twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പാര്‍വ്വതിക്ക് പറ്റിയ നായകനായിരുന്നില്ല ഞാന്‍, നടിയെ കുറിച്ച് റിസബാവ അന്ന് പറഞ്ഞത്

    By Midhun Raj
    |

    വില്ലനായും സഹനടനായുമാണ് റിസബാവ മലയാളത്തില്‍ കൂടുതല്‍ തിളങ്ങിയത്. ഇന്‍ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായി ശ്രദ്ധിക്കപ്പെട്ടതോടെ നടനെ തേടി ഇത്തരം കഥാപാത്രങ്ങള്‍ കൂടുതലായി വന്നു. സിനിമയിലെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കഥാപാത്രമായിരുന്നു ജോണ്‍ ഹൊനായി. ഇന്‍ഹരിഹര്‍ നഗര്‍ റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന കഥാപാത്രമാണ് ജോണ്‍ ഹൊനായി. അതേസമയം ജോണ്‍ ഹൊനായിക്ക് മുന്‍പ് നായകസമാനമായ റോളിലാണ് റിസബാവ എത്തിയത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ഡോ പശുപതി എന്ന ചിത്രത്തിലൂടെയായിരുന്നു റിസബാവയുടെ സിനിമ അരങ്ങേറ്റം.

    നടി പ്രിയങ്കയുടെ ഗ്ലാമര്‍ ലുക്ക് ചിത്രങ്ങള്‍ വൈറല്‍, കാണാം

    ഇന്നസെന്‌റ് പ്രധാന വേഷത്തില്‍ എത്തിയ സിനിമയില്‍ പാര്‍വ്വതിയുടെ നായകനായാണ് റിസബാവ എത്തിയത്. 1990ലായിരുന്നു ഡോ പശുപതി പുറത്തിറങ്ങിയത്. സിനിമയില്‍ റിസബാവ-പാര്‍വ്വതി ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി ശ്രദ്ധേയമായിരുന്നു.

    അതേസമയം മുന്‍പ് ഒരഭിമുഖത്തില്‍ പാര്‍വ്വതിയെ

    അതേസമയം മുന്‍പ് ഒരഭിമുഖത്തില്‍ പാര്‍വ്വതിയെ കുറിച്ച റിസബാവ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും വൈറലാവുന്നത്. ഡോ പശുപതി സിനിമയുടെ സമയത്ത് തുടക്കകാരനായ തനിക്ക് പാര്‍വ്വതി നല്‍കിയ പിന്തുണയെ കുറിച്ചാണ് റിസബാവ മനസുതുറന്നത്. ആദ്യമായി അഭിനയിക്കാന്‍ എത്തിയപ്പോള്‍ പാര്‍വ്വതിയെ പോലെ വലിയ ഒരു നടി എനിക്ക് നല്‍കിയ പിന്തുണ വളരെ വലുതാണ് എന്ന് റിസബാവ പറയുന്നു.

    അത്രയ്ക്കും സിംപിളായ നടിയാണ് പാര്‍വ്വതി

    അത്രയ്ക്കും സിംപിളായ നടിയാണ് പാര്‍വ്വതി. സിനിമയുടെ റിലീസിന് മുന്‍പ് ദൂരദര്‍ശനില്‍ ചിത്രഗീതം നടക്കുമ്പോള്‍ ഡോക്ടര്‍ പശുപതിയിലെ പാട്ട് സീന്‍ കാണിച്ചു. പാര്‍വ്വതിക്കൊപ്പം വന്ന പുതിയ നായകന്‍ കലക്കുമെന്നായിരുന്നു പല ചെറുപ്പക്കാരും അന്ന് പറഞ്ഞത്. അത് ഞാന്‍ കേള്‍ക്കാനിടയായപ്പോള്‍ വല്ലാത്ത ടെന്‍ഷനായി. എന്റെ ജീവിതത്തില്‍ അത്രയേറെ പ്രിയപ്പെട്ട സിനിമയാണ് ഡോക്ടര്‍ പശുപതി, റിസബാവ പറയുന്നു.

    പാര്‍വ്വതിക്ക് പറ്റിയ ഒരു നായകനായിരുന്നില്ല

    പാര്‍വ്വതിക്ക് പറ്റിയ ഒരു നായകനായിരുന്നില്ല താനെങ്കിലും ഒരുപാട് സ്‌നേഹത്തോടെയാണ് പാര്‍വ്വതി എന്നോട് പെരുമാറിയത്. അത് പോലെ മറ്റൊരു നടിയും എന്നോട് പെരുമാറിയിട്ടില്ല, അഭിമുഖത്തില്‍ റിസബാവ പറഞ്ഞു. ഡോ പശുപതിക്ക് മുന്‍പ് വിഷുപക്ഷി എന്ന ചിത്രത്തില്‍ റിസബാവ അഭിനയിച്ചിരുന്നു. എന്നാല്‍ ആദ്യമായി അഭിനയിച്ച സിനിമ റിലീസ് ചെയ്തില്ല. തുടര്‍ന്ന് എത്തിയ ഡോ പശുപതി റിസബാവയുടെ ആദ്യ ചിത്രമായി മാറുകയായിരുന്നു.

    ജീവിതത്തില്‍ മുന്‍പ് പേടിയുണ്ടായിരുന്ന ഒരു കാര്യം, തരണം ചെയ്തതിനെ കുറിച്ച് അമൃതജീവിതത്തില്‍ മുന്‍പ് പേടിയുണ്ടായിരുന്ന ഒരു കാര്യം, തരണം ചെയ്തതിനെ കുറിച്ച് അമൃത

    രണ്‍ജി പണിക്കറിന്‌റെ തിരക്കഥയില്‍ ഷാജി

    രണ്‍ജി പണിക്കറിന്‌റെ തിരക്കഥയില്‍ ഷാജി കൈലാസാണ് ഡോ പശുപതി സംവിധാനം ചെയ്തത്. ഇന്‍ഹരിഹര്‍ നഗറിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ സിനിമയില്‍ കൂടുതല്‍ സജീവമാവുകയായിരുന്നു റിസബാവ. സൂപ്പര്‍താര സിനിമകളില്‍ വരെ പ്രധാന റോളുകളില്‍ നടന്‍ അഭിനയിച്ചു. കരിയറിന്റെ തുടക്കത്തില്‍ വില്ലന്‍ റോളുകളിലാണ് നടനെ പ്രേക്ഷകര്‍ കൂടുതല്‍ കണ്ടത്. എന്നാല്‍ പിന്നീട് ക്യാരക്ടര്‍ റോളുകളിലും റിസബാവ തിളങ്ങി. സിനിമയില്‍ സജീവമായ സമയത്ത് തന്നെ സീരിയലുകളിലൂടെയും റിസബാവ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു.

    ദിലീപേട്ടനെ അന്ന് തിരിച്ചറിഞ്ഞില്ല, സൂപ്പര്‍ഹിറ്റ് സിനിമയുടെ സെറ്റില്‍ ഉണ്ടായ അനുഭവം പറഞ്ഞ് മന്യദിലീപേട്ടനെ അന്ന് തിരിച്ചറിഞ്ഞില്ല, സൂപ്പര്‍ഹിറ്റ് സിനിമയുടെ സെറ്റില്‍ ഉണ്ടായ അനുഭവം പറഞ്ഞ് മന്യ

    Recommended Video

    മമ്മൂക്കയും ദുൽകറുംകൂടി കല്യാണത്തിന് ഒരേ വേദിയിൽ..തകർപ്പൻ വീഡിയോ
    120ലേറെ സിനിമകളിലാണ് റിസബാവ തന്‌റെ

    120ലേറെ സിനിമകളിലാണ് റിസബാവ തന്‌റെ കരിയറില്‍ അഭിനയിച്ചത്. നാടക രംഗത്തുനിന്നുമാണ് റിസബാവ സിനിമയില്‍ എത്തിയത്. നാലാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് തന്നെ റിസബാവ അഭിനയ രംഗത്തേക്ക് എത്തിയിരുന്നു. തീ വെളിച്ചമാണ് എന്ന നാടകത്തിലാണ് റിസബാവ ആദ്യമായി അഭിനയിച്ചത്. അഭിനേതാവ് എന്നതിലുപരി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും നടന്‍ സിനിമകളില്‍ എത്തി. കര്‍മ്മയോഗി എന്ന സിനിമയിലെ ഡബ്ബിംഗിന് മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം റിസബാവയ്ക്ക് ലഭിച്ചു.

    നേരില്‍ കണ്ടാല്‍ പോലും സംസാരിക്കില്ല, സൂപ്പര്‍താരം ഇടപെട്ടാണ് ജയറാമുമായി ആ സിനിമ ചെയ്തത്‌: രാജസേനന്‍നേരില്‍ കണ്ടാല്‍ പോലും സംസാരിക്കില്ല, സൂപ്പര്‍താരം ഇടപെട്ടാണ് ജയറാമുമായി ആ സിനിമ ചെയ്തത്‌: രാജസേനന്‍

    Read more about: rizabawa parvathy
    English summary
    When Late Actor Rizabawa Opens Up About Parvathy Jayram And Her Support
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X