For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ജു വാര്യര്‍ക്കിട്ട് അന്നൊരു അടി കൊടുക്കണമെന്ന് തന്നെ കരുതി; ഞാനില്ലെങ്കിൽ മഞ്ജു ഇന്നില്ലെന്ന് മനോജ് കെ ജയൻ

  |

  സിനിമാ സെറ്റുകളില്‍ താരങ്ങള്‍ക്ക് അപകടമുണ്ടാവുന്നത് പതിവാണ്. എന്നാല്‍ ജീവന് പോലും അപകടമുണ്ടാവുന്ന തരത്തില്‍ ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ സല്ലാപം സിനിമയുടെ ലൊക്കേഷനില്‍ നടന്ന സംഭവത്തെ കുറിച്ച് തുറന്ന് പറയുകയാണ് നടന്‍ മനോജ് കെ ജയന്‍. ദിലീപും മഞ്ജു വാര്യരും നായിക, നായകന്മാരായി അഭിനയിച്ച സൂപ്പര്‍ഹിറ്റ് മൂവിയായിരുന്നു സല്ലാപം.

  ചിത്രത്തിലെ ക്ലൈമാക്‌സ് സീനില്‍ ആത്മഹത്യ ചെയ്യാനായി റെയില്‍ പാളത്തിലൂടെ ഓടുകയാണ് മഞ്ജു വാര്യര്‍. മനോജ് കെ ജയന്റെ കഥാപാത്രമാണ് പിന്നീലൂടെ ഓടി വന്ന് മഞ്ജുവിനെ രക്ഷിക്കുന്നത്. അന്ന് മഞ്ജു പിടിച്ചിട്ട് നില്‍ക്കാതെ ട്രെയിനിന് മുന്നിലൂടെ ഓടിയെന്നും താനെന്ന് കൈ വിട്ടിരുന്നെങ്കില്‍ ഇന്ന് മഞ്ജു ഉണ്ടാവില്ലെന്നും പറയുകയാണ് താരം. മുന്‍പ് ജെബി ജംഗ്ഷന്‍ പരിപാടിയില്‍ പങ്കെടുത്തപ്പോഴുള്ള മനോജ് കെ ജയന്റെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.

  Also Read: ആസിഫിനെ എടുത്ത് പാടത്തേക്ക് എറിഞ്ഞു, ലാലേട്ടന്‍ നന്നായി ഇടികൊള്ളും; അനുഭവം പറഞ്ഞ് ബാബുരാജ്‌

  സല്ലാപം സിനിമയില്‍ മഞ്ജു വാര്യരോടാണോ ദിലീപിനോടാണോ മത്സരിച്ചത് എന്ന ചോദ്യത്തിന് ഞന്‍ ഒരു പടത്തിലും മത്സരിക്കാറില്ല. നമ്മള്‍ നമ്മുടെ കഥാപാത്രത്തിലൂടെ സഞ്ചരിക്കാന്‍ ശ്രമിക്കാറേയുള്ളു. സല്ലാപത്തില്‍ മഞ്ജു വാര്യരൊക്കെ ഞെട്ടിച്ച് കളഞ്ഞു. പുതിയൊരു കുട്ടിയാണ്. കോംബിനേഷന്‍ സീനിലൊക്കെ ഇവള്‍ ഇവിടയൊന്നും നില്‍ക്കില്ലെന്ന് എനിക്ക് മനസിലായി. അപാര അഭിനയമായിരുന്നു. ആദ്യമായി സിനിമയില്‍ അഭിനയിക്കുകയാണെന്ന് പറയുകയേ ഇല്ല. അസാധ്യമായ പെര്‍ഫോമന്‍സായിരുന്നു.

  Also Read: കാമുകിയുമായി 21 വയസ്സിന്റെ പ്രായ വ്യത്യാസം; അവളുടെ ഊർജം തന്നിലേക്കുമെത്തിയെന്ന് അർബാസ് ഖാൻ

  അവസാന സീനില്‍ ഞാന്‍ ഇല്ലായിരുന്നെങ്കില്‍ മഞ്ജു ഇന്നില്ല. ഞാന്‍ പിടിച്ചില്ലായിരുന്നെങ്കില്‍ മഞ്ജു തീവണ്ടിയുടെ അടിയില്‍ പോയേനെ. എന്റെയൊരു ആരോഗ്യത്തിന് ഞാന്‍ പിടിച്ചിട്ടും നില്‍ക്കാതെ മഞ്ജു ഓടുകയായിരുന്നു. എന്റെ കൈയ്യില്‍ നിന്നൊക്കെ പോയി. കഥാപാത്രം മഞ്ജുവില്‍ ബാധയായി കൂടിയതാണെന്ന് തോന്നു. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അങ്ങനെയാണ് തോന്നുന്നത്. ആത്മഹത്യ സീന്‍ എടുക്കുമ്പോള്‍ ശരിക്കും ആത്മഹത്യയിലേക്ക് പോയാല്‍ ശരിയാവില്ലല്ലോ എന്ന് മനോജ് ചോദിക്കുന്നു.

  സീന്‍ എവിടെയാണോ അവിടെ അത് നിര്‍ത്തണം. ഞാന്‍ പിടിച്ചതിന് ശേഷം അവിടെ മഞ്ജു നില്‍ക്കണം. എന്നാല്‍ ശരിക്കും പക്ഷേ മഞ്ജു അവിടെയൊന്നും നില്‍ക്കുന്നില്ല. എന്റെ കൈയ്യില്‍ നിന്നൊന്ന് പിടി വിട്ടാല്‍ തീവണ്ടിയുടെ അടിയില്‍ പോയിട്ടുണ്ടാവും. ട്രെയിനിന് കാന്ത ശക്തിയുണ്ടെന്നും പറഞ്ഞ് കേട്ടിട്ടുണ്ട്. അതിന്റെ തൊട്ടടുത്ത് നിന്നാല്‍ ഉള്ളിലേക്ക് വലിയ്ക്കും. അതിന്റെ ഹാന്‍ഡില്‍ നെറ്റിയില്‍ വന്ന് ഇടിച്ചാലും മതി, ആള് തീരും.

  ആ ഷോട്ട് ഒന്ന് കഴിഞ്ഞാല്‍ മതിയെന്നായിരുന്നു എനിക്ക്. ആകെ വിഷമിച്ച് അവശനായി പോയി. ശരിക്കും മഞ്ജുവിനിട്ട് ഒന്ന് കൊടുത്താല്‍ കൊള്ളാമെന്ന് തോന്നിയിരുന്നു. സിനിമയില്‍ അടിക്കുന്ന സീനുണ്ടെങ്കിലും അത് അഭിനയിച്ചതാണ്. എന്നാല്‍ ശരിക്കും അതുപോലൊന്ന് കൊടുത്തിരുന്നെങ്കിലെന്ന് കരുതി പോയി. അടിച്ചാല്‍ പോലും കുഴപ്പമില്ല, കാരണം ഞാന്‍ അതുപോലെ കഷ്ടപ്പെട്ട് പോയി. എന്തായാലും ആ സീന്‍ വളരെ മനോഹരമായി. എല്ലാവരും കൈയ്യടിച്ചു.

  ലോഹിതദാസ് തിരക്കഥ ഒരുക്കി സുന്ദര്‍ദാസ് സംവിധാനം ചെയ്ത ചിത്രമാണ് സല്ലാപം. മഞ്ജു വാര്യര്‍ നായികയായി അഭിനയിക്കുന്ന ആദ്യ സിനിമയെന്ന പ്രത്യേകതയും സല്ലാപത്തിനുണ്ട്. ഈ സിനിമയൂടെ ലൊക്കേഷനില്‍ നിന്നാണ് മഞ്ജു വാര്യരും ദിലീപും ഇഷ്ടത്തിലാവുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും.

  English summary
  When Manoj K Jayan Opens Up An Unknown Backstory About Dileep-Manju Warrier movie Sallapam. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X