എന്നോട് സംസാരിക്കില്ല, കംഫർട്ടബിൾ അല്ലെന്ന് പറഞ്ഞു, പ്രശ്നമാക്കേണ്ടെന്ന് ഞാനും കരുതി; റോഷനെക്കുറിച്ച് നൂറിൻ

മലയാള സിനിമയിൽ എപ്പോഴും ഒരു കൗതുകമാണ് അഡാർ ലൗ എന്ന സിനിമ. ഈ സിനിമയ്ക്ക് സംഭവിച്ചത് പോലെ അതിന് മുമ്പോ ശേഷമോ ഉണ്ടായിട്ടില്ലെന്നതും വസ്തുതയാണ്. റിലാസിന് മുമ്പ് വൻ ഹൈപ്പ് ഉണ്ടാക്കിയ സിനിമ, പ്രേക്ഷകരുടെ ഇഷ്ടം കണക്കിലെടുത്ത് കഥയിൽ വരുത്തിയ മാറ്റങ്ങൾ, സിനിമയിൽ അഭിനയിച്ചവരുടെ കരിയറിൽ ഉണ്ടായ ഉയർച്ചയും താഴ്ചയും തുടങ്ങി എല്ലാ തരത്തിലും അഡാർ ലൗ ഇന്നും ചർച്ച ആവുന്നു.

സംവിധായകൻ ഒമർ ലുലു, അഭിനയിച്ച പ്രിയ പി വാര്യർ, നൂറിൻ ഷെരീഫ്, റോഷൻ തുടങ്ങിയവർക്കെല്ലാം കരിയറിൽ വലിയ ശ്രദ്ധ ലഭിച്ചതും ഈ സിനിമയ്ക്ക് ശേഷം ആണ്.

നൂറിനും പ്രിയയും റോഷനും തമ്മിൽ‌ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു

സിനിമയിൽ ആദ്യം പ്രധാന നായിക നൂറിൻ ആയിരുന്നു. എന്നാൽ റിലീസിന് മുമ്പ് പ്രിയ വാര്യരുടെ പാട്ട് ഇറങ്ങിയതോടെ പ്രിയ പ്രധാന വേഷത്തിൽ എത്തി. നൂറിന് സിനിമയിൽ ഉള്ള പ്രാധാന്യം കുറഞ്ഞു. നൂറിനും പ്രിയയും റോഷനും തമ്മിൽ‌ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു എന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ. കൈരളി ടിവിയിലെ ജെബി ജം​ഗ്ഷനിൽ അതിഥി ആയെത്തിയപ്പോൾ നൂറിനും ഇതിന്റെ സൂചനകൾ നൽകിയിരുന്നു.

അഭിനയിക്കുമ്പോൾ തന്നെ കുറച്ച് കംഫർട്ടബിൾ കുറവുണ്ടെന്ന് പറഞ്ഞിരുന്നു

റോഷനുമായുണ്ടായ പ്രശ്നങ്ങളെക്കുറിച്ചാണ് നൂറിൻ സംസാരിച്ചത്. റോഷനുമായി മുമ്പും അങ്ങനെ സംസാരിക്കാറില്ലായിരുന്നു. ഷൂട്ട് ചെയ്തു പോയി. കുറച്ച് പേരൊക്കെ ആയി കമ്പനി ഉണ്ട് എന്ന് അന്ന് നൂറിൻ പറഞ്ഞു. റോഷന്റെ കൂടെ ഡാൻസ് കളിക്കില്ലെന്ന് പറഞ്ഞതിനെക്കുറിച്ച് ചോദ്യം വന്നപ്പോൾ പ്രശ്നത്തെക്കുറിച്ച് നൂറിൻ വിശദീകരിച്ചു.

റോഷൻ എന്റെ കൂടെ ഇന്റർവ്യൂയിൽ ഇരിക്കില്ലായിരുന്നു. എന്റെ കൂടെ അഭിനയിക്കുമ്പോൾ തന്നെ കുറച്ച് കംഫർട്ടബിൾ കുറവുണ്ടെന്ന് പറഞ്ഞിരുന്നു. ഇന്റർവ്യൂയിൽ എന്റെ കൂടെ ഇരിക്കില്ല എന്ന് ഞാൻ കേട്ടു. പിന്നെ ഞാനായിട്ട് പ്രശ്നം ഉണ്ടാക്കേണ്ട എന്ന് കരുതി, നൂറിൻ പറഞ്ഞതിങ്ങനെ.

സിനിമയിലുണ്ടായ തർക്കത്തെക്കുറിച്ച് ഒമർ ലുലുവും അന്ന് സംസാരിച്ചു

പ്രശ്നം നടക്കുന്ന സമയത്ത് ഇനി എനിക്ക് ഒന്നും നടക്കില്ലെന്ന് തോന്നി. സിനിമ ഉപേക്ഷിക്കണം എന്ന് കരുതി. പിന്നീട് ഒമറിക്ക സംസാരിച്ചെന്നും നടി വ്യക്തമാക്കി. ‌‌‌സിനിമയിലുണ്ടായ തർക്കത്തെക്കുറിച്ച് ഒമർ ലുലുവും അന്ന് സംസാരിച്ചു. അർഹിക്കാത്തത് കിട്ടുമ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് കുട്ടികൾക്ക് മനസ്സിലാവുന്നില്ലെന്നാണ് ഒമർ ലുലു പറഞ്ഞത്.

അഡാർ ലൗവിന് ശേഷം നൂറിനെയും റോഷനെയും പ്രിയയെയും അധികം സിനിമകളിൽ കണ്ടിട്ടില്ല

വൻ ഹൈപ്പിൽ വന്ന സിനിമ ആണെങ്കിലും അഡാർ ലൗവിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. മറ്റു ഭാഷകളിൽ മൊഴിമാറ്റം ചെയ്ത സിനിമയ്ക്ക് സാമ്പത്തികമായി ലാഭം ഉണ്ടായി. കേരളത്തിൽ റിലീസിന് ശേഷം വലിയ ട്രോളുകളും ഡീ​ ​ഗ്രേഡിം​ഗും സിനിമയ്ക്ക് നേരെ വന്നിരുന്നു.

ഇതിനെതിരെ ഒമർ ലുലു രം​ഗത്തെത്തുകയും ഉണ്ടായി. അഡാർ ലൗവിന് ശേഷം നൂറിനെയും റോഷനെയും പ്രിയയെയും അധികം സിനിമകളിൽ കണ്ടിട്ടില്ല. പ്രിയ അടുത്തിടെയാണ് നൂറിന്റെ വിവാഹം കഴിഞ്ഞത്. മലയാളത്തിൽ വീണ്ടും സജീവമായി വരികയാണ്.

. അഡാർ ലൗവിന് ശേഷം നടി അഭിനയിച്ച മലയാള ചിത്രം എന്ന പ്രത്യേകതയും

ഫോർ ഇയേർസ് ആണ് പ്രിയയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. അഡാർ ലൗവിന് ശേഷം നടി അഭിനയിച്ച മലയാള ചിത്രം എന്ന പ്രത്യേകതയും ഇതിന് ഉണ്ട്. തെലുങ്കിലും ഹിന്ദിയിലും അഭിനയിച്ചെങ്കിലും മലയാളത്തിൽ നടി അഡാർ ലൗവിന് ശേഷം അഭിനയിച്ചിരുന്നില്ല. നല്ല സമയം ആണ് ഒമർ ലുലുവിന്റെ ഏറ്റവും പുതിയ സിനിമ.

More from Filmibeat

Read more about: noorin shereef
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X