»   » മേലേപ്പറമ്പില്‍ ആണ്‍വീട് ഇന്നാണ് നിര്‍മ്മിച്ചിരുന്നെങ്കില്‍ പ്രധാന കഥാപാത്രങ്ങള്‍ ഇവരായിരിക്കും!

മേലേപ്പറമ്പില്‍ ആണ്‍വീട് ഇന്നാണ് നിര്‍മ്മിച്ചിരുന്നെങ്കില്‍ പ്രധാന കഥാപാത്രങ്ങള്‍ ഇവരായിരിക്കും!

Posted By: Teresa John
Subscribe to Filmibeat Malayalam

ഒരു കാലത്ത് മലയാളികളെ ഏറെ ചിരിപ്പിച്ച സിനിമയാണ് മേലേപ്പറമ്പില്‍ ആണ്‍വീട്. ജയറാം നായകനായി എത്തിയ ചിത്രത്തില്‍ നരേന്ദ്ര പ്രസാദ്, ജഗതി ശ്രീകുമാര്‍, ജനാര്‍ദ്ദനന്‍, ശോഭന എന്നിങ്ങനെയുള്ള താരങ്ങളായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. രാജസേനന്‍ സംവിധാനം ചെയ്ത ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. ചിത്രത്തിലെ ഡയലോഗുകള്‍ ഇന്നും സോഷ്യല്‍ മീഡിയയില്‍ വൈറലായി പോകുന്നവയാണ്.

കാത്തിരിപ്പുകള്‍ക്ക് വിരാമം! മോഹന്‍ലാലിന്റെ ലാല്‍ സലാം പരിപാടിയിലേക്ക് ആ അതിഥി എത്തുന്നു! ആരാണ് അത്?

1993 ല്‍ റിലീസ് ചെയ്ത ചിത്രം നാടന്‍ മലയാളി പയ്യന് തമിഴ് പെണ്‍കുട്ടിയോട് തോന്നുന്ന പ്രണയവും തുടര്‍ന്ന് നടക്കുന്ന സംഭവ വികാസങ്ങളുമായിരുന്നു സിനിമയുടെ ഇതിവൃത്തം. സിനിമ റിലീസ് ചെയ്തിട്ട് 24 വര്‍ഷങ്ങള്‍ പൂര്‍ത്തിയായതിന് ശേഷം ഇന്ന് വീണ്ടും ആ സിനിമ നിര്‍മ്മിച്ചാല്‍ ആരെക്കെയായിരിക്കും കഥാപാത്രങ്ങളാവുക എന്ന് ചിന്തിച്ചിട്ടുണ്ടോ?

മേലേപ്പറമ്പില്‍ ആണ്‍വീട്

മലയാളത്തിലെ ഏക്കാലത്തെയും സൂപ്പര്‍ ഹിറ്റ് സിനിമകളുടെ കൂട്ടത്തില്‍ പെടുന്ന സിനിമയാണ് മേലേപ്പറമ്പില്‍ ആണ്‍വീട്. ജയറാം നായകനായി അഭിനയിച്ച സിനിമയില്‍ ശോഭനയായിരുന്നു നടി.

മലയാളി പയ്യനും തമിഴ് പെണ്‍കുട്ടിയും

മലയാളി പയ്യനായ നായകന്‍ ജോലിക്കായി തമിഴ്‌നാട്ടിലേക്ക് പോവുകയും അവിടെ നിന്ന് തമിഴ് പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയും പിന്നീട് ഉണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

ഹരികൃഷ്ണനായി നിവിന്‍ പോളി

ചിത്രത്തിലെ നായകനായ ഹരികൃഷ്ണന്റെ വേഷം അവതരിപ്പിച്ചത് ജയറാമായിരുന്നു. ഇന്നത്തെ കാലത്തായിരുന്നു സിനിമ നിര്‍മ്മിച്ചിരുന്നതെങ്കില്‍ ഒരുപക്ഷെ നായകനായി അഭിനയിക്കുന്നത് നിവിന്‍ പോളിയായിരിക്കും അഭിനയിക്കുക.

പവിഴമായി ഐശ്വര്യ രാജേഷ്


ശോഭന അവതരിപ്പിച്ച കഥാപാത്രമായിരുന്നു പവിഴം. തമിഴ് പെണ്‍കുട്ടിയായ പവിഴം അവിടുത്തെ ഗൗണ്ടറിന്റെ മകളാണ്. ഇന്നായിരുന്നു സിനിമ നിര്‍മ്മിച്ചിരുന്നതെങ്കില്‍ പവിഴത്തിന്റെ വേഷം ചെയ്യാന്‍ പറ്റിയത് നടി ഐശ്വര്യ രാജേഷായിരുന്നു.

ജയകൃഷ്ണനായി സുരാജ് വെഞ്ഞാറമൂട്


ചിത്രത്തിലെ പ്രധാന കഥാപാത്രമാണ് ജഗതി ശ്രീകുമാര്‍ അവതരിപ്പച്ച ജയകൃഷ്ണന്‍. ചിത്രത്തിലെ കോമഡികള്‍ക്ക് ജീവന്‍ നല്‍കിയിരുന്നത് ജയകൃഷ്ണനായിരുന്നു. ഇന്നാണെങ്കില്‍ അതിന് പറ്റിയ താരം സുരാജ് വെഞ്ഞാറമൂട് ആയിരുന്നിരിക്കും.

ത്രിവിക്രമന്‍ പിള്ളയായി സായ് കുമാര്‍

ചിത്രത്തിലെ അച്ഛന്‍ വേഷം ചെയ്തിരുന്നത് നരേന്ദ്ര പ്രസാദായിരുന്നു. ജയകൃഷ്ണന്‍, ഹരികൃഷ്ണന്‍, ഗോപികൃഷ്ണന്‍ എന്നിങ്ങനെ ജയറാം, ജഗതി, വിജയരാഘവന്‍ എന്നിവരുടെ അച്ഛന്റെ വേഷത്തിലായിരുന്നു നരേന്ദ്ര പ്രസാദ് അഭിനയിച്ചിരുന്നത്. ത്രിവിക്രമന്‍ പിള്ള എന്ന കഥാപാത്രത്തെ ഇന്ന് അവതരിപ്പിക്കാന്‍ പറ്റിയ ആള്‍ സായ് കുമാറാണ്.

ഗോപികൃഷ്‌നായി ജോജു ജോര്‍ജ്

നടന്‍ വിജയരാഘവന്‍ അവതരിപ്പിച്ച കഥാപാത്രമാണ് ഗോപികൃഷ്ന്‍. ഇന്ന് ആ കഥപാത്രം അവതരിപ്പിക്കാന്‍ പറ്റിയത് ജോജു ജോര്‍ജ് ആയിരിക്കും.

English summary
Who can replace Jayaram & others if Meleparambil Aanveedu Is Remade Now?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam