twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിക്ക് വേണ്ടി ഡബ്ബ് ചെയ്യാൻ എസ്പിബിയെ വിളിച്ചു, എന്നാൽ ഒടുവിൽ സംഭവിച്ചത് ഇത്...

    |

    ഇന്ത്യയിലെ ഭൂരിഭാഗം സൂപ്പർ താരങ്ങളും എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ഗാനങ്ങൾതക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞിട്ടുണ്ട്. മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും ഈ അവസരം ലഭിച്ചിരുന്നു. സൂപ്പർ സ്റ്റാർ ചിത്രങ്ങളോടൊപ്പം തന്നെ എസ്പിബിയുടെ ഗാനങ്ങൾക്കും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അനശ്വരത്തിലെ താരാപദം, ന്യൂഡൽഹിയിലെ തൂ മഞ്ഞിൻ,​ ദളപതിയിലെ കാട്ടു കുയിലേ,​ മൗനം സമ്മതത്തിലെ കല്യാണ തേൻനിലാ,​ അഴഗനിലെ സാദി മല്ലി പൂചാരമ... തുടങ്ങിയ ഗാനങ്ങൾ എസ്പിബി മെഗാസ്റ്റാർ മമ്മൂട്ടിക്ക് വേണ്ടി ആലപിച്ച ഗാനങ്ങളിയുരുന്നു. ഈ പാട്ടുകളെല്ലാം ഇന്നും പ്രേക്ഷകർ പാടി നടക്കുന്നുണ്ട്..

    mammootty-spb
    ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈലാകുന്നത് മമ്മൂട്ടിക്ക് വേണ്ടി ഡബ്ബ് ചെയ്യാൻ എസ്പിബിയെ സവിധായകൻ സമീപിച്ച സംഭവാണ്. മമ്മൂട്ടിയുമൊത്ത് ഒരു സ്റ്റേജ് ഷോയിൽ പങ്കെടുക്കവെയാണ് എസ്പിബി ഈ സംഭവം വെളിപ്പെടുത്തിയത്. മമ്മൂട്ടി അഭിനയിച്ച സ്വാതി കിരണം എന്ന തെലുങ്ക് ചിത്രത്തിന് ഡബ്ബ് ചെയ്യാൻ വേണ്ടിയാണ് സംവിധായകൻ കെ വിശ്വനാഥ തന്നെ സമീപിച്ചത്. മമ്മൂട്ടിയെ പോലൊരു മഹാനടന് വേണ്ടി ഡബ്ബ് ചെയ്യണമെന്നത് തന്നെ വളരെയേറെ സന്തോഷിപ്പിച്ചെന്നും എസ്പിബി പറയുന്നു. എന്നാൽ മമ്മൂട്ടി ആ സംവിധായകനോട് ആവശ്യപ്പെട്ടത് മറ്റൊന്നായിരുന്നു.

    ചിത്രത്തിൽ തന്റെ ഡയലോഗ് ഞാൻ തന്നെ പറയാം. ഞാൻ കഠിനമായി തന്നെ പരിശ്രമിക്കാം. എന്നിട്ടും ഇഷ്ടപ്പെട്ടില്ലെങ്കിൽ ബാലു സാറിനെ കൊണ്ട് ചെയ്യിച്ചാൽ മതി എന്നായിരുന്നു. എന്നാൽ ഇങ്ങനെയൊന്നും വേണ്ടി വന്നില്ല. മമ്മൂട്ടി തന്നെയായിരുന്നു ആ ചിത്രത്തിനായി ഡബ്ബ് ചെയ്തതെന്നും എസ്പിബി പറയുന്നു. ശബ്ദം നൽകാൻ സാധിച്ചില്ലെങ്കിലും സ്വാതി കിരണത്തിൽ മമ്മൂട്ടിക്ക് വേണ്ടി പാട്ട് പാടിയത് എസ്പിബിയായിരുന്നു.

    തമിഴിലും തെലുങ്കിലും മമ്മൂട്ടിക്ക് വേണ്ടി മനോഹരമായ ഗാനങ്ങൾ പാടാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മമ്മൂട്ടിയെ അരുകിൽ നിർത്തി സ്വാതി കിരണത്തിലെ സംഗീത സാഹിത്യ സമലംകൃതേ ' എന്ന ഗാനം ആലപിക്കുകയും ചെയ്തു. പിന്നീട് മമ്മൂട്ടിക്കൊപ്പം സാദി മല്ലി പൂചാരമേ എന്ന ഗാനം അലപിക്കുകയും ചെയ്തു. എസ്പിബിക്കൊപ്പം മെഗാസ്റ്റാറും ചെറുതായി പാടുകയും ചെയ്തിരുന്നു. എസ്പിബിക്ക് ആദരാഞ്ജലികൾ നേർന്ന് മമ്മൂട്ടി രംഗത്തെത്തിയിരുന്നു. മമ്മൂട്ടി അഭിനയിച്ച തമിഴ് ചിത്രം 'അഴകനി'ല്‍ എസ്‍പിബി പാടിയ 'സംഗീത സ്വരങ്ങള്‍' എന്ന വരികള്‍ കുറിച്ച് കൊണ്ടാണ് സോഷ്യൽ മീഡിയ പേജിലൂടെ ആദരാഞ്ജലികൾ നേർന്നത്. എസ് പി ബി ഒരു യഥാര്‍ഥ ഇതിഹാസമായിരുന്നുവെന്നും മമ്മൂട്ടി കുറിച്ചു..

    English summary
    When SPB called to dub for Mammootty's Swathi Kiranam, Later ended with an interesting Twist
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X