twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ പെണ്ണോ? എല്ലാവരും എന്നെ തെറ്റിദ്ധരിക്കുന്നു, വിഷമം തോന്നാറുണ്ട്; രഞ്ജിനി ജോസിന്റെ വാക്കുകൾ

    |

    മലയാളികൾക്ക് സുപരിചിത ആയ ​ഗായിക ആണ് രഞ്ജിനി ജോസ്. ​​ഗായിക എന്നതിന് പുറമെ റെഡ് ചില്ലീസ് എന്ന മോഹൻലാൽ ചിത്രത്തിൽ നടി അഭിനയിച്ചിട്ടും ഉണ്ട്. അടുത്തിടെ തനിക്കെതിരെ വന്ന വ്യാജ വാർത്തകൾക്കെതിരെ രഞ്ജിനി ജോസ് രം​ഗത്ത് വന്നിരുന്നു. അവതാരക ആയ രഞ്ജിനിക്കൊപ്പമുള്ള ചിത്രത്തിന് പിന്നാലെ രണ്ട് പേരും ലെസ്ബിയൻസ് ആണെന്ന തരത്തിൽ ഓൺലൈൻ ചാനലുകളിൽ തലക്കെട്ട് വന്നതാണ് രഞ്ജിനിയെ ചൊടിപ്പിച്ചത്.

    ഇത്തരം തെറ്റായ പ്രചരണങ്ങൾ തന്നെ ബാധിക്കുന്നുണ്ടെന്ന് രഞ്ജിനി അന്ന് തുറന്ന് പറഞ്ഞു. ഇപ്പോഴിതാ രഞ്ജിനി ജോസിന്റെ പഴയ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

    Also Read: 'ലക്ഷങ്ങൾ ശബളമുള്ള ജോലി ഉപേക്ഷിച്ചു, ബി​ഗ് ബോസ് ഹൗസിൽ സാത്താൻ സേവയുണ്ടെന്നാണ് പറഞ്ഞത്'; തരികിട സാബുAlso Read: 'ലക്ഷങ്ങൾ ശബളമുള്ള ജോലി ഉപേക്ഷിച്ചു, ബി​ഗ് ബോസ് ഹൗസിൽ സാത്താൻ സേവയുണ്ടെന്നാണ് പറഞ്ഞത്'; തരികിട സാബു

    സന്തോഷം നൽകിയ അനുഭവത്തെക്കുറിച്ചും സങ്കടം തോന്നിയ കാര്യത്തെക്കുറിച്ചും രഞ്ജിനി ജോസ്

    കൈരളി ടിവിയിൽ റിമി ടോമിക്കൊപ്പമുള്ള ടോക് ഷോയിൽ സംസാരിക്കുകയായിരുന്നു രഞ്ജിനി ജോസ്. വർഷങ്ങൾക്ക് മുമ്പുള്ള ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ജീവിതത്തിൽ സന്തോഷം നൽകിയ അനുഭവത്തെക്കുറിച്ചും സങ്കടം തോന്നിയ കാര്യത്തെക്കുറിച്ചും രഞ്ജിനി ജോസ് അന്ന് സംസാരിച്ചു.

    അദ്ദേഹത്തിന്റെ കൂടെ ഞാൻ ​ഗുരുവായൂരപ്പാ എന്ന പാട്ടാണ് പാടിയത്

    'രാജാ സാറിന് വേണ്ടി പാടിയത് എന്നും ഓർമ്മയിൽ ഉണ്ടാവും. എസ്പി ബാല സുബ്രമണ്യത്തിന്റെ കൂടെ സ്റ്റേജിൽ പാടി അതെനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. അദ്ദേഹത്തിന്റെ കൂടെ ഞാൻ ​ഗുരുവായൂരപ്പാ എന്ന പാട്ടാണ് പാടിയത്. അദ്ദേഹം കൂടെ പാടുന്നവരെ ഒരുപാട് പ്രശംസിക്കും'

    'അദ്ദേഹത്തിനൊപ്പം പാടിയത് സ്വപ്നം പോലെ തോന്നി. യഥാർത്ഥമാണോ എന്ന് മനസ്സിലാക്കാൻ നുള്ളി നോക്കി. പാടിക്കഴിഞ്ഞ് നന്ദി എന്ന് പറഞ്ഞ് കാലൊക്കെ തൊട്ട് തിരിച്ച് പോവാൻ നേരത്ത് രഞ്ജിനി വൺ മിനുട്ട്, നിങ്ങൾ കല്യാണം കഴിച്ചോ എന്ന് ചോദിച്ചു'

    പിന്നെ എങ്ങനെയാണ് ഇത്ര മനോഹരമായി ഈ പാട്ട് പാടിയത് എന്ന് അദ്ദേഹം ചോദിച്ചു

    'മൈക്കിലൂടെ ആണ് ചോദിക്കുന്നത്. നോ സർ എന്ന് പറഞ്ഞു. ആർ യു ഇൻ ലവ് എന്ന് ചോദിച്ചു അല്ലെന്ന് പറഞ്ഞു. പിന്നെ എങ്ങനെയാണ് ഇത്ര മനോഹരമായി ഈ പാട്ട് പാടിയത് എന്ന് അദ്ദേഹം ചോദിച്ചു. അന്ന് കണ്ണ് നിറഞ്ഞു. ജീവിതത്തിൽ കിട്ടിയിരിക്കുന്ന കോപ്ലിമെന്റുകളിൽ അതേറ്റവും ഉയർന്ന തലത്തിൽ വെച്ചിരിക്കുന്ന പ്രശംസ ആണത്.'

    ചിലപ്പോൾ എന്റെ വേഷം കൊണ്ട് തോന്നുന്നത് ആയിരിക്കും

    'എല്ലാവർക്കും എന്നെ പറ്റി ഒരു തെറ്റിദ്ധാരണ ആണ്. കേരളത്തിൽ. എന്ത് കൊണ്ടാണ് എന്ന് അറിയില്ല. അഞ്ച് മിനുട്ട് എന്നോട് മിണ്ടിയാൽ എല്ലാവരും പറയും ഇങ്ങനെ ഒരാളാണ് രഞ്ജിനി എന്ന് ഞങ്ങൾക്ക് ഒട്ടും അറിയില്ലായിരുന്നു വളരെ ജാ‍ഡ ആണെന്നാണ് വിചാരിച്ചതെന്ന്'

    'ചിലപ്പോൾ എന്റെ വേഷം കൊണ്ട് തോന്നുന്നത് ആയിരിക്കും. എല്ലാവരുമായി സംസാരിക്കുന്ന ആളാണ് ഞാൻ. ചില ആളുകൾ ഓ ആ പെണ്ണോ എന്ന് പറയുന്നത് കേൾക്കുമ്പോൾ കുറച്ചെങ്കിലും എനിക്ക് വിഷമം തോന്നിയിട്ടുണ്ട്, രഞ്ജിനി ജോസ് പറഞ്ഞതിങ്ങനെ'

    പക്ഷെ ഒരു പരിധി കഴിഞ്ഞാൽ എല്ലാവരുടെയും ക്ഷമ പോവും

    തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾക്കെതിരെ സോഷ്യൽ മീഡിയയിലൂടെ ആണ് രഞ്ജിനി ജോസ് രം​ഗത്തെത്തിയത്. നിരവധി പേർ ​ഗായികയെ പിന്തുണച്ചിരുന്ന. ​ഇത്തരം പ്രവണതകൾക്കെതിരെ നിയമപരമായ നടപടികൾ വേണമെന്നാണ് കരുതുന്നത്.

    വിട്ട് കളയാൻ പലരും പറഞ്ഞു. പക്ഷെ ഒരു പരിധി കഴിഞ്ഞാൽ എല്ലാവരുടെയും ക്ഷമ പോവും. തന്നെ പോലെ നിരവധി സെലിബ്രറ്റികൾ ഇത്തരം ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും രഞ്ജിനി പറഞ്ഞു.

    Read more about: ranjini jose
    English summary
    When Ranjini Jose Opened Up About Misconception Among People About Her; Singer's Words Went Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X