For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹൻലാലും മമ്മൂട്ടിയും സിനിമയിൽ വിലസിയപ്പോൾ ജഗദീഷും സംഘവും കൊണ്ട് വന്ന ആ വലിയ മാറ്റം...

  |

  താരരാജാക്കന്മാരായ മോഹൻലാലും മമ്മൂട്ടിയും ഇല്ലാത്ത ഒരു ചിത്രത്തെ കുറിച്ച് ചിന്തിക്കാൻ കഴിയാത്ത ഒരു കാലം മലയാള സിനിമയ്ക്ക് ഉണ്ടായിരുന്നു. ഇറങ്ങുന്ന എല്ലാ ചിത്രങ്ങളിലും താര രാജാക്കന്മാരായിരുന്നു പ്രധാന കഥാപാത്രങ്ങളിൽ എത്തിയിരുന്നത്. മോഹൻലാലും മമ്മൂട്ടിയുമല്ലാതെ മറ്റൊരു താരത്തെ വെച്ച് സിനിമ ചെയ്യാനുള്ള ധൈര്യം അന്നത്തെ സംവിധായകന്മാർക്കും നിർമ്മാതാക്കാൾക്കും ഇല്ലായിരുന്നു. തിയേറ്ററുകൾ അടക്കി വാണിരുന്ന സമയത്തായിരുന്നു, 1991 ൽ താരരാജാക്കാന്മാരില്ലാത്ത ഒരു ചിത്രം തിയേറ്ററുകളിൽ എത്തിയത്.

  ജഗദീഷ്, സിദ്ദിഖ്, ഇന്നസെന്റ്, അശോകൻ, ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തുളസിദാസാണ് ആദ്യമായി അത്തരത്തിലുളള ഒരു പരീക്ഷണത്തിന് മുതിർന്നത്. അതുവരെ നിലനിന്നിരുന്ന സിനിമാ സങ്കൽപം മാറ്റി മറിച്ചു കൊണ്ടായിരുന്നു മിമിക്സ് പരേഡ് തിയേറ്ററുകളിൽ എത്തിയത്. 1991 ൽ പുറത്തിറങ്ങിയ ഈ ചിത്രം വൻ വിജയമാകുകയായിരുന്നു. വിപണന മൂല്യത്തെ മുന്‍ നിര്‍ത്തി മാത്രം സിനിമകള്‍ ഓടിയിരുന്ന സമയത്തായിരുന്നു ജഗദീഷും സംഘവും ഏവരെയും ഞെട്ടിച്ചു കൊണ്ട് അപ്രതീക്ഷിതമായ ഒരു വലിയ വിജയം സിനിമയിലേക്ക് കൊണ്ടുവന്നത്. തുടർന്ന് സൂപ്പർ താരങ്ങളിൽ നിന്ന് പലരും മാറി ചിന്തിച്ച് തുടങ്ങുകയായിരുന്നു.

  1991-ല്‍ .തുളസിദാസ് സംവിധാനം ചെയ്ത ചിത്രത്തിന് വേണ്ടി കഥ ഒരുക്കിയത് അൻസാർ കലാഭവൻ ആയിരുന്നു. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് കലൂർ ഡെന്നീസുമായിരുന്നു. സൂപ്പർ താരങ്ങളില്ലാതെ വൻ ജനകീയത സ്വന്തമാക്കാൻ ഈ ചിത്രത്തിന് കഴിഞ്ഞിരുന്നു. 1991 ലെ ജനപ്രിയചിത്രമായിരുന്നു മിമിക്സ് പരേഡ്. ‘മിമിക്സ് പരേഡ്' എന്ന സിനിമയോടെയാണ് മമ്മൂട്ടി-മോഹന്‍ലാല്‍ എന്നീ സൂപ്പര്‍ താരങ്ങളില്‍ നിന്ന് മാറി ചിന്തിച്ചു കൊണ്ട് വിജയം സൃഷ്ടിക്കാൻ തുടങ്ങിയത്.

  ജഗദീഷ്, സിദ്ദിഖ്, അശോകൻ, ബൈജു , ബാബു ആന്റണി എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ഈ ചിത്രത്തിലൂടെ താരങ്ങളുടെ വിപണ മൂല്യം കൂടുകയായിരുന്നു, പിന്നീട് താരമൂല്യമുളള നായകന്മാരായി വളർന്നു വരുകയായിരുന്നു. ഒരു സൂപ്പര്‍ താര സിനിമയ്ക്ക് ഉണ്ടാകേണ്ട കളക്ഷന്‍ ഇവരുടെ സിനിമകള്‍ അക്കാലത്ത് നേടിയെടുക്കുകയും ചെയ്തു. തുടർന്ന് പുറത്തിറങ്ങിയ സിദ്ദിഖ്- ജഗദീഷ് ടീമിന്റെ അക്കാലത്തെ മിക്ക സിനിമകളും വൻ വിജയമാകുകയായിരുന്നു. കലൂര്‍ ഡെന്നിസ് എന്ന തിരക്കഥാകൃത്താണ് രണ്ടാം നിര താരങ്ങളെ വച്ച് മലയാള സിനിമയില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തിയത്.

  മമ്മൂട്ടി മോഹന്‍ലാല്‍ എന്നിവര്‍ സൂപ്പര്‍ താരങ്ങളായി അരങ്ങ് വാഴുമ്പോഴായിരുന്നു അന്നത്തെ പുതിയ തലമുറക്കാരെ അണിനിരത്തി തുളസി ദാസും കൂട്ടരും എത്തിയത്. മമ്മൂട്ടിയുടെ, മോഹൻലാലിന്റെ ഡേറ്റിനായി വർഷങ്ങളായി കാത്തിരുന്ന നിർമ്മാതാക്കൾക്ക് അതിശയമായിരുന്നു മിമിക്സ് പരേഡി'ന്റെ ചരിത്ര വിജയം. പിന്നീട് മലയാള സിനിമയില്‍ ജഗദീഷ് സിദ്ദിഖ് ടീം നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ച് വലിയ ബോക്സോഫീസ് വിജയം സ്വന്തമാക്കിയിട്ടുണ്ട്. മുകേഷിന്റെയും ജയറാമിന്റെയും സുരേഷ് ഗോപിയുടെയുമൊക്കെ നായക നിരയിലേക്കുള്ള കടന്നു വരവും മമ്മൂട്ടിയും മോഹന്‍ലാലിലും മാത്രം വിശ്വാസം അര്‍പ്പിച്ചിരുന്ന സംവിധായകര്‍ക്ക് മാറി ചിന്തിക്കാന്‍ പ്രേരണയായി.

  Marakkar Arabikadalinte Simham wont release in OTT Platforms

  മിമിക്രി ട്രൂപ്പിലെ രസകരമായ കഥ പശ്ചാത്തലത്തിലാണ് ചിത്രം പുറത്തിറങ്ങിയത്. ജഗദീഷ്, സിദ്ദിഖ്, അശോകൻ എന്നിവർ പ്രധാന കഥാപാത്രത്തിലെത്തിയ ചിത്രത്തിൽ സുചിത്ര, സുനിചത എന്നിവരായിരുന്നു നായികമാരായി എത്തിയത്. സിമ്പിൾ പ്രൊഡക്ഷൻസിന്റെ ബാനറിൽ മുംതാസ് ബഷീർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം കീർത്തി പിൿചേഴ്സ്, ജൂബിലി പിൿചേഴ്സ് എന്നിവർ ചേർന്നാണ് വിതരണം ചെയ്തത്. പിന്നീട് ഈ ചിത്രത്തിന്റെ തുടർഭാഗങ്ങളും എത്തിയിരുന്നു,1992 ൽ പുറത്തു വന്ന കാസർഗോഡ് കാദർഭായ്, എഗൈൻ കാസർഗോഡ് കാദർ ഭായ് എന്നിവയായിരുന്നുഅവ. തുളസിദാസ് തന്നെയായിരുന്നു ഈ മൂന്ന് ചിത്രങ്ങളും സംവിധാനം ചെയ്തത്.

  English summary
  When Thulasidas Movie Mimics Parade Turned Into Blockbuster Without Mammootty And Mohanlal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X