For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രഘു മരിച്ചതറിഞ്ഞ് വന്ന എന്നെ കണ്ടതും പത്രക്കാര്‍ ചുറ്റും കൂടി; വെറുതേ വിടാൻ അപേക്ഷിക്കേണ്ടി വന്നെന്ന് രോഹിണി

  |

  ഒരു കാലത്ത് സൂപ്പര്‍നായികയായി തിളങ്ങി നിന്ന മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് രോഹിണി. ഇപ്പോഴും അമ്മ വേഷങ്ങളിലൂടെയും അല്ലാതെയുമായി അഭിനയത്തില്‍ സജീവ സാന്നിധ്യമാണ് നടി. പല അഭിമുഖങ്ങളിലും രോഹിണി നേരിടുന്ന പ്രധാന ചോദ്യങ്ങളില്‍ ഒന്ന് അന്തരിച്ച നടനും രോഹിണിയുടെ മുന്‍ഭര്‍ത്താവുമായ രഘുവരനെ കുറിച്ചാണ്.

  ഭര്‍ത്താവുമായി വേര്‍പിരിഞ്ഞെങ്കിലും മരണം വരെ നല്ല സൗഹൃദം സൂക്ഷിച്ചതിലൂടെയാണ് രോഹിണിയോട് ഇതേ ചോദ്യങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടത്. എന്നാല്‍ അദ്ദേഹത്തിന്റെ മരണമുണ്ടായ സമയത്തും പിന്നീട് പലപ്പോഴും സ്വകാര്യത നഷ്ടപ്പെടാറുണ്ടെന്ന് പറയുകയാണ് നടി. മുന്‍പൊരിക്കല്‍ ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രോഹിണി മനസ് തുറന്ന് സംസാരിച്ചത്.

  തെന്നിന്ത്യന്‍ സിനിമയില്‍ പ്രത്യേകിച്ച് തമിഴില്‍ നിറസാന്നിധ്യമായിരുന്നു നടന്‍ രഘുവരന്‍. നായകനായും വില്ലനായിട്ടുമൊക്കെ അനേകം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള രഘു രോഹിണിയെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു.

  ചെറിയ പ്രായത്തില്‍ നായികയായി കരിയര്‍ തുടങ്ങിയ രോഹിണി കരിയറില്‍ തിളങ്ങി നിന്ന കാലത്താണ് 1996 ലാണ് രഘുവരനെ വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തില്‍ ഋഷിവരന്‍ എന്നൊരു മകനും ജനിച്ചിരുന്നു. 2004 ല്‍ ഇരുവരും ബന്ധം വേര്‍പിരിഞ്ഞെങ്കിലും എല്ലാ സ്‌നേഹബന്ധവും കാത്തുസൂക്ഷിച്ചു.

  Also Read: വ്യക്തിപരമായ കാര്യങ്ങള്‍ കൊണ്ടാണ് വിവാഹം നടക്കാതെ പോയത്; അവിവാഹിതനായി തുടരുന്നതിനെ പറ്റി ഇടവേള ബാബു

  നിയമപരമായ വേര്‍പാടുണ്ടായി നാല് വര്‍ഷത്തിന് ശേഷം 2008 ലാണ് രഘുവരന്‍ അന്തരിക്കുന്നത്. കടുത്ത മദ്യപാനിയായി മാറിയ താരം ജീവിതം നശിപ്പിച്ച് കളഞ്ഞതാണെന്ന് രോഹിണി പലപ്പോഴും പറഞ്ഞിട്ടുണ്ട്. രഘു മരിച്ച സമയത്ത് നേരിടേണ്ടി വന്നൊരു ദുരനുഭവത്തെ കുറിച്ച് രോഹിണി പറഞ്ഞ വാക്കുകള്‍ വീണ്ടും വൈറലാവുകയാണ്.

  'രഘു മരിച്ച സമയത്ത് മകന്‍ ഋഷിയെ കൂട്ടിക്കൊണ്ടു വരാന്‍ സ്‌കൂളിലേക്ക് പോയിരുന്നു. ആ സമയത്ത് രഘുവിന്റെ വീട്ടില്‍ നിന്ന് പത്രക്കാരെ മാറ്റി നിര്‍ത്താന്‍ ഞാന്‍ ആവശ്യപ്പെടുകയും ചെയ്തു. അല്‍പം സ്വകാര്യതയ്ക്ക് വേണ്ടിയാണ് പത്രക്കാരെ മാറ്റാന്‍ പറഞ്ഞത്.

  മാത്രമല്ല അന്ന് കൊച്ചുകുട്ടിയായ ഋഷിയ്ക്ക് പത്രക്കാരും ആള്‍ക്കൂട്ടവും ഉള്‍ക്കൊള്ളാനുള്ള പക്വത ആയിട്ടുമില്ല. അങ്ങനെ എല്ലാം നോക്കി കണ്ട് ചെയ്‌തെങ്കിലും ഞങ്ങള്‍ രഘുവിന്റെ വീട്ടില്‍ എത്തിയപ്പോള്‍ കാര്യങ്ങള്‍ മാറി.

  ഞങ്ങള്‍ വീട്ടിലെത്തുന്നത് വരെ അവിടെ ആരുമില്ലായിരുന്നു. എന്നാല്‍ ഞാന്‍ കാറില്‍ നിന്നും പുറത്തിറങ്ങിയതോടെ പത്രക്കാര്‍ പിന്നാലെ കൂടി. എല്ലാവരും ചുറ്റിന് കൂടിയതോടെ 'അല്‍പ സമയം ഞങ്ങളെ വെറുതെ വിടൂ', എന്ന് അവരോട് അപേക്ഷിക്കേണ്ടി വന്നു. എന്നിട്ടും ആരുമത് കേട്ടതായി പോലും ഭാവിച്ചില്ലെന്നാണ് രോഹിണി പറയുന്നത്.

  മകന്‍ ഋഷിയ്ക്ക് ഇപ്പോഴും തന്നോടൊപ്പം പുറത്ത് വരാനൊക്കെ മടിയാണ്. അതിന് കാരണം ആള്‍ക്കൂട്ടം അവനെ അസ്വസ്ഥനാക്കുന്നു എന്നതാണ്. ആളുകള്‍ എന്റെയടുത്ത് സെല്‍ഫിയെടുക്കാന്‍ വരുന്നതൊന്നും അവന് ഇഷ്ടമില്ല. മുന്‍പ് രഘുവിന്റെ ആല്‍ബം രജനികാന്ത് സാര്‍ റിലീസ് ചെയ്തിരുന്നു.

  അന്ന് പോലും എന്റെ കൂടെ വരാന്‍ അവന്‍ സമ്മതിച്ചില്ല. ഏറെ കഷ്ടപ്പെട്ടാണ് അവനെ പറഞ്ഞ് മനസ്സിലാക്കി അന്ന് കൂടെ കൂട്ടിയതെന്നും രോഹിണി പറയുന്നു. മാത്രമല്ല ഇപ്പോഴും ആളുകള്‍ക്ക് രഘുവിനോട് ഇപ്പോഴും ആരാധകര്‍ക്കുള്ള സ്‌നേഹം തന്നെ സന്തോഷിപ്പിക്കുന്നെന്നും രോഹിണി പറഞ്ഞു.

  രഘുവരന്റെ പൂര്‍ത്തിയാകാത്ത മ്യൂസിക് ആല്‍ബം റിലീസ് ചെയ്തിന്റെ കാരണവും മുന്‍പ് രോഹിണി വ്യക്തമാക്കിയിരുന്നു. എല്ലാവരെയും പോലെ ഞാനും രഘുവിന്റെ ആരാധികയാണ്. അദ്ദേഹത്തിന്റെ ആരാധകരെല്ലാം ഈ സൃഷ്ടിയും ശബ്ദവും കേള്‍ക്കണമെന്ന് എനിക്ക് തോന്നി. അതാണ് ആല്‍ബമിറക്കിയതിന് പിന്നില്‍.

  Read more about: rohini രോഹിണി
  English summary
  When Rohini Opens Up How Paparazzi's Treated Her After Raghuvaran's Demise. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X