For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നോട് ചോദിക്കാതെ കമല്‍ ഹാസന്‍ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു; ഷൂട്ടിനിടയില്‍ ഉണ്ടായ ചുംബന രംഗത്തെ കുറിച്ച് രേഖ

  |

  മലയാളികള്‍ക്കും തമിഴര്‍ക്കും ഏറ്റവും പ്രിയങ്കരിയായ നടിയാണ് രേഖ. നായികയായും അല്ലാതെയുമായി തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും രേഖ അഭിനയിച്ച് കഴിഞ്ഞു. ഇപ്പോള്‍ മിനിസ്‌ക്രീന്‍ സീരിയലുകളിലും അഭിനയിച്ച് വരികയാണ് നടി. ഇതിനിടെ രേഖ ഞെട്ടിക്കുന്നൊരു വെളിപ്പെടുത്തല്‍ മുന്‍പ് നടത്തി.

  തന്റെ ആദ്യ സിനിമയില്‍ ഉണ്ടായ ചുംബന രംഗത്തെ കുറിച്ചാണ് രണ്ട് വര്‍ഷം മുന്‍പൊരു അഭിമുഖത്തില്‍ രേഖ പറഞ്ഞത്. തന്റെ അനുവാദം പോലുമില്ലാതെ നടന്‍ കമല്‍ ഹാസനാണ് ചുംബിച്ചത്. സംവിധായകന്റെ കൂടി അറിവോടെയാണ് ഇതൊക്കെ നടന്നതെന്ന് രേഖ പറഞ്ഞിരുന്നു. അന്ന് പറഞ്ഞ നടിയുടെ വാക്കുകള്‍ വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്. വിശദമായി വായിക്കാം...

  Also Read: മഞ്ജു വാര്യര്‍ക്കിട്ട് അന്നൊരു അടി കൊടുക്കണമെന്ന് തന്നെ കരുതി; ഞാനില്ലെങ്കിൽ മഞ്ജു ഇന്നില്ലെന്ന് മനോജ് കെ ജയൻ

  1986 ല്‍ പുറത്തിറങ്ങിയ പുന്നഗൈ മന്നന്‍ എന്ന സിനിമയിലൂടെയാണ് നായികയായി രേഖ വെള്ളിത്തിരയിലേക്ക് എത്തുന്നത്. കമല്‍ ഹാസന്റെ നായികയായിട്ടാണ് ചിത്രത്തില്‍ നടി അഭിനയിച്ചത്. പ്രശസ്ത സംവിധായകന്‍ ബാലചന്ദ്രര്‍ സംവിധാനം ചെയ്ത സിനിമയില്‍ കമലും രേഖയും പ്രണയിതക്കളായിട്ടാണ് അഭിനയിക്കുന്നത്. ഇരുവരും വെള്ളച്ചാട്ടത്തിന് മുകളില്‍ നിന്നും ആത്മഹത്യ ചെയ്യാന്‍ പോവുന്നതായിട്ടൊരു സീനുണ്ട്. ഈ രംഗത്തില്‍ അഭിനയിക്കുമ്പോള്‍ കമല്‍ ഹാസന്‍ പെട്ടെന്ന് രേഖയെ കയറി ചുംബിക്കുകയായിരുന്നു.

  Also Read: ചെറുപ്പത്തിൽ ഭീതിപ്പെടുത്തിയ കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്; റിലേഷന്‍ഷിപ്പിന് വേണ്ടി കെഞ്ചേണ്ടതില്ലെന്ന് അഭിരാമി

  തന്റെ സമ്മതമില്ലാതെയാണ് സംവിധായകന്‍ അത്തരമൊരു സീന്‍ ചിത്രീകരിക്കാന്‍ തീരുമാനിച്ചത്. മാത്രമല്ല തന്റെ പിതാവ് ഈ സീന്‍ കണ്ടാല്‍ അസ്വസ്ഥനാവുമോന്ന് നടി ഭയപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ആ രംഗത്തില്‍ അശ്ലീലമായി ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും നായകനും നായികയും തമ്മിലുള്ള പ്രണയവും അവരുടെ സ്‌നേഹവും കാണിക്കുക എന്ന ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നാണ് സംവിധായകന്‍ ബാലചന്ദ്രര്‍ പറഞ്ഞത്.

  അതേ സമയം രേഖയുടെ വാക്കുകള്‍ വൈറലായതോടെ സിനിമയിലെ ഈ രംഗം സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചു. ചിലര്‍ ഇതെരു ലൈംഗിക പീഡനമാണെന്ന തരത്തില്‍ ആരോപിക്കുകയും ചെയ്തു. എന്നാല്‍ ഇതൊക്കെ തന്നെയും ബാധിച്ചുവെന്നാണ് പിന്നീട് രേഖ പ്രതികരിച്ചത്. എന്താണിത്, ഹോളിവുഡിലോ മറ്റോ ആണിങ്ങനെ സംഭവിച്ചിരുന്നതെങ്കില്‍ ഇതൊക്കെ ഒരു വാര്‍ത്തയാവുമായിരുന്നോ? ഇപ്പോഴുണ്ടാവുന്ന പ്രശ്‌നങ്ങളാണ് ജോലി സ്ഥലത്തെ ലൈംഗിക അതിക്രമം. ഇതൊക്കെ മോശമായ പ്രവൃത്തിയാണ്.

  കമല്‍ ഹാസന്‍ സാറും ബാലചന്ദ്രര്‍ സാറും ആ സീനിനെ കുറിച്ച് നല്ല രീതിയില്‍ ആലോചിച്ചിട്ടുണ്ട്. അത് നന്നാവുമെന്ന് അവര്‍ കരുതിയിട്ടുണ്ടാവും. ചിത്രീകരണത്തിന് മുന്‍പ് എന്റെ അനുവാദം വാങ്ങിയിരുന്നില്ല എന്നത് ശരിയാണ്. പക്ഷേ ആ രംഗം സിനിമയില്‍ നന്നായിട്ടാണ് വന്നത്. വിവാദത്തിന്റെ പേരില്‍ പ്രശസ്തി എനിക്ക് ആവശ്യമില്ല. സിനിമയും വെബ് സീരിസുമായി എനിക്ക് ഒരുപാട് ജോലികളുണ്ടെന്നും രേഖ പറഞ്ഞിരുന്നു.

  പിന്നെയിപ്പോള്‍ എന്റെ അനുവാദമില്ലാതെയാണ് ആ രംഗം ചിത്രീകരിച്ചതെന്ന് പറഞ്ഞാല്‍ പ്രേക്ഷകര്‍ വിശ്വസിക്കില്ല. കാരണം കെ ബാലചന്ദ്രര്‍ സാര്‍ ജീവിച്ചിരിപ്പില്ല. കമലിന് മാത്രമേ ഇതേ കുറിച്ച് സംസാരിക്കാനാവു. പുന്നഗൈ മന്നന്‍ എന്ന സിനിമയില്‍ അഭിനയിച്ചതോടെ തമിഴ് സിനിമയില്‍ ഒരുപാട് അവസരങ്ങള്‍ തനിക്ക് ലഭിച്ചിരുന്നു. ഇപ്പോള്‍ ഇതൊക്കെ പറഞ്ഞത് വിവാദമുണ്ടാക്കാന്‍ വേണ്ടിയല്ലെന്നും യാഥാര്‍ഥ്യം എന്തായിരുന്നുവെന്ന് പറഞ്ഞതെയുള്ളു എന്നും രേഖ അഭിമുഖത്തില്‍ സൂചിപ്പിച്ചു

  Read more about: rekha രേഖ
  English summary
  When Rekha Opens Up Kamal Haasan's Unplanned Kiss In Punnagai Mannan Goes Viral Again. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X