twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരു വർഷമോടിയ മോഹൻലാൽ ചിത്രത്തിനൊപ്പം ഒരാഴ്ച മാത്രം ഓടിയ പ്രിയദർശൻ സിനിമ,പ്രേക്ഷകരെ ഞെട്ടിച്ച പരാജയം

    |

    മോഹൻലാൽ-പ്രിയദർശൻ കൂട്ട്കെട്ടിൽ പിറന്ന ചിത്രങ്ങളെല്ലാം തിയേറ്ററുകളിൽ വൻ വിജയമായിരുന്നു. ചിത്രം, നടോക്കാറ്റ്,താളവട്ടം, കിലുക്കം , മിഥുനം തുടങ്ങിയ തുടങ്ങിയ ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്.തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റുന്ന ചിത്രങ്ങളാണിവ. മലയാളത്തിൽ മാത്രമല്ല ബോളിവുഡിലും തെന്നിന്ത്യയിലും പ്രിയദർശൻ വിജയ ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്.

    വിജയങ്ങൾ മാത്രമല്ല പരാജയങ്ങളും പ്രിയദർശന്റെ കരയറിലുണ്ടായിട്ടുണ്ട്. തിയേറ്ററുകളിൽ വൻ വിജയങ്ങൾ കൈപ്പിടിയിലൊതുക്കുമ്പോഴാണ് പരാജയങ്ങളും സംവിധായകനെ തേടി എത്തുന്നത്. പ്രിയദർശന്റെ കരിയറിലെ ഏറ്റവും വലിയ പരാജയ ചിത്രമായിരുന്നു 1988 ൽ പുറത്തിറങ്ങിയ മുത്തശ്ശിക്കഥ. ഇതേ വർഷം തന്നെയാണ് മോഹൻലാൽ പ്രിയദർശൻ കൂട്ട്കെട്ടിൽ പിറന്ന സിനിമയായ 'ചിത്രം' ചരിത്ര വിജയം നേടിയത്.

     കയ്പ്പേറിയ  അനുഭവം

    1988 സമ്മർ റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രം തിരുത്തപ്പെടാൻ കഴിയാത്ത റെക്കോർഡ് എഴുതി ചേർത്തു കൊണ്ടായിരുന്നു മലയാള സിനിമയിലെ ചരിത്രമായി മാറിയത്. പി കെ ആർ പിള്ള നിർമ്മിച്ച ചിത്രം വലിയ രീതിയിൽ ജനശ്രദ്ധ നേടിയതോടെ മോഹൻലാലിന്‍റെയും, പ്രിയദർശന്‍റെയും കരിയറിന് തന്നെ ചിത്രം വലിയൊരു ബ്രേക്കാവുകയായിരുന്നു. പക്ഷേ ആ വർഷം തന്നെ പ്രിയദർശൻ എന്ന സംവിധായകന് കയ്പ്പേറിയ മറ്റൊരു അനുഭവം നൽകിയ ചിത്രമായിരുന്നു ‘ഒരു മുത്തശ്ശിക്കഥ'. ഒരാഴ്ച മാത്രമായിരുന്നു തിയേറ്ററിലെ സിനിമയുടെ ആയുസ്സ്.

    പ്രതിസന്ധി നിറഞ്ഞ  ചിത്രീകരണം

    വളരെ പ്രതിസന്ധി നിറഞ്ഞ സിനിമയുടെ ചിത്രീകരണത്തിലേറെയും നടന്നത് കാസർകോട്ടായിരുന്നു. ബേക്കൽ ഫോർട്ട് ഉൾപ്പടെയുള്ള അതി മനോഹരമായ ലൊക്കേഷൻ നന്നായി ഉപയോഗപ്പെടുത്തിയ ചിത്രം കടലോര പശ്ചാത്തലത്തിൽ കഥ പറഞ്ഞ സിനിമയായിരുന്നു. മറ്റ് പ്രിയദർശൻ ചിത്രങ്ങൾ പോലെ വൻ താരനിരയായിരുന്നു ഈ സിനിമയിലും അണിനിരന്നത്. വിനീത് , കുതിരവട്ടം പപ്പു, ഗണേഷ്, ത്യാഗരാജൻ, സോമൻ, സുകുമാരൻ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്.

    പ്രേക്ഷകരെ  ഞെട്ടിച്ച പരാജയം

    അക്കാലത്തെ പ്രിയദർശൻ സിനിമകളെല്ലാം വലിയ ഹിറ്റ് സൃഷ്ടിച്ചപ്പോൾ അപൂർവ്വമായിരുന്നു ഒരു മുത്തശ്ശിക്കഥ എന്ന ചിത്രത്തിന്‍റെ പതനം. അന്ന് വലിയ മുതൽ മുടക്കിൽ നിർമ്മിച്ച ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് പതനം പ്രേക്ഷകരെ സംബന്ധിച്ചും ഏറെ അപ്രതീക്ഷിതമായിരുന്നു.

     മോഹൻലാൽ  ചിത്രങ്ങൾ

    1979 ൽ തിരനോട്ടം എന്ന ചിത്രത്തിലൂടെയായിരുന്നു പ്രിയദർശനും കരിയർ ആരംഭിച്ചത്. ആദ്യ ചിത്രം ഏറെ വേദന നൽകിയെങ്കിലും പിന്നീട് തിയേറ്ററുകളിൽ എത്തിയ പ്രിയൻ ചിത്രങ്ങളെല്ലാം റെക്കോഡുകൾ സ്വന്തമാക്കുകയായിരുന്നു. ഭൂരിഭാഗം പ്രിയദർശൻ ചിത്രങ്ങളിലേയും നായകൻ മോഹൻലാലാണ്. ആദ്യ ചിത്രം മുതൽ ഏറ്റവും ഒടുവിൽ പുറത്തു വന്ന ഒപ്പം വരെ എടുത്തു നോക്കുകയാണെങ്കിൽ ഇത് ദൃശ്യമാകുന്നണ്ട്. മോഹൻലാൽ- പ്രിയദർശൻ ചിത്രങ്ങൾ ഒരിക്കൽ പോലും പ്രേക്ഷകരെ നിരാശപ്പെടുത്തിയിട്ടില്ല.

    Recommended Video

    Mohanlal's next project is with B Unnikrishnan | Aarattu | Mohanlal
     മരയ്ക്കാർ

    പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ-പ്രിയദർശൻ ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. 2016 ൽ പുറത്തിറങ്ങിയ ഒപ്പത്തിന് ശേഷം ലാൽ- പ്രിയദർശൻ വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. കുഞ്ഞാലി മരയ്ക്കാരുടെ കഥ പറയുന്ന ചിത്രത്തിൽ മരയ്ക്കാരായിട്ടാണ് ലാൽ എത്തുന്നത്. താരരാജവിനെ കൂടാതെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചിരിക്കുകയാണ്. തിയേറ്റർ റിലീസായിട്ടാകും മരയ്ക്കാർ എത്തുക.

    English summary
    When Priyadarshan Movie Oru Muthassi Katha Becomes A Box-Office Flop
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X