകളിലും അഭിനയിച്ച് വരികെയാണ് കൊച്ചുപ്രേമന്റെ അപ്രതീക്ഷിത വിടവാങ്ങൽ. നിരവധി സിനിമാ സീരിയൽ താരങ്ങൾ നടന് അനുശോചനമറിയിക്കുകയും നടനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയും ചെയ്തു.

  നിരവധി സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്ത കൊച്ചുപ്രേമന്റെ അഭിനയ രീതിയും വ്യത്യസ്തമായിരുന്നു. ഒരു കാലത്ത് സ്ഥിരം സിനിമകളിൽ കോമഡി വേഷങ്ങളിൽ കൊച്ചു പ്രേമൻ എത്താറുണ്ടായിരുന്നു.

  Also Read: ദിലീപും മംമ്തയും അഭിനയിച്ച ചിത്രം, അത്രയധികം ബുദ്ധിമുട്ടിയാണ് പാസഞ്ചര്‍ പൂര്‍ത്തിയാക്കിയതെന്ന് ക്യാമറമാന്‍

  ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ കൊച്ചുപ്രേമൻ അവതരിപ്പിച്ചു. സിനിമകളിൽ കുറേക്കാലത്തേക്ക് കൊച്ചുപ്രേമനെ കാണാത്ത സാഹചര്യവും ഇതിനിടെ ഉണ്ടായി. മോഹൻലാലിന്റെ ആറാട്ട് എന്ന സിനിമയിലാണ് പിന്നീട് ഒരു ശ്രദ്ധേയ വേഷം കൊച്ചുപ്രേമൻ ചെയ്യുന്നത്. ഇതിനിടെ സീരിയലുകളിലും അഭിനയിച്ചു. കൊച്ചുപ്രേമൻ മുമ്പ് നൽകിയ നിരവധി അഭിമുഖങ്ങൾ ഇപ്പോൾ ചർച്ചയാവുന്നുണ്ട്.

  Also Read: 'മമ്മൂട്ടിയുടെ കൂടെ പോയാൽ ഫുഡ് ഫ്രീ ഒപ്പം കാശും കിട്ടും, ഷാരൂഖാന് പറ്റിയ കഥ ചോദിച്ച് ജോമോൻ വിളിച്ചു'; ധ്യാൻ

  തന്റെ കരിയറിനെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചുമെല്ലാം സംസാരിക്കുന്ന അഭിമുഖങ്ങൾ ആണിത്. ഇപ്പോഴിതാ മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് കൊച്ചുപ്രേമൻ മുമ്പൊരിക്കൽ നൽകിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. അഭിനേതാക്കളുടെ ആരോ​ഗ്യത്തെക്കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെക്കുറിച്ചാണ് കൊച്ചുപ്രേമൻ സംസാരിച്ചത്.

  'ഒരു നടന് പല്ല് വേദന വന്നാൽ പോലും ആശുപത്രിയിൽ പോയാൽ പ്രശ്നം ആണ്. എന്റെ അളിയന് സുഖമില്ലാതെ ആശുപത്രിയിൽ കിടന്നപ്പോൾ ഞാനൊന്ന് കാണാനായി പോയി. എന്നെ ബുക്ക് ചെയ്ത തമിഴ് സിനിമയുടെ ആളുകൾ അവിടെ ഉണ്ടായിരുന്നു. എനിക്കാണ് അസുഖമെന്ന് അവർ തെറ്റിദ്ധരിച്ചു. അത് പോലെ എനിക്ക് അസുഖം വന്ന് ആശുപത്രിയിൽ കിടന്നപ്പോഴും പരക്കെ സംസാരമായി. കിടപ്പിലാണ് വേറെ ആരെയെങ്കിലും നോക്കാം എന്ന തരത്തിൽ'

  'അത് കൊണ്ട് വലിയ അസുഖമുണ്ടെങ്കിലും വയറു വേദനയുണ്ട് എന്നേ പറയൂ. ചിലപ്പോൾ അത് മാരകമായ അസുഖം ആയിരിക്കാം. അത് നമുക്ക് പുറത്ത് വിടാൻ ഒക്കില്ല. കാരണം പിന്നെ നമ്മൾക്ക് പടം ഇല്ലാതാവും. പതിയെ പതിയെ ഫീൽഡ് ഔട്ട് ആവും'

  'സിനിമാക്കാരായാലുള്ള ഒരു പ്രയോജനം എന്തെന്നാൽ ആശുപത്രിയിൽ നിന്നും ചെറിയൊരു പരി​ഗണന ലഭിക്കും. റൂമില്ലെങ്കിലോ മറ്റോ സഹായിക്കും. സെറ്റിൽ ചെന്നാൽ ജൂനിയർ ആർട്ടിസ്റ്റ് മുതൽ പാത്രം കഴുകാൻ നിൽക്കുന്ന പയ്യനോട് പോലും സാധാരണക്കാരനായേ ഞാൻ പെരുമാറാറുളളൂ, അതിൽ നിന്ന് വിട്ട് മാറിയിട്ടേ ഇല്ല. അതുകൊണ്ട് തന്നെ അവർക്ക് നമ്മളോട് മമതയുണ്ട്'

  'സിനിമയേക്കാളും നാടക്കത്തിലാണ് പണ്ട് ശ്രദ്ധിച്ചിരുന്നത്. എന്നെപ്പോലെ ഒരാളെ സിനിമയിലേക്ക് എടുക്കില്ല എന്നായിരുന്നു കരുതിയത്. നാടകത്തിലെ പ്രകടനം കണ്ടാണ് സിനിമയിലേക്ക് വിളിച്ചത്'

  നാടകത്തിൽ നിന്ന് വന്നയാളെന്ന പരി​ഗണന എനിക്ക് ലഭിച്ചിരുന്നു. അഭിനയം പ്രത്യേകിച്ച് പറഞ്ഞ് കൊടുക്കേണ്ട എന്നവർ കരുതും. ജൂനിയർ ആർട്ടിസ്റ്റുകളിൽ നിന്ന് പോലും നമുക്കൊരു ബഹുമാനം കിട്ടും. അതാണ് നാടകക്കാരനായി സിനിമയിലേക്ക് വരുമ്പോഴുള്ള ​ഗുണം. മോഹൻലാലിനൊപ്പമുള്ള സൗഹൃദത്തെക്കുറിച്ചും കൊച്ചുപ്രേമൻ അന്ന് സംസാരിച്ചു.

  ഒപ്പം അഭിനയിക്കുമ്പോൾ ലാൽ അഭിനയിക്കുകയാണോ ജീവിക്കുകയാണോ എന്ന് തോന്നിപ്പോവും. സിനിമയുടെ ആം​ഗിളും കാര്യങ്ങളും കറക്ട് അറിയാം. ഒരു പാഠപുസ്തകം തന്നെയാണ് മോഹൻലാൽ. അതുപോലെ തന്നെയാണ് മമ്മൂക്കയും.

  Read more about: kochu preman
  English summary
  When Kochu preman Revealed How Rumour About His Health Affected Him; Late Actor's Words Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X