For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലളിതയുടെ കയ്യില്‍ നിന്ന് വാങ്ങിയ ആ പണം തിരിച്ച് കൊടുക്കില്ല; ഒടുവിലിന്റെ വാക്കുകള്‍ വീണ്ടും വൈറല്‍

  |

  ഒടുവില്‍ ഉണ്ണികൃഷ്ണന്‍, കെപിഎസി ലളിത, നെടുമുടി വേണു എന്നിവര്‍ മലയാള സിനിമയുടെ എക്കാലത്തേയും തീരനഷ്ടമാണ്. എത്രകാലം കഴിഞ്ഞാലും ഈ അപൂര്‍വ്വ പ്രതിഭകളെ മലയാള സിനിമ ലോകം ഓര്‍ത്തിരിക്കും.പകരക്കാരില്ലാത്ത താരങ്ങളാണിവര്‍.സത്യന്‍ അന്തിക്കാട് ചിത്രങ്ങളിലായിരുന്നു ഇവരെ ഒന്നിച്ച് കാണാന്‍ കഴിയുന്നത്. കെപിഎസി ലളിതയുമായി വളരെ അടുത്ത ബന്ധമായിരുന്നു ഒടുവില്‍ ഉണ്ണികൃഷ്ണന്. ഉണ്ണി ഏട്ടന്‍ എന്നായിരുന്ന നടനെ വിളിച്ചിരുന്നത്.പണ്ട് നിരവധി ചിത്രങ്ങളില്‍ ഇവര്‍ ഒന്നിച്ച് എത്തിയിരുന്നു.

  നിത്യയെ വിവാഹം കഴിക്കാന്‍ ഇഷ്ടമായിരുന്നു, വീട്ടുകാരെ കണ്ടു; കിട്ടിയ മറുപടിയെ കുറിച്ച് സന്തോഷ് വര്‍ക്കി

  കെപിഎസി ലളിതയുടെ വിയോഗത്തെ തുടര്‍ന്ന് ഇവര്‍ മൂന്ന് പേരും ഒന്നിച്ചെത്തിയ പഴയ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറല്‍ ആവുകയാണ്. കെപിഎസി ലളിതയുടെ കയ്യില്‍ നിന്ന് പണം കടവാങ്ങിയതിനെ കുറിച്ചും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ചുമായിരുന്നു അഭിമുഖത്തില്‍ പറഞ്ഞത്. അമൃത ടിവി അവതരിപ്പിച്ച ഒരു പരിപാടിയിലായിരുന്നു മൂവരും എത്തിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍.

  ബൈക്കില്‍ ഇരുന്ന് ഒറ്റയ്ക്ക് അലറി കരഞ്ഞു,മാമാങ്കം പഠിപ്പിച്ചത് വലിയ പാഠം, മനസ് തുറന്ന് ധ്രുവന്‍

  മകളെ കാണാന്‍ വേണ്ടി നാട്ടിലേയ്ക്ക് പോകാനായിട്ടായിരുന്നു കെപിഎസി ലളിതയുടെ കയ്യില്‍ നിന്ന് പണ കടംവാങ്ങിയത്. ആ സമയത്ത് നടിയുടെ സാമ്പത്തിക സ്ഥിതിയും അത്രയ്ക്ക് ഭഭ്രമായിരുന്നില്ല. തൂങ്ങി ചത്തവന്റെ കാലില്‍ തൂങ്ങി ചാവുക എന്ന് പറയുന്നത് പോലെ ആയിരുന്നു കാര്യമെന്നായിരുന്നു പണം കടം വാങ്ങിയതിനെ കുറിച്ച് ഒടുവില്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞത്. ഒപ്പം തന്നെ ഭരതനുമായിട്ടുള്ള അടുപ്പത്തെ കുറിച്ചും ഒടുവില്‍ ഉണ്ണികൃഷ്ണന്‍ പറയുന്നുണ്ട്.

  ഒടുവില്‍ ഉണ്ണികൃഷ്ണന്റെ വാക്കുകള്‍ ഇങ്ങനെ... ലളിതയുടെ കയ്യില്‍ നിന്നും 250 രൂപ ഞാന്‍ കടം വാങ്ങിയിട്ടുണ്ട്. അത് ഇതുവരെ കൊടുത്തിട്ടില്ല. ആ കടം ഞാന്‍ വീട്ടില്ല. അതിന്റെ പലിശ കൂട്ടി നോക്കുകയാണെങ്കില്‍ 2-3 ലക്ഷം രൂപയായിട്ടുണ്ടാവും. പണം കടം വാങ്ങാനുള്ള സാഹചര്യത്തെ കുറിച്ച് അഭിമുഖത്തില്‍ പറഞ്ഞത് കെപിഎസി ലളിതയായിരുന്നു. മൂത്ത മകളെ പ്രസവിച്ച് കിടക്കുന്ന സമയത്തായിരുന്നു നാട്ടിലേയ്ക്ക് പോകാനായി പൈസ കടം വാങ്ങിയത്.

  നടിയുടെ വാക്കുകള്‍ ഇങ്ങനെ... ''ഉണ്ണി ഏട്ടന്റെ ഭാര്യ മൂത്ത മോളെ നാട്ടില്‍ പ്രസവിച്ച് കിടക്കുകയാണ്. മദ്രാസില്‍ നിന്ന് നാട്ടിലേക്ക് വരാന്‍ വണ്ടിക്കൂലിയില്ല. കുട്ടിയെ കാണാന്‍ ഒരു നിവര്‍ത്തിയും ഇല്ല. അങ്ങനെ അദ്ദേഹം ഓടി എന്റെ അടുത്ത് വന്നു. എന്നെ ആദ്യം വീട്ടിലേക്ക് വന്നോട്ടെ എന്ന് ചോദിച്ച് വിളിച്ചു. അപ്പോ ഞാന്‍ വന്നോളാന്‍ പറഞ്ഞു.എന്നെ ഒന്ന് സഹായിക്കണം, എന്റെ ഭാര്യ പ്രസവിച്ചു. എനിക്ക് ആ കുഞ്ഞിനെ കാണാന്‍ കൊതിയാകുന്നു. ഒരു 250 രൂപ തന്നാല്‍ ഞാന്‍ പോയൊന്ന് കണ്ടിട്ട് വരാം' , എന്നാണ് എന്നോട് പറഞ്ഞ്. അപ്പോ എനിക്ക് ആകെ വല്ലാതായി എന്ന്് കെപിഎസി ലളിത പറഞ്ഞു.

  Recommended Video

  KPAC ലളിതക്ക് യാത്രയയപ്പ് നൽകി കേരളക്കര | FilmiBeat Malayalam

  ലളിത മാര്‍വാഡിയുടെ കയ്യില്‍ നിന്നും പലിശയ്ക്ക് വാങ്ങിയിരുന്ന സമയമായിരുന്നു അപ്പോഴെന്ന് ഒടുവില്‍ പറഞ്ഞു.വാക്കുകള്‍ ഇങ്ങനെ... ''ഇതിലെ തമാശ എന്താണെന്ന് വെച്ചാല്‍ ലളിത മാര്‍വാഡിയുടെ കയ്യില്‍ നിന്നും പലിശയ്ക്ക് കടം വാങ്ങിയിരിക്കുകയാണ്. തൂങ്ങി ചത്തവന്റെ കാലില്‍ തൂങ്ങി ചാവുക എന്ന് പറയില്ലേ. എന്ന് പറഞ്ഞപോലെ ആയിപ്പോയി''. ആ പണം ഒരിക്കലും തിരിച്ച് കൊടുക്കില്ലെന്നും ഒടുവല്‍ല അഭിമുഖത്തില്‍ പറയുന്നു. ഒപ്പം തന്നെ ഭരതനുമായുള്ള പ്രണയത്തെ കുറിച്ചം വ്യക്തമാക്കുന്നുണ്ട്്. അന്ന് ഇവര്‍ പ്രണയത്തിലായിരുന്നില്ല. ഇടയ്ക്ക് ഭരതേട്ടനേയും കൂട്ടി ചോറുണ്ണാന്‍ വരാന്‍ ലളിത പറയും. അന്ന് തനിക്ക് അങ്ങനെയൊന്നും തോന്നിയില്ല. പിന്നെയാണ് ഉവരുടെ പ്രണയത്തെ കുറിച്ചൊക്കെ അറിയുന്നതെന്ന് ഒടുവില്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

  English summary
  When Oduvil Unnikrishnan Revealed How KPAC Lalitha Helped Him With Money To Meet His New Born
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X