For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇഷ്ടമാണോ എന്ന് ചോദിച്ചില്ല, താനും പറഞ്ഞില്ല, ചീരുവിന്റെ വിചിത്രമായ രീതിയെ കുറിച്ച് മേഘ്ന

  |

  മലയാളത്തിലും തെന്നിന്ത്യൻ സിനിമ ലോകത്തും ഒരുപേലെ ആരാധകരുള്ള താരങ്ങളാണ് മേഘ്നരാജും ഭർത്താവും നടനുമായ ചിരഞ്ജീവി സർജയും. കന്നഡയിലാണ് നടൻ സജീവമായിരുന്നതെങ്കിലും ചീരുവിന്റെ വിയോഗം ഭാഷ വ്യത്യാസമില്ലാതെ പ്രേക്ഷകരെ സങ്കടത്തിലാഴ്ത്തിയിരുന്നു. ഇന്നും ഏറെ വേദനയോടെ പ്രേക്ഷകർ ഓർമിക്കുന്നത്. നടി അമ്മയാവാൻ തയ്യാറെടുക്കുമ്പോഴായിരുന്നു ചീരുവിന്റെ വിയോഗം. അന്ന് മേഘ്നയ്ക്ക് കൈ താങ്ങായി ആരാധകർ നിൽക്കുകയായിരുന്നു. മകന്റെ ജനന ശേഷം നടി വീണ്ടും അഭിനയത്തിൽ സജീവമായിട്ടുണ്ട്. മികച്ച പിന്തുണയാണ് ലഭ‌ിക്കുന്നത്. പ്രേക്ഷകർ കാണാൻ ആഗ്രഹിച്ച ഒരു മടങ്ങി വരവ് കൂടിയായിരുന്നു ഇത്.

  ഒരു ചിരി ഇരു ചിരി ബംബര്‍ ചിരിയില്‍ നിന്ന് ഇടവേള എടുത്തത് ഇതുകൊണ്ട്, കാർത്തിക് സൂര്യ പറയുന്നു

  പ്രണയ വിവാഹമായിരുന്നു ഇവരുടേത്. 10 വർഷം നീണ്ടുന്ന ബന്ധത്തിനൊടുവിലാണ് മേഘ്നയും ചീരവും വിവാഹിതരാവുന്നത്. ഒരുപാട് സ്വപ്നങ്ങളോടെയായിരുന്നു ജീവിതം ആരംഭിച്ചത്. എന്നാൽ അപ്രതീക്ഷിത സംഭവങ്ങളായിരുന്നു പിന്നീട് ജീവിതത്തിൽ നടന്നത്. ഇപ്പോഴിത ചീരു പ്രൊപ്പോസ് ചെയ്തതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് മേഘ്ന. ഫാൻസ് ഗ്രൂപ്പിലൂടെയാണ് നടിയുടെ വീഡിയോ വൈറൽ ആവുന്നത്. ചീരു ആണ് ആദ്യം പ്രെപ്പോസ് ചെയ്തതെന്നാണ് മേഘ്ന പറയുന്നത്.

  ദുൽഖർ എന്നെ ഒരുപാട് സഹായിച്ചു, ഇത് മമ്മൂട്ടി അറിഞ്ഞ ഭാവം കാണിച്ചില്ല, മെഗാസ്റ്റാറിനെ കുറിച്ച് നിർമൽ പാലാഴി

  താരത്തിന്റെ വാക്കുകൾ ഇങ്ങനെ... ചീരു ആണ് തന്നോട് ആദ്യം ഇഷ്ടം തുറന്ന് ‌ പറയുന്നത്. അവൻ പറയണം എന്നായിരുന്നു തന്റെ ആഗ്രഹം. അതിനാൽ തന്നെ ഞാൻ പ്രെപ്പോസ് ചെയ്തില്ല. ചീരുവിന് എന്റെ ഇഷ്ടം അറിയാവുന്നത് കൊണ്ട് തന്നെ എന്നോട് ഇതിനെ കുറിച്ച് ചോദിച്ചിരുന്നില്ല. ' എനിക്ക് നിന്നെ ഇഷ്ടമാണ്. എന്നേയും ഇഷ്ടപ്പെടണം' എന്നായിരുന്നു ചീരുവിന്... മേഘ്ന വീഡിയോയിൽ പറയുന്നു. നടിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും വൈറൽ ആയിട്ടുണ്ട്.

  മറ്റൊരു അഭിമുഖത്തിൽ ഇരുവരും ആദ്യമായി കണ്ടുമുട്ടിയതിനെ കുറിച്ച് പറഞ്ഞിരുന്നു. ആദ്യ കാഴ്ചയിൽ തന്നെ എന്തോ ഒരു അടുപ്പം തോന്നിയെന്ന് മേഘ്ന പയുന്നു. നടിയുടെ വാക്കുകൾ ഇങ്ങനെ... '' പതിനാല് വര്‍ഷം മുന്‍പാണ് ചിരുവിനെ ആദ്യമായി കാണുന്നത്. രണ്ട് പേരുടെയും സിനിമാ കുടുംബം, വീട്ടുക്കാര്‍ക്ക് തമ്മിലും അറിയാമായിരുന്നു. അമ്മയാണ് എന്നെ ആദ്യം പരിചയപ്പെടുത്തുന്നത്. അപ്പോള്‍ ഒരു മാന്ത്രിക അനുഭവപ്പെട്ടു. നാളെ പ്രിയ പാതിയായി മാറുമെന്നൊന്നും അപ്പോള്‍ കരുതിയില്ല. ആദ്യ കാഴ്ചയില്‍ തന്നെ എന്തോ ഒരു ആത്മബന്ധം ഞങ്ങള്‍ക്കിടയില്‍ ഉണ്ടെന്ന് തോന്നി. ആ ദിവസം ജീവിതത്തില്‍ മറക്കാന്‍ കഴിയില്ല. പത്ത് വര്‍ഷം നീണ്ട പ്രണയം. വിവാഹം വരെ എത്താന്‍ സമയം വേണമെന്ന് ഞങ്ങള്‍ തോന്നിയെന്നും മേഘ്ന പറയുന്നു.

  പരസ്പരം മനസിലാക്കിയതിന് ശേഷം മതി വിവാഹമെന്ന് തങ്ങൾ തീരുമാനിച്ചിരുന്നു എന്നും മേഘ്ന ആ അഭിമുഖത്തിൽ പറയുന്നുണ്ട്. പരസ്പരം അറിയുകയും മനസിലാക്കുകയും വേണം. വിവാഹത്തില്‍ എത്താന്‍ പാകപ്പെടുകയും വേണം. 'വില്‍ യു മ്യാരി മീ' എന്ന് ചിരുവില്‍ നിന്ന് കേള്‍ക്കേണ്ടി വന്നില്ല. അനുയോജ്യമായ സമയം വന്ന് ചേര്‍ന്നുവെന്ന് തിരിച്ചറിഞ്ഞപ്പോഴായിരുന്നു വിവാഹം. പ്രണയിച്ച ആ പത്ത് വര്‍ഷത്തിലെ എല്ലാ ദിവസവും ഞങ്ങള്‍ക്ക് പുതുദിനമായി അനുഭവപ്പെട്ടു.

  ഏറ്റവും അടുത്ത സുഹൃത്ത്, മകന്‍, വഴിക്കാട്ടി, അതിലുപരി എന്റെ ആത്മാവിന്റെ ഭാഗം കൂടിയാണ് ചിരു. ഞാന്‍ ചിരുവിനോട് സംസാരിക്കണമെന്നില്ല. എന്റെ നോട്ടം, മനസ്, ഇഷ്ടം എനിക്ക് എന്ത് വേണം, എല്ലാം ചിരുവിന് അറിയാം. എന്റെ ജീവിതം തിരിച്ചറിഞ്ഞത് എന്നെ പൂര്‍ണമായി മനസിലാക്കിയത് ചിരു മാത്രമാണ്. ഞങ്ങള്‍ തമ്മില്‍ എല്ലാ ദിവസവും ചെറിയ വഴക്ക് ഉണ്ടാവുമായിരുന്നു.സംഭവിച്ചതെല്ലാം ഒരു ദുഃസ്വപ്‌നമാണെന്ന് കരുതാനാണ് താല്‍പര്യം എന്നും മേഘ്ന പറയുന്നു.

  Recommended Video

  നടി മേഘ്‌ന കാത്തിരുന്ന ആ സന്തോഷ ദിവസം | FilmiBeat Malayalam

  കന്നഡ ചിത്രമായ അട്ടഗരെയില്‍ മേഘ്‌നയും ചിരുവും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഒരേയൊരു സിനിമയിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ജീവിതത്തില്‍ ഒന്നിച്ചതിന് ശേഷവും സ്‌ക്രീനില്‍ ഒരുമിക്കണമെന്ന് ഇരുവരും ആഗ്രഹിച്ചിരുന്നു. എന്നാൽ നിരവധി ആഗ്രഹങ്ങൾ ബാക്കിയാക്കിയാണ് ചീരു യാത്രയായത്. 2019 ലാണ് ഇരുവരും വിവാഹിതരാവുന്നത്. ഹിന്ദു- ക്രിസ്ത്യൻ ആചാര പ്രകാരമായിരുന്നു വിവാഹം. ഏപ്രിൽ 29, മെയ് രണ്ട് തീയതികളിൽ നടന്ന വിവാഹത്തിന് തെന്നിന്ത്യൻ സിനിമ ലോകം ഒന്നടങ്കം എത്തിയിരുന്നു. സൗഹൃദത്തിന് വില നൽകുന്ന ആളാണ് ചീരുവെന്ന് പല അഭിമുഖത്തിലും നടി വ്യക്താക്കിയിട്ടുണ്ട്.

  Read more about: meghana raj chiranjeevi sarja
  English summary
  When Meghana Raj Opens Up Her Proposal Story, Revealed Chiranjeevi Sarja Proposed First
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X