»   » ഫ്രണ്ട്സ് സിനിമ വീണ്ടുമെടുക്കുകയാണെങ്കില്‍ പ്രധാന കഥാപാത്രങ്ങളെ ആരൊക്കെ അവതരിപ്പിക്കും ??

ഫ്രണ്ട്സ് സിനിമ വീണ്ടുമെടുക്കുകയാണെങ്കില്‍ പ്രധാന കഥാപാത്രങ്ങളെ ആരൊക്കെ അവതരിപ്പിക്കും ??

Posted By: Nihara
Subscribe to Filmibeat Malayalam

സൂപ്പര്‍ഹിറ്റ് ചിത്രമായ ഫ്രണ്ട്‌സ് വീണ്ടുമെടുത്താല്‍ ആരൊക്കെ വേഷമിടുമെന്നുള്ള ചര്‍ച്ച കോളിവുഡില്‍ ഇപ്പോള്‍ സജീവമാണ്. മുകേഷ്, ശ്രീനിവാസന്‍, ജയറാം, മീന, ദിവ്യാ ഉണ്ണി എന്നിവര്‍ അനശ്വരമാക്കിയ കഥാപാത്രങ്ങളെ ആരൊക്കെ അവതരിപ്പിക്കുമെന്ന് നിങ്ങള്‍ക്ക് അറിയേണ്ടേ...

199 ലാണ് മള്‍ട്ടി സ്റ്റാര്‍ ചിത്രമായ ഫ്രണ്ട്‌സ് റിലീസ് ചെയ്തത്. അന്ന് തിളങ്ങി നില്‍ക്കുന്ന മൂന്ന് താരങ്ങള്‍ക്കൊപ്പം മീനയും ദിവ്യാ ഉണ്ണിയും കൂടി ചേര്‍ന്നതോടെ ചിത്രം സൂപ്പര്‍ ഹിറ്റായി മാറുകയായിരുന്നു. ആ ചിത്രം ഇന്ന് വീണ്ടും എടുക്കുകയാണെങ്കില്‍ ആരൊക്കെ വേഷമിടുമെന്ന് നമുക്കൊന്ന് നോക്കാം.

അരവിന്ദനായി നിവിന്‍ പോളി

സുഹൃത് സംഘത്തിലെ പ്രധാനിയായ അരവിന്ദനെ അവതരിപ്പിച്ചത് ജയറാമായിരുന്നു. എന്നാല്‍ ഇന്നത്തെ കാലത്ത് അതെടുക്കുകയാണെങ്കില്‍ നിവിന്‍ പോളിയേയാണ് അരവിന്ദന്റെ വേഷം ചെയ്യാന്‍ തിരഞ്ഞെടുക്കുന്നത്. താരത്തിന്റെ കൈയ്യില്‍ ഈ റോള്‍ ഭദ്രമാണെന്നാണ് പ്രേക്ഷകരും പറയുന്നത്.

മുകേഷിന്റെ വേഷം ടൊവിനോയ്ക്ക്

കൂട്ടത്തില്‍ ഏറെ സെന്‍സിറ്റീവായ ചന്തുവിനെ അവതരിപ്പിക്കുന്നത് യുവനിരയില്‍ ശ്രദ്ധേയനായ ടൊവിനോ തോമസാണ്. മുകേഷിന്റെ വേഷമാണ് ടോവിനോ ചെയ്യുന്നത്.

ശ്രീനിവാസന്റെ റോള്‍ സൗബിന്‍ ഷാഹിറിന്

ചക്കച്ചാംപറമ്പില്‍ ജോയ് യാണ് ചിത്രത്തില്‍ നര്‍മ്മ മൂഹൂര്‍ത്തങ്ങള്‍ക്ക് തിരി കൊളുത്തുന്നത്. ശ്രീനിവാസന്‍ അവതരിപ്പിച്ച ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഇന്നത്തെ താരങ്ങളില്‍ ഒരാളേയുള്ളൂ സ്ാക്ഷാല്‍ സൗബിന്‍ ഷഹീര്‍. ഏത് റോളായാലും തന്റെ കൈയ്യില്‍ ഭദ്രമാണെന്ന് ചുരുങ്ങിയ കാലം കൊണ്ടു തെളിയിച്ചു ഈ നടന്‍.

മീനയുടെ റോളില്‍ നിത്യാ മേനോന്‍

അരവിന്ദന്റെ ഭാര്യ പത്മിനിയായി ചിത്രത്തില്‍ വേഷമിടുന്നത് നിത്യാ മേനോനാണ്. ചുരുങ്ങിയ കാലം കൊണ്ടാണ് ഈ അഭിനേത്രി പ്രേക്ഷക മനസ്സിലേക്ക് ഇടിച്ചു കയറിയത്. നിവിന്‍ പോളി നിത്യ മേനോന്‍ താരജോഡിയുടെ കയ്യില്‍ ഫ്രണ്ട്‌സ് ഭദ്രം.

അരവിന്ദന്റെ അനിയത്തിയായി പ്രയാഗ മാര്‍ട്ടിന്‍

കുശുമ്പിയായ ഉമയായി ദിവ്യ ഉണ്ണി തിളങ്ങിയ ചിത്രമാണ് ഫ്രണ്ട്‌സ്. ഈ റോളില്‍ പ്രയാഗ മാര്‍ട്ടിനെയാണ് നിര്‍ദേശിച്ചിട്ടുള്ളത്.

English summary
If we take the list of best Malayalam movies that have come out based on friendship, then Siddique's Friends, which featured Jayaram, Mukesh and Sreenivasan in the lead roles, would definitely find a prominent place in it. Friends, which hit the theatres in the year 1999, was a multi-starrer. Its lead heroes, Jayaram, Mukesh and Sreenivasan, were among the most bankable heroes of Mollywood those days.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam