For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രേമം സിനിമാ അണിയറപ്രവര്‍ത്തകരുടെ കലിപ്പ്കള് തീരാന്‍ ഇവിടെ ഒന്ന് ശ്രദ്ധിക്കുക....

  By Aswini
  |

  അശ്വിനി ഗോവിന്ദ്

  ജേര്‍ണലിസ്റ്റ്
  സെന്‍സര്‍ കോപ്പി എന്ന വാട്ടര്‍ മാര്‍ക്ക് മലരിന്റെ എക്‌സ്പ്രഷനും ജോര്‍ജ്ജിന്റെ സൗന്ദര്യവും കാണാന്‍ ഒരു തടസ്സമല്ലാത്തിടത്തോളം സിനിമ ആസ്വദിച്ച് കാണുക തന്നെ ചെയ്യാം. കൊന്നാല്‍ പാവം തിന്നാല്‍ തീരും എന്നു പറഞ്ഞപോലെ, ആ കൊന്നതിന്റെ പാവം ചിലര്‍ കണ്ടു തീര്‍ത്തു എന്ന് മാത്രം...

  പ്രേമത്തില്‍ എന്നും ഒരു സ്വകാര്യതയുണ്ട്. അന്തക്കാലത്തിലെ പൈങ്കിളി പ്രേമത്തിലായാലും ഇന്ത കാലത്തെ ഇന്റര്‍നെറ്റ് പ്രേമത്തിലായാലും. സാഹചര്യത്തിന് വിപരീതമായി പെണ്ണോ ആണോ പെരുമാറിയാല്‍ മാത്രമേ ആ രഹസ്യം മൂന്നാമതൊരാള്‍ അറിയുന്നുള്ളൂ. ഒരാള്‍ അറിഞ്ഞാല്‍ ആ പ്രണയ അങ്ങാടിപ്പാട്ടാകാന്‍ അധികം സമയം വേണ്ട. എന്നു പറഞ്ഞാല്‍ ആ പ്രേമം ലീക്കായതിന്റെ പൂര്‍ണ ഉത്തരവാദിത്വം പ്രേമത്തിലെ സ്വകാര്യത സൂക്ഷിച്ചുവയ്ക്കാന്‍ കഴിയാത്ത കമിതാക്കള്‍ക്ക് മാത്രമാണ്. അത് തന്നെയാണ് ഇപ്പോള്‍ മലയാള സിനിമയില്‍ ഓടിക്കൊണ്ടിരിക്കുന്ന പ്രേമത്തിന് സംഭവിച്ചതും.

  ഇറങ്ങിയ നാളുമുതല്‍ തിയേറ്ററുകളില്‍ ആളെ കുത്തിനിറച്ച് പ്രദര്‍ശനും തുടരുന്ന പ്രേമം, കഴിഞ്ഞ ഒന്നൊന്നര മാസമായി മലയാളികള്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമാണ്. മലയാള സിനിമാ ചരിത്രത്തില്‍ എക്കാലത്തെയും വലിയ തിയേറ്റര്‍ വിജയമാകേണ്ടതായിരുന്നു പ്രേമം. കണ്ടവര്‍ തന്നെ വീണ്ടും വീണ്ടും കാണാന്‍ ടിക്കറ്റിന് ക്യൂ നില്‍ക്കുമ്പോഴാണ് അറിഞ്ഞത്, ഇതിലും സുലഭമായി ചിത്രം ഇന്റര്‍നെറ്റില്‍ കിട്ടുന്നുണ്ട് എന്ന്. പോരാത്തതിന് തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാത്ത ചില രംഗങ്ങളും ഇന്റര്‍നെറ്റില്‍ കിട്ടുന്ന പ്രേമത്തിലുണ്ടത്രെ.

  premam-01

  ഇടിയും തൊഴിയും കൊണ്ട് ടിക്കറ്റ് എടുക്കുന്നത് വെറുതേ, ടിക്കറ്റിന്റെ പൈസ ലാഭം, എപ്പോള്‍ വേണമെങ്കിലും കാണാം ഇങ്ങനെയുള്ള സുകസൗകര്യങ്ങള്‍ തന്റെ വിരല്‍തുമ്പിലെത്തുമ്പോള്‍ ഏത് മലയാളി ചെറുപ്പക്കാരനാണ് അത് വേണ്ടെന്ന് വയ്ക്കുക. അതും ടെക്‌നോളജി ഇത്രയേറെ വികസിച്ച സ്ഥിതിയ്ക്ക് പ്രേമത്തിന്റെ കോപ്പി കിട്ടാന്‍ പാടൊന്നുമില്ല. അതില്‍ സെന്‍സര്‍ കോപ്പി എന്ന വാട്ടര്‍ മാര്‍ക്ക് മലരിന്റെ എക്‌സ്പ്രഷനും ജോര്‍ജ്ജിന്റെ സൗന്ദര്യവും കാണാന്‍ ഒരു തടസ്സമല്ലാത്തിടത്തോളം സിനിമ ആസ്വദിച്ച് കാണുക തന്നെ ചെയ്യാം. കൊന്നാല്‍ പാവം തിന്നാല്‍ തീരും എന്നു പറഞ്ഞപോലെ, ആ കൊന്നതിന്റെ പാവം ഇവര്‍ കണ്ടു തീര്‍ത്തു എന്ന് മാത്രം...

  പക്ഷെ സെന്‍സര്‍ കോപ്പിയാണ്, കണ്ടവനെ പിടിയ്ക്കും എന്നൊക്കെ കേട്ടപ്പോള്‍ ഒന്നും മനസ്സിലായില്ല. ചിത്രത്തിന്റെ നിര്‍മാതാവ് അന്‍വര്‍ റഷീദ് രാജിവച്ചതോടെ സിനിമയുടെ അണിയറ പ്രവര്‍ത്തരും, സിനിമാ സംഘടനകളും പൊലീസുകാരും നടത്തിയ വിശാല അന്വേഷണത്തില്‍ ചിത്രം ഇന്റര്‍നെറ്റില്‍ കണ്ടവരെയും അതിന്റെ സിഡി കൈവശം വച്ചവരെയും ചറപറാ അറസ്റ്റ് ചെയ്തും. പ്രശ്‌നം തീര്‍ന്നോ?...കട്ടവനെ കിട്ടിയോ? ആര് കട്ടു???

  premam-02

  എഡിറ്റ് ചെയ്ത സ്റ്റുഡിയോയില്‍ നിന്നാണ് ചിത്രം ലീക്കായതെന്ന് സെന്‍സര്‍ ബോര്‍ഡ്, സെന്‍സര്‍ ബോര്‍ഡില്‍ നിന്നാണ് ലീക്കായതെന്ന് സ്റ്റുഡിയോകള്‍, അവിടെ കൊടുത്തിരുന്നു ഇവിടെ കൊടുത്തിരുന്നു ആരാണെന്ന് അറിയില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍...ഉത്തരവാദിത്തപ്പെട്ടവര്‍ പഴി പരസ്പരം ചാരുമ്പോള്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്, ചെയ്യുന്നത് കുറ്റമാണെന്ന് അറിയാതെ ചിത്രം ഇന്റര്‍നെറ്റില്‍ കണ്ടവര്‍. ആ തെറ്റിനെ ന്യായീകരിക്കുകയല്ല. സത്യത്തില്‍ ഇവരാണോ കുറ്റക്കാര്‍ എന്ന സംശ്യം മാത്രം.

  കാര്യത്തിലേക്ക് വരാം, സെന്‍സര്‍ ബോര്‍ഡില്‍ നിന്നാണ് വ്യാജന്‍ പുറത്തുവന്നത് എന്നല്ലെ ആദ്യം പറഞ്ഞത്. സത്യമായിരിക്കാം, ഒരു സിനിമ സെന്‍സര്‍ ചെയ്യാനായി അപേക്ഷ, ഫീസ്, സിനിമയുടെ പൂര്‍ണമായ സ്‌ക്രിപ്റ്റ് അതായത് ഷോട്ടുകള്‍ അനുസരിച്ചുള്ള സെന്‍സര്‍ സ്‌ക്രിപ്റ്റ്, ഒറിജിനല്‍ സിനിമ (ഒന്നുകില്‍ ഫിലിം, ഡിജിറ്റലാണെങ്കില്‍ ഹാര്‍ഡ് ഡിസ്‌ക്), ആ സിനിമയുടെ സിഡി തുടങ്ങിയവയാണ് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കേണ്ടത്. ഈ സിനിമയുടേയും സിഡിയുടേയും പൂര്‍ണ ഉത്തരവാദിത്വം സെന്‍സര്‍ബോര്‍ഡ് ചെയര്‍മാനായിരിക്കും.

  premam-03

  ഈ സിനിമ സെന്‍സര്‍ബോര്‍ഡ് അംഗങ്ങള്‍ക്ക് മുമ്പാകെ പ്രദര്‍ശിപ്പിച്ച് ആവശ്യമായ ഭാഗങ്ങള്‍ മാറ്റേണ്ടതുണ്ടെങ്കില്‍, മാറ്റി അവ വീണ്ടും കണ്ട് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാണ് നിയമം. എന്നാല്‍ പലപ്പോഴും നിയമത്തിന് വിരുദ്ധമായി ഈ സിനിമ തീയറ്ററില്‍ കാണാതെ സിഡി ഇട്ടു കണ്ടും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാറുണ്ട്. സെന്‍സര്‍ബോര്‍ഡ് പറയുന്ന ഭാഗങ്ങള്‍ കട്ട് ചെയ്ത് റീ എഡിറ്റ് ചെയ്ത ഫിലിമിനാണ് അനുമതി നല്‍കുന്നത്. ഈ സിനിമയുടെ കട്ട് ചെയ്ത ഭാഗങ്ങള്‍ വീണ്ടും എഡിറ്റ് ചെയ്ത് കയറ്റിയോ എന്നറിയാനാണ് ഈ സിനിമയുടെ ഒരു കോപ്പി എടുക്കുന്നത്.

  സെന്‍സര്‍ ചെയ്ത സിനിമ തീയറ്ററില്‍ ഒരിക്കല്‍കൂടി ഇതിനായി ഇടുന്നു. ഈ സിനിമ ഒരു വീഡിയോഗ്രാഫര്‍ പൂര്‍ണമായും റെക്കോര്‍ഡ് ചെയ്യുന്നു. ഈ റെക്കോര്‍ഡ് ചെയ്ത സിനിമ പുറത്ത് പോകാതിരിക്കാന്‍ സെന്‍സര്‍ കോപ്പി എന്ന വാട്ടര്‍ മാര്‍ക്കും നല്‍കും. ഈ കോപ്പി പുറത്ത് പോകാതെ അപ്പോള്‍ തന്നെ സിഡിയിലാക്കി ചെയര്‍മാന് നല്‍കണമെന്നാണ് നിയമം. ഇതും പാലിക്കാറില്ല. അവര്‍ റെക്കോര്‍ഡ് ചെയ്ത് വീട്ടില്‍ കൊണ്ടുപോയാണ് സിഡിയില്‍ ആക്കി നല്‍കുന്നത്. ഇതാണ് ഇപ്പോള്‍ പ്രചരിച്ച സെന്‍സര്‍ കോപ്പി എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ തരമുണ്ട്.

  premam-04

  എന്നാല്‍, പുറത്തു വന്നിരിക്കുന്ന പ്രിന്റില്‍ സിനിമയിലില്ലാത്ത സീനുകള്‍ വരെയുണ്ട്. ചിലയിടങ്ങളില്‍ പശ്ചാത്തല സംഗീതവുമില്ല. പൂര്‍ണമായി എഡിറ്റ് ചെയ്ത രൂപമാണ് സെന്‍സര്‍ ബോര്‍ഡിന് നല്‍കുന്നതെന്നിരിക്കെ ചിത്രം അവിടെ നിന്നല്ല പുറത്തു പോയതെന്ന് വ്യക്തം. അപ്പോള്‍ സെന്‍സര്‍ ബോര്‍ഡിനെ സംശയത്തിന്റെ നിഴലില്‍ മറഞ്ഞു നില്‍ക്കുന്നു.

  സെന്‍സര്‍ ബോര്‍ഡില്‍ നിന്നല്ലെങ്കില്‍ പിന്നെ സിനിമ ചോരാന്‍ സാധ്യതയുള്ളത് ഫൈനല്‍ മിക്‌സിങ് നടന്ന സ്റ്റുഡിയോയില്‍ നിന്നോ അല്ലെങ്കില്‍ എഡിറ്റിങ് സ്റ്റുഡിയോയില്‍ നിന്നോ ആകാം. ഫൈനല്‍ മിക്‌സിങ് നടന്ന സ്വകാര്യ സ്റ്റുഡിയോയില്‍ നിന്നാണ് പുലി ടീസറും ചോര്‍ന്നതെന്നിരിക്കെ സംശയം അങ്ങോട്ടേക്ക് നീളുക സ്വാഭാവികം. പക്ഷേ അപ്പോഴും സെന്‍സര്‍ കോപ്പി എന്ന വാട്ടര്‍മാര്‍ക്ക് ചോദ്യചിഹ്നമായി അവശേഷിക്കുന്നു. ചോര്‍ന്ന പതിപ്പ് ഫൈനല്‍ മിക്‌സിങ് നടന്നതല്ലതെന്നും ശ്രദ്ധിക്കണം.

  premam-05

  എഡിറ്റ് ചെയ്ത സ്റ്റുഡിയോ, സെന്‍സര്‍ ബോര്‍ഡ്, വ്യാജ കോപ്പി കണ്ട ആള്‍ക്കാര്‍, കാര്യക്ഷമമായി അന്വേഷിക്കാത്ത പൊലീസുകാര്‍, തള്ളേ കലിപ്പുകള് തീരണില്ലല്ല എന്ന് പറയുന്ന അണിയറ പ്രവര്‍ത്തകര്‍ ഒന്ന് സ്വയം വിലയിരുത്താന്‍ ശ്രമിക്കുക. സിനിമാ ചരിത്രത്തില്‍ ആദ്യമായി ഒരു ചിത്രത്തിന്റെ സെന്‍സര്‍ കോപ്പി പുറത്തു പോയിട്ടുണ്ടെങ്കില്‍ അതില്‍ അതിന്റെ അണിയറക്കാരുടെ അശ്രദ്ധയും ഒരു കാരണമല്ലേ? ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവുമൊക്കെ കുറച്ചു കൂടി ശ്രദ്ധാലുവായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നോ?

  മലയാള സിനിമയെ സംബന്ധിച്ചിടത്തോളം വളരെ വളരെ ഗുരുതരമായ ഒരു പ്രശ്‌നം തന്നെയാണിത്. കുറ്റം ചെയ്തത് ആരായാലും പിടിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകും വേണം. വെട്ടലുകള്‍ക്കും തിരുത്തലുകള്‍ക്കും അംഗീകാരത്തിനും വേണ്ടി ചിത്രത്തിന്റെ മെറ്റീരിയല്‍ എവിടെയൊക്കെ കയറി ഇറങ്ങിയിട്ടുണ്ടെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് കൃത്യമായി അറിയാമായിരിക്കുമല്ലോ. ആദ്യം അതിന്റെ വിവരങ്ങള്‍ അന്വേഷണസംഘത്തിന് നല്‍കുക. കുന്തും പോയാല്‍ ആദ്യം തപ്പേണ്ടത് ലുട്ടാപ്പിയെയാ, അല്ലാതെ കുടത്തിലല്ല

  English summary
  Who have the responsible for Premam piracy issues
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X