For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണത്തിന് എത്ര ദിവസമുണ്ടെന്ന് നോക്കി ഇരുന്ന ആളാണ് ഞാന്‍; ഇപ്പോള്‍ ആ ക്രഷില്ല, മനസ് തുറന്ന് നടി നമിത പ്രമോദ്

  |

  ബാലതാരത്തില്‍ നിന്നും വളരെ പെട്ടെന്ന് നായികയായി വളര്‍ന്ന നടിയാണ് നമിത പ്രമോദ്. നിലവില്‍ മലയാളത്തിലെ മുന്‍നിര നടിമാരില്‍ ഒരാളായി വളര്‍ന്ന നടി അഭിനയ ജീവിതത്തില്‍ സജീവമായി തുടരുകയാണ്. അതേ സമയം നമിത വൈകാതെ വിവാഹം കഴിക്കുമോ എന്ന ചോദ്യങ്ങളില്‍ നിന്നെല്ലാം മാറി നടക്കുകയാണ് നടി ചെയ്യാറുള്ളത്.

  തത്കാലത്തേല്ക്ക് വിവാഹമേ വേണ്ട, കുറച്ചൂടി കഴിഞ്ഞിട്ട് ആലോചിക്കാമെന്ന തീരുമാനത്തിലാണ് നടിയുള്ളത്. എന്നാല്‍ കല്യാണം കഴിക്കാന്‍ ദിവസവും വര്‍ഷവും എണ്ണി കാത്തിരുന്ന നാളുകള്‍ തനിക്കുണ്ടായിരുന്നുവെന്ന് പറയുന്ന നടിയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്.

  Also Read: 19-ാം വയസിൽ അമ്മവേഷം ചെയ്തു, ദിലീപേട്ടനും ലാലേട്ടനും അമ്മയായി; ഇന്ന് കിളവിയെന്ന് വിളിക്കുന്നവരോട്! - യമുന

  ഒരഭിമുഖത്തിനിടെ നമിതയ്ക്ക് ആരോടെങ്കിലും ക്രഷ് ഉണ്ടോന്നുള്ള ചോദ്യം ചോദിച്ചിരുന്നു. ഇപ്പോള്‍ അങ്ങനെയൊന്നുമില്ലെന്ന് വ്യക്തമാക്കിയ നടി ചെറിയ പ്രായത്തില്‍ ഉണ്ടായിരുന്നതിനെ കുറിച്ചും തുറന്ന് പറഞ്ഞു. അക്കാലത്ത് ബോളിവുഡ് നായകനോട് ക്രഷ് തോന്നിയെന്ന് മാത്രമല്ല വിവാഹം കഴിക്കുന്നതിന് വേണ്ടി എത്ര വര്‍ഷം കാത്തിരിക്കണമെന്ന ആകുലതകള്‍ ഉണ്ടായിരുന്നുവെന്നും നടി പറയുന്നു.

  Also Read: അവരിന്നും അതേ ചുറുചുറുക്കോടെ; ഈ സൗഹൃദം മനോഹരം; വൈറലായി മഞ്ജുവിന്റെയും ചാക്കോച്ചന്റെയും ചിത്രങ്ങൾ

  നമിതയുടെ വാക്കുകളിങ്ങനെയാണ്... 'ഇപ്പോള്‍ ക്രഷ് ഒന്നുമില്ല. പ്രായമായപ്പോള്‍ മാറി. അന്ന് എല്‍കെജിയില്‍ പഠിക്കുമ്പോഴായിരുന്നു ക്രഷ് ഉണ്ടായിരുന്നത്. എനിക്കും എന്റെ റിലേറ്റീവായ ഒരു ചേച്ചിയ്ക്കും ഹൃത്വിക് റോഷനെ വലിയ ഇഷ്ടമായിരുന്നു. അതെനിക്കിപ്പോഴും ഓര്‍മ്മയുണ്ട്.

  പിന്നെ അന്നൊക്കെ ഇനി എത്ര വര്‍ഷമുണ്ട്, കല്യാണം കഴിക്കാന്‍ എന്ന് എണ്ണി നോക്കുമായിരുന്നു. ഞാനന്ന് എല്‍കെജിയോ യുകെജിയോ ആയത് കൊണ്ട് എനിക്ക് എണ്ണിയാലും എണ്ണിയാലും തീരില്ല. അന്ന് കല്യാണം കഴിക്കാന്‍ അത്രയും കാത്തിരിപ്പായിരുന്നു', എന്നാണ് നമിത പറയുന്നത്.

  അടുത്തിടെ ഒരു അഭിമുഖത്തില്‍ വിവാഹത്തെ കുറിച്ച് നമിത തുറന്ന് സംസാരിച്ചിരുന്നു. 'ഉടനെ എന്റെ വിവാഹം ഉണ്ടാകില്ല. ചിലപ്പോള്‍ ഒരു നാല് വര്‍ഷത്തിനുള്ളില്‍ കല്യാണം ഉണ്ടായേക്കും. അച്ഛനും അമ്മയും വിവാഹക്കാര്യം എന്നോടും അനിയത്തിയോടും പറയാറില്ലെന്നാണ്', നമിത പറഞ്ഞത്. മാത്രല്ല വിവാഹം കഴിഞ്ഞാല്‍ അഭിനയിക്കില്ലെന്ന് കൂടി അഭിമുഖത്തിനിടയില്‍ നടി വെളിപ്പെടുത്തിയിരുന്നു.

  കല്യാണം കഴിഞ്ഞാല്‍ അഭിനയിക്കാന്‍ ഉണ്ടാവില്ലെന്നും ഭാവിയില്‍ വേറെ പദ്ധതികളാണ് തനിക്കുള്ളതെന്നുമാണ് നടി പറഞ്ഞത്. അതെല്ലാം ചെയ്ത് ജീവിതം സ്വസ്ഥമാകണം. ഏറെ ആഗ്രഹിച്ചിരിക്കുന്ന സ്വപ്നയാത്ര പോകണമെന്നതാണ് മറ്റൊരു ലക്ഷ്യം.

  തന്റെ യാത്ര ഒറ്റയ്ക്കായിരിക്കില്ലെന്നും തന്റെ കൂടെ വീട്ടുകാരും ഉണ്ടാവണമെന്നതാണ് ആഗ്രഹമെന്നും നടി സൂചിപ്പിച്ചിരുന്നു. എന്തായാലും വിവാഹത്തിന് മുന്‍പേ ഏറ്റെടുത്ത സിനിമകളൊക്കെ പൂര്‍ത്തിയാക്കാനാണ് നമിത തീരുമാനിച്ചതെന്നാണ് വിവരം.

  ട്രാഫിക് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ ബാലതാരമായിട്ടാണ് നമിത ആദ്യമായി അഭിനയിക്കുന്നത്. അരങ്ങേറ്റ സിനിമയിലെ പ്രകടനം ശ്രദ്ധേയമായതോടെ നടിയെ തേടി കൂടുതല്‍ അവസരങ്ങളെത്തി. അവിടുന്നിങ്ങോട്ട് ദിലീപടക്കം പല പ്രമുഖ നടന്മാരുടെയും നായികയായി അഭിനയിച്ചു.

  ഈശോ ആണ് ഏറ്റവും ഒടുവില്‍ നമിത നായികയായി അഭിനയിച്ച ചിത്രം. ജയസൂര്യ നായകനായിട്ടെത്തിയ ചിത്രത്തില്‍ അശ്വതി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. ഇനി ആറോളം സിനിമകളാണ് നമിതയുടേതായി വരാനിരിക്കുന്നത്.

  English summary
  When Namitha Pramod Opens Up Her Crush On Hrithik Roshan During LKG. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X