twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയറാം, അഞ്ജലി മേനോന്‍ എന്നിവരുമായി പരസ്യ കലഹങ്ങള്‍; വിവാദങ്ങള്‍ ജീവിതത്തില്‍ തുടര്‍ക്കഥയായപ്പോള്‍

    |

    നടന്‍ പ്രതാപ് പോത്തന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ ഞെട്ടലിലാണ് മലയാള സിനിമാലോകം. ഇന്ന് രാവിലെ ചെന്നൈയിലെ താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 70 വയസ്സായിരുന്നു.

    മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള പ്രതാപ് പോത്തന്‍ തിരക്കഥ, നിര്‍മ്മാണം, സംവിധാനം എന്നീ മേഖലകളിലും പ്രതിഭ തെളിയിച്ചിരുന്നു. പ്രതാപ് പോത്തന്റെ ആകസ്മിക വേര്‍പാടില്‍ തെന്നിന്ത്യന്‍ സിനിമാലോകത്തെ പ്രമുഖ ചലച്ചിത്രപ്രവര്‍ത്തകരെല്ലാം അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

    വിവാദങ്ങള്‍ അനേകം

    സിനിമാലോകത്ത് പതിറ്റാണ്ടുകള്‍ പിന്നിട്ടെങ്കിലും വിവാദങ്ങള്‍ വിടാതെ പിന്തുടര്‍ന്നിരുന്നയാളായിരുന്നു പ്രതാപ് പോത്തന്‍. ഫെയ്‌സ്ബുക്കിലെ ചില കുറിപ്പുകള്‍ കാണുമ്പോള്‍ വിവാദങ്ങള്‍ അദ്ദേഹത്തെയാണോ അതോ അദ്ദേഹം വിവാദങ്ങളെയാണോ പിന്തുടര്‍ന്നിരുന്നതെന്ന് തോന്നിപ്പോകുമായിരുന്നു. തിരിച്ചുവരവിന്റെ കാലത്ത് ജയറാം, അഞ്ജലി മേനോന്‍ എന്നിവരുമായി സിനിമയുടെ പേരില്‍ കലഹിക്കുകയും വിവാദങ്ങളില്‍ പെടുകയും ചെയ്തിരുന്നു പോത്തന്‍.

    ജയറാമിന്റെ മകന്‍ കാളിദാസനെ താന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിപ്പിക്കാനായി പ്രതാപ് പോത്തന്‍ സമീപിച്ചതില്‍ നിന്നാണ് വിവാദങ്ങളുടെ തുടക്കം. ഇക്കാര്യത്തില്‍ കാളിദാസനു താല്‍പര്യമില്ലെന്നു ജയറാം അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു ജയറാമിനെതിരെ പ്രതാപ് പോത്തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ജയറാമിന്റെ പേരു പറഞ്ഞില്ലെങ്കിലും വ്യക്തമായ സൂചനകള്‍ നല്‍കിയുള്ള പോസ്റ്റ് വിവാദമായതോടെ പ്രതാപ് പോത്തന്‍ അതു പിന്‍വലിക്കുകയും ചെയ്തു.

    സമ്പന്നതയുടെ മടിത്തട്ടില്‍ ജനനം, ജീവിക്കാനായി മുംബൈയിലേക്ക് വണ്ടികയറി; സിനിമാക്കഥകളെ വെല്ലുന്ന ജീവിതംസമ്പന്നതയുടെ മടിത്തട്ടില്‍ ജനനം, ജീവിക്കാനായി മുംബൈയിലേക്ക് വണ്ടികയറി; സിനിമാക്കഥകളെ വെല്ലുന്ന ജീവിതം

    ജയറാമുമായി കലഹിച്ചു

    വിഷയത്തില്‍ ജയറാം പരസ്യപ്രതികരണം നടത്തിയിരുന്നില്ല. തുടര്‍ന്ന് അദ്ദേഹം താരസംഘടനയായ 'അമ്മ'യില്‍ പരാതി നല്‍കി. പ്രശ്‌നം പരിഹരിക്കാന്‍ 'അമ്മ' നടന്‍ നെടുമുടി വേണുവിനെ ചുമതലപ്പെടുത്തി. അനാവശ്യമായി തനിക്കെതിരെ പോസ്റ്റ് ഇട്ട പ്രതാപ് പോത്തനെതിരെ സംഘടനാതലത്തില്‍ നടപടി സ്വീകരിക്കണമെന്നായിരുന്നു ജയറാമിന്റെ ആവശ്യം.

    നടി രാധികയാണ് പ്രതാപിന്റെ ആദ്യ ഭാര്യ; ബന്ധം പിരിഞ്ഞതില്‍ രാധികയെ കുറ്റം പറയില്ല, കാരണമുണ്ട്! നടന്‍ പറഞ്ഞത്നടി രാധികയാണ് പ്രതാപിന്റെ ആദ്യ ഭാര്യ; ബന്ധം പിരിഞ്ഞതില്‍ രാധികയെ കുറ്റം പറയില്ല, കാരണമുണ്ട്! നടന്‍ പറഞ്ഞത്

    പിന്നീട് അഞ്ജലി മേനോനുമായി

    രണ്ടു പതിറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം സംവിധാനത്തിലേക്ക് മടങ്ങി വരാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് മറ്റൊരു വിവാദം ഉണ്ടാകുന്നത്. ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിലൂടെ ജനപ്രിയ സംവിധായിക ആയി മാറിയ അഞ്ജലി മേനോന്‍ ആയിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കാനിരുന്നത്.

    ബാംഗ്ലൂര്‍ ഡെയ്‌സില്‍ നിത്യാമേനോന്റെ അച്ഛന്റെ വേഷമായിരുന്നു പ്രതാപ് പോത്തന്. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുമെന്നായിരുന്നു ആദ്യ വാര്‍ത്തകള്‍. എന്നാല്‍ താന്‍ ആഗ്രഹിച്ച പോലൊരു ഒരു തിരക്കഥയല്ലാത്തതിനാല്‍ പിന്‍മാറുന്നുവെന്ന സംവിധായകന്‍ പ്രതാപ് പോത്തന്റെ പ്രഖ്യാപനം വിവാദത്തിന് വഴി തുറന്നു.

     'ഒരു ഭയങ്കര വില്ലനായി എന്നെ കാണുന്നത് സങ്കടമാണ്, ഇത് ഇഷ്ടമായി'; കഥ കേട്ട് പ്രതാപ് പോത്തന്‍ അന്ന് പറഞ്ഞത് 'ഒരു ഭയങ്കര വില്ലനായി എന്നെ കാണുന്നത് സങ്കടമാണ്, ഇത് ഇഷ്ടമായി'; കഥ കേട്ട് പ്രതാപ് പോത്തന്‍ അന്ന് പറഞ്ഞത്

    ആ സിനിമ നടന്നില്ല

    'മൂന്നോ നാലോ ദിവസമാണു ചിത്രത്തെക്കുറിച്ചു ചര്‍ച്ച ചെയ്തത്. ഓരോ ഘട്ടത്തിലും എന്താണ് എനിക്കു േവണ്ടതെന്നു വ്യക്തമായി അഞ്ജലി മേനോനെ അറിയിച്ചിരുന്നു. എന്നാല്‍ അവ ഉള്‍ക്കൊള്ളാനോ തിരക്കഥയില്‍ ഉള്‍പ്പെടുത്താനോ തയാറായില്ല.

    ക്ലൈമാക്‌സിലും മാറ്റങ്ങള്‍ നിര്‍ദേശിച്ചിരുന്നെങ്കിലും സാധ്യമല്ലെന്ന നിലപാടിലായിരുന്നു. അത്തരമൊരു തിരക്കഥ വെച്ചു സിനിമയെടുക്കുന്നതില്‍ അര്‍ഥമില്ല. എനിക്കു നഷ്ടമായത് ഒരു വര്‍ഷവും നാലു സിനിമകളുമാണ്.

    Recommended Video

    Kamal Haassan On Prathap Pothan | പ്രതാപ് പോത്തനെ അവസാനമായി കാണാൻ എത്തിയ സൂപ്പർതാരങ്ങൾ | *Kollywood
    അവര്‍ എന്നോടു ചെയ്തതു ശരിയായില്ല

    സിനിമ ചെയ്തു സമ്പാദിക്കണമെന്ന് ആഗ്രഹിക്കുന്ന ആളല്ല ഞാന്‍. എനിക്ക് ഒന്നും തെളിയിക്കാനില്ല. മാജിക്കല്‍ റിയലിസത്തിന്റെ ടച്ചുകളുള്ള ഒരു കഥയാണ് ഉദ്ദേശിച്ചിരുന്നത്. നമ്മള്‍ ഉദ്ദേശിച്ച രീതിയിലുള്ള കഥയല്ലാത്തതിനാല്‍ ചെയ്യുന്നില്ല അത്രമാത്രം.

    ദുല്‍ഖറുമായി സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. നമ്മള്‍ തീരുമാനിക്കുന്നതു നടക്കണമെന്നില്ലല്ലോ. അഞ്ജലി മേനോന്‍ നല്ല വ്യക്തിയാണ്. എന്നാല്‍ അവര്‍ എന്നോടു ചെയ്തതു ശരിയായില്ല.' പ്രതാപ് പോത്തന്‍ അന്ന് ഇങ്ങനെ പ്രതികരിച്ചു.

    Read more about: prathap pothen
    English summary
    When Pratap K. Pothan quarreled with Jayaram and Anjali Menon; the controversies made headlines
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X