twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നമ്മളെന്തിനാ ജീവിക്കുന്നതെന്ന് ഭര്‍ത്താവ് ചോദിച്ചിട്ടുണ്ട്; മോനിഷ മരിച്ചതിന് ശേഷമുള്ള ജീവിതത്തെ പറ്റി ശ്രീദേവി

    |

    നായികയായി അഭിനയിച്ച ആദ്യ സിനിമയിലൂടെ ദേശീയ പുരസ്‌കാരം വരെ സ്വന്തമാക്കിയ നടിയാണ് മോനിഷ. വളരെ കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയില്‍ ഉയരങ്ങള്‍ കീഴടക്കിയ മോനിഷ ഇരുപത്തിയൊന്നാമത്തെ വയസിലാണ് അന്തരിക്കുന്നത്. സിനിമാ ചിത്രീകരണത്തിന് വേണ്ടിയുള്ള യാത്രയ്ക്കിടയില്‍ കാര്‍ അപകടത്തില്‍പ്പെട്ടാണ് മോനിഷ മരിക്കുന്നത്.

    സിനിമയിലേക്ക് എത്തുന്ന കാലം മുതല്‍ എന്തിനും ഏതിനും കൂടെ ഉണ്ടായിരുന്ന മോനിഷയുടെ അമ്മയും നടിയുമായ ശ്രീദേവി ഉണ്ണിയും അപകടത്തില്‍പ്പെട്ടിരുന്നു. മകള്‍ അപകടത്തില്‍ മരിച്ചെങ്കിലും ഗുരുതര പരുക്കുകളോടെ ശ്രീദേവി ഉണ്ണി ജീവിതത്തിലേക്ക് തിരികെ വന്നു. ഇപ്പോഴും മകളുടെ പേര് പറഞ്ഞ് അവള്‍ക്ക് വേണ്ടി ജീവിക്കുകയാണ് ശ്രീദേവി.

    മോനിഷ പോയതിന് ശേഷമുള്ള ജീവിതത്തെ കുറിച്ച് ശ്രീദേവി

    Also Read: ബാഹുബലിയിലെ വില്ലനും അച്ഛനാവാന്‍ പോവുന്നു; റാണ ദഗ്ഗുപതിയും ഭാര്യ മിഹികയും മാതാപിതാക്കളാവുവെന്ന് റിപ്പോര്‍ട്ട്Also Read: ബാഹുബലിയിലെ വില്ലനും അച്ഛനാവാന്‍ പോവുന്നു; റാണ ദഗ്ഗുപതിയും ഭാര്യ മിഹികയും മാതാപിതാക്കളാവുവെന്ന് റിപ്പോര്‍ട്ട്

    സിനിമയില്‍ അമ്മ വേഷങ്ങളില്‍ അഭിനയിച്ച് നില്‍ക്കുന്ന ശ്രീദേവി ഉണ്ണി മോനിഷയെ കുറിച്ച് സംസാരിക്കുന്നത് ശ്രദ്ധേയമാണ്. മുന്‍പ് മണിയന്‍പിള്ളരാജു അവതാരകനായിട്ടെത്തുന്ന ഒരു പരിപാടിയില്‍ ശ്രീദേവി പങ്കെടുത്തിരുന്നു. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങള്‍ ഒരുപാട് നേരിടേണ്ടി വന്നിട്ടും ഇങ്ങനെ പിടിച്ച് നില്‍ക്കാന്‍ സാധിച്ചത് എങ്ങനെയായിരുന്നുവെന്നാണ് മണിയന്‍പിള്ള ശ്രീദേവിയോട് ചോദിച്ചത്. നടിയതിന് വ്യക്തമായ മറുപടി നല്‍കുകകയും ചെയ്തു.

    ഭര്‍ത്താവ് വന്നിട്ട് നമ്മളെന്തിനാണ് ഇനി ജീവിക്കുന്നതെന്ന് പറഞ്ഞിട്ടുണ്ട്

    Also Read: മത്സരാര്‍ഥികള്‍ തമ്മില്‍ ചുംബനം; ബിഗ് ബോസ് വീടിനകത്ത് നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്, കഥയില്‍ വലിയ ട്വിസ്റ്റ്Also Read: മത്സരാര്‍ഥികള്‍ തമ്മില്‍ ചുംബനം; ബിഗ് ബോസ് വീടിനകത്ത് നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്, കഥയില്‍ വലിയ ട്വിസ്റ്റ്

    'നമ്മുടെ വ്യക്തി ജീവിതത്തില്‍ പല പ്രശ്‌നങ്ങളും ഉണ്ടാവും. കുടുംബ ജീവിതത്തിലാണെങ്കിലും അല്ലാതെയുമായി എല്ലാവര്‍ക്കും പ്രശ്‌നങ്ങളുണ്ടാവും. അങ്ങനെയുള്ളപ്പോഴാണ് അവള്‍ (മോനിഷ) പോവുന്നത്. എന്റെ ജീവിതത്തില്‍ എങ്ങനെയുണ്ടായിരുന്നവളാണ് പോയതെന്ന് എനിക്കറിയാം. പക്ഷേ ഞാന്‍ നോക്കുമ്പോള്‍ ലോകം മുഴുവന്‍ ആ കുഞ്ഞിന്റെ കാര്യം പറയുന്നു. ഒരു ഘട്ടത്തില്‍ എന്റെ ഭര്‍ത്താവ് വന്നിട്ട് നമ്മളെന്തിനാണ് ഇനി ജീവിക്കുന്നതെന്ന് പറഞ്ഞിട്ടുണ്ട്'.

    ആ സമയത്ത് അപകടം കാരണം ഞാന്‍ കിടപ്പിലായിരുന്നു

    ആ സമയത്ത് അപകടം കാരണം ഞാന്‍ കിടപ്പിലായിരുന്നു. എങ്കിലും അദ്ദേഹത്തെ സപ്പോര്‍ട്ട് ചെയ്യേണ്ടത് എന്റെ ജോലിയായിരുന്നു. മോനിഷയെ പോലൊരു ആത്മാവിനെ ഇവിടെ കൊണ്ട് വരാനുണ്ടായ രണ്ട് ഉപകരണങ്ങള്‍ മാത്രമായിരുന്നു നമ്മളെന്ന് ഞാന്‍ ഭര്‍ത്താവിനോട് പറഞ്ഞു. അമ്മ എന്ന നിലയില്‍ എനിക്കത് ഒരു ചലഞ്ചായിരുന്നു. എന്നെ ഇനി അമ്പത് കൊല്ലം ജീവിപ്പിക്കുമോ, ഞാന്‍ ഇങ്ങനെ തന്നെ ജീവിക്കുമെന്ന് ഞാന്‍ ഈശ്വരനോട് പറഞ്ഞു.

    മോനിഷ മരിക്കുമ്പോള്‍ എനിക്ക് നാല്‍പ്പത്തിയേഴ് വയസുണ്ട്

    എന്നെ സൃഷ്ടിച്ചത് ഞാനല്ല. ദൈവമാണ്. ഞാന്‍ ദൈവത്തിന് അടിമപ്പെട്ടു. അങ്ങനെ ഞാനെന്റെ മനസിനെ വിശ്വസിപ്പിച്ചു. മോനിഷ മരിക്കുമ്പോള്‍ എനിക്ക് നാല്‍പ്പത്തിയേഴ് വയസുണ്ട്. പ്രായം കൂടി വരികയാണെന്ന് എനിക്കറിയാം. അപകടത്തില്‍ എനിക്ക് പരിക്ക് പറ്റിയിരുന്നു. നട്ടെല്ലിന് കുഴപ്പമില്ല, ഞരമ്പുകള്‍ക്കും കുഴപ്പമില്ല, പിന്നെ എന്തിനാണ് ഇരിക്കുന്നത് എഴുന്നേറ്റ് നടക്കൂ എന്നാണ് ഡോക്ടര്‍മാരും പറഞ്ഞത്.

    ചില അമ്മമാരൊക്കെ എന്റെ അടുത്ത് വന്നിട്ട് കരയും

    ചില അമ്മമാരൊക്കെ എന്റെ അടുത്ത് വന്നിട്ട് കരയും. അവരെയൊക്കെ ഞാന്‍ ആശ്വസിപ്പിക്കുകയാണ് ചെയ്യാറുള്ളത്. കാരണം അതെന്റെ ധര്‍മമാണ്. ഞാന്‍ പ്രസവിച്ച കുഞ്ഞിനെ ഓര്‍ത്താണ് അവരൊക്കെ കരഞ്ഞത്. പക്ഷേ എന്റെ ആറ്റിറ്റിയൂഡ് അതായിരുന്നു. ഒരു കുടുംബത്തില്‍ അമ്മ തളര്‍ന്ന് ഒരു സൈഡിലേക്ക് മാറിയാല്‍ ആദ്യം ഭര്‍ത്താവ്, പിന്നെ മക്കള്‍, തുടങ്ങി ആ കുടുംബം മുഴുവന്‍ തകര്‍ന്ന് പോവും. എല്ലാ അമ്മമാരുടെയും ധര്‍മ്മം ഇതാണെന്നാണ് ശ്രീദേവി ഉണ്ണി പറയുന്നത്.

    English summary
    When Sreedevi Unni Recall About Her Family And Monisha In Amritha TV Show Goes Viral Again. Read In Malayalam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X