For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നല്ല അവസരങ്ങള്‍ വന്ന സമയം സിനിമ വിട്ടു, ചിത്ര മാറിനിന്നതിന് കാരണം ഇതാണ്

  |

  പ്രശസ്ത നടി ചിത്രയുടെ വിയോഗം തിരുവോണ നാളിലെ ദുഖവാര്‍ത്തയായി പുറത്തുവന്നിരിക്കുകയാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസന്തിയില്‍ വെച്ചായിരുന്നു നടിയുടെ അന്ത്യം. തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും തിളങ്ങിയ നടി മലയാളികള്‍ക്കും പ്രിയങ്കരിയായാണ്. മോളിവുഡില്‍ നായികയായും സഹനടിയായുമെല്ലാം ചിത്ര അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ് ഉള്‍പ്പെടെയുളള സൂപ്പര്‍താര സിനിമകളില്‍ എല്ലാം പ്രധാന വേഷങ്ങളില്‍ ചിത്ര എത്തി. ആട്ടക്കലാശം എന്ന സിനിമയിലുടെ അരങ്ങേറ്റം കുറിച്ച നടി തുടര്‍ന്ന് നൂറിലധികം ചിത്രങ്ങളിലാണ് തന്‌റെ കരിയറില്‍ അഭിനയിച്ചത്.

  സ്‌റ്റൈലിഷ് ചിത്രങ്ങളുമായി പൂജ ഹെഗ്‌ഡെ, ഫോട്ടോസ് കാണാം

  പ്രേംനസീറിനും മോഹന്‍ലാലിനും ഒപ്പമാണ് ആദ്യ ചിത്രത്തില്‍ ചിത്ര എത്തിയത്‌. 2001ല്‍ റിലീസ് ചെയ്ത ദിലീപ് ചിത്രം സൂത്രധാരന്‍, ആഭരണച്ചാര്‍ത്ത് തുടങ്ങിയ സിനിമകളാണ് ചിത്രയുടെതായി ഒടുവില്‍ മലയാളത്തില്‍ ഇറങ്ങിയത്. വിജയരാഘവനാണ് ചിത്രയെ വിവാഹം കഴിച്ചത്. 1990ലായിരുന്നു ഇവരുടെ വിവാഹം. മഹാലക്ഷ്മി എന്നാണ് മകളുടെ പേര്. സിനിമകള്‍ക്ക് പുറമെ ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ച് നടി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിട്ടുണ്ട്.

  സിനിമയില്‍ ഇല്ലാത്ത സമയത്തും പ്രേക്ഷക മനസുകളില്‍ നിറഞ്ഞുനിന്ന താരമാണ് ചിത്ര. നായികയായി സജീവമായ സമയത്താണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമ വിടാന്‍ നടി തീരുമാനിച്ചത്‌. പെട്ടെന്ന് അങ്ങനെ ഒരു തീരുമാനം എടുത്തതിന്റെ കാരണം ഒരഭിമുഖത്തില്‍ ചിത്ര തുറന്നുപറഞ്ഞിട്ടുണ്ട്. തനിക്ക് സിനിമയില്‍ നിന്ന് നല്ല അവസരങ്ങള്‍ ലഭിച്ച സമയത്താണ് അച്ഛന് വൃക്കരോഗം പിടിപ്പെട്ടതെന്ന് ഒരു പഴയ അഭിമുഖത്തില്‍ നടി പറയുന്നു.

  രണ്ട് വൃക്കകളും തകരാറിലായ സമയത്ത് അദ്ദേഹം പേടിച്ചു. തുടര്‍ന്ന് എന്റെ വിവാഹം പെട്ടെന്ന് തന്നെ നടത്താന്‍ അച്ഛന്‍ തീരുമാനിക്കുകയായിരുന്നു. അച്ഛന്‍ പെട്ടെന്ന് മരിച്ചാല്‍ ഞാന്‍ ഒറ്റയ്ക്കായി പോവരുതെന്ന ചിന്തയിലാണ് അദ്ദേഹം അങ്ങനെ ഒരു തീരുമാനം എടുത്തത്. ശശികുമാര്‍ സംവിധാനം ചെയ്ത രാജവാഴ്ച എന്ന സിനിമയില്‍ ചിത്ര അഭിനയിക്കുന്ന സമയത്താണ് അമ്മയുടെ വിയോഗം.

  മമ്മൂട്ടി ചിത്രത്തിന്‌റെ കശ്മീര്‍ ലൊക്കേഷനില്‍ പെട്ടുപോയ മൂന്ന് പേര്‍, ഒടുവില്‍ സംഭവിച്ചത്

  അന്ന് താന്‍ അരികില്‍ ഇല്ലാതെ അച്ഛനും ലോകത്തോട് വിടപറയരുതെന്ന് നടി തീരുമാനിച്ചു.
  തുടര്‍ന്ന്‌ അച്ഛനെ നോക്കുന്നതിനായി സിനിമ വിടാന്‍ തീരുമാനിക്കുകയായിരുന്നു ചിത്ര. അതേസമയം ബിസിനസ് മാന്‍ ആണ് ചിത്രയുടെ ഭര്‍ത്താവ് വിജയരാഘവന്‍. ഭര്‍ത്താവിനും കുടുംബത്തിനും ഇഷ്ടപ്പെടില്ലെന്ന് കരുതി നിരവധി നല്ല ഓഫറുകള്‍ നിരസിച്ചതായി നടി മുന്‍പ് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഭര്‍ത്താവ് പ്രൊഫഷന്‍ തുടരാനായി നടിയോട് പറഞ്ഞു.

  നെഗറ്റീവ് റോളുകള്‍ കൂടുതല്‍ ചെയ്തതിന് കാരണം, ടേണിംഗ് പോയന്‌റ് ആയത് ഈ ചിത്രം, മനസുതുറന്ന് പ്രശാന്ത്‌

  അങ്ങനെ അദ്ദേഹത്തിന്‌റെ പ്രോല്‍സാഹനത്തിലാണ് വിവാഹ ശേഷം താന്‍ മഴവില്ല്, സുത്രധാരന്‍ എന്നീ സിനിമകള്‍ ചെയ്തതെന്നും ചിത്ര അഭിമുഖത്തില്‍ പറഞ്ഞു. തനിക്ക് ചെയ്യാന്‍ കഴിയുന്ന നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ വീണ്ടും അഭിനയിക്കുമെന്ന് ചിത്ര വ്യക്തമാക്കിയിരുന്നു. അതേസമയം തമിഴ് സീരിയലുകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയിട്ടുണ്ട് ചിത്ര. സിനിമയില്‍ ഇല്ലാത്ത സമയത്ത് മിനിസ്‌ക്രീന്‍ രംഗത്താണ് ചിത്ര സജീവമായത്.

  ആദ്യ പ്രണയത്തെ കുറിച്ചുളള ചോദ്യത്തിന് മോഹന്‍ലാലിന്‌റെ രസകരമായ മറുപടി, ഏറ്റെടുത്ത് ആരാധകര്‍

  നടി ചിത്ര മനസുതുറക്കുന്നു; തിരികെ മലയാളത്തിലേക്ക് | filmibeat Malayalam

  ഗാനരംഗങ്ങളും ചിത്രയുടെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. അദ്വൈതം എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ 'നീലക്കുയിലെ ചൊല്ലു' എന്ന ഗാനരംഗത്തില്‍ ലാലേട്ടനൊപ്പം നടി തിളങ്ങി. കൂടാതെ മലയാളത്തില്‍ വലിയ തരംഗമായ 'നാണമാകുന്നു മേനി നോവുന്നു' പാട്ട് രംഗങ്ങളും നടിയുടെതായി ശ്രദ്ധിക്കപ്പെട്ടു. മോഹന്‍ലാലിനൊപ്പം തന്നെയാണ് ഈ പാട്ട് സീനില്‍ നടി എത്തിയത്.

  Read more about: chithra ചിത്ര
  English summary
  When Late Actress Chithra Opens Up Why She Vanished During Her Career Peak
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X