»   » ആമിയിലെ അക്ബര്‍ അലി കഥാപാത്രം ആര്? വിവാദം പുകഞ്ഞ് തുടങ്ങുന്നു..

ആമിയിലെ അക്ബര്‍ അലി കഥാപാത്രം ആര്? വിവാദം പുകഞ്ഞ് തുടങ്ങുന്നു..

Written By:
Subscribe to Filmibeat Malayalam

മുഹമ്മദ് സദീം

ജേര്‍ണലിസ്റ്റ്
സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന മുഹമ്മദ് സദീം അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുകയാണ് എഴുത്തുകാരന്‍.

മാധവിക്കുട്ടിയുടെ ആത്മകഥാംശമുള്ള സിനിമ ആമിയിലെ കഥാപാത്രം അക്ബര്‍ അലി ആരാണ്? സിനിമയെക്കാള്‍ കൂടുതല്‍ ഇപ്പോള്‍ സിനിമാലോകത്തുനിന്നും തുടങ്ങിയ ചര്‍ച്ച ഇപ്പോള്‍ വളര്‍ന്നു പുറംലോകത്തുമെത്തിയിരിക്കയാണ്. സിനിമ കാണാത്തവര്‍ക്ക്‌പോലും ആ കഥാപാത്രത്തിന്റെ മേയ്ക്കപ്പും മാനറിസങ്ങളിലൂടെയുമെല്ലാം ആരിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് വ്യക്തമാക്കും.

ട്രോളന്മാരെ, അഡാറ് ലവിനെ കൊല്ലരുത് പ്ലീസ്.. ഒമര്‍ ലുലു കോപ്പിയടിച്ചതല്ല, സത്യം ഇങ്ങനെയാണ്!


പ്രമുഖ നേതാവ്

കേരളത്തിലെ യുഡിഎഫിന്റെ പ്രഗ്തഭനായ വാഗ്മികൂടിയായ ഒരു നേതാവിലേക്കാണ് ഈ കഥാപാത്രം ആരെന്ന ചര്‍ച്ച ചെന്നെത്തുന്നത്. ഹംഗര്‍ഥാന്‍ തൊപ്പിയും വട്ടക്കണ്ണടയും മേല്‍കോട്ടുമെല്ലാം ധരിച്ച അനൂപ് മേനോന്‍ അവതരിപ്പിച്ച ഈ കഥാപാത്രത്തിന്റെ നാവില്‍ നിന്നുതിരുന്ന അനര്‍ഗളമായ ഉറുദു പദ്യശകലങ്ങള്‍ കേള്‍ക്കുന്ന ഒരു സാമാന്യക്കാരന് തിരിച്ചറിയുവാന്‍ സാധിക്കും മലബാറില്‍ നിന്നുള്ള ഒരു പ്രമുഖ നേതാവാണ് ഇതെന്ന്.


മതംമാറ്റത്തിന് പിന്നില്‍

നേരത്തെ മാധവിക്കുട്ടി കമലാസുരയ്യ ആയതിന് പിന്നില്‍ ഈ നേതാവാണെന്ന വാര്‍ത്തയുണ്ടായിരുന്നു. ഇദ്ദേഹത്തില്‍ നിന്ന് ലഭിച്ച വിവാഹ വാഗ്ദാനമാണ് മാധവിക്കുട്ടിയെ പെട്ടെന്ന് മതംമാറ്റത്തിന് പ്രേരിപ്പിച്ചതെന്നായിരുന്നത്. ഊഹാപോഹമായിരുന്ന ഇക്കാര്യം കാനേഡിയക്കാരിയായ മെറിലി എഴുതിയ ക്വീന്‍ ഓഫ് മലബാറില്‍ വന്നതോടെ ചര്‍ച്ചാ വിഷയമായിരുന്നു. എന്നാല്‍ ഇക്കാര്യത്തെ മാധവിക്കുട്ടിയുടെ മകന്‍ എംഡി നാലപ്പടടക്കമുള്ളവര്‍ തെറ്റായ പ്രസ്താവനയാണെന്ന് പറഞ്ഞ് തള്ളുകയായിരുന്നു.


ശ്രദ്ധേയമായ കാര്യം

ആമിയിലുടെ വീണ്ടും ഇക്കാര്യമാണ് കൂടുതല്‍ ചര്‍ച്ചാവിഷയമാകുന്നത്. ആമിയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിനു മുന്‍പേ കമാലുദ്ദീന്‍ എന്ന കമല്‍ മാധവിക്കുട്ടിയുടെ മതംമാറ്റമടക്കമുള്ള കാര്യങ്ങള്‍ പല നിലക്കും അവതരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നു പറഞ്ഞു കൊണ്ടായിരുന്നു. ഇതോടെയാണ് സംഘപരിവാര്‍ സംഘടനകള്‍ വന്‍ എതിര്‍പ്പുമായി രംഗത്തു വന്നത്. എന്നാല്‍ സിനിമ പുറത്തിറങ്ങി ദിവസങ്ങള്‍ പിന്നിടുമ്പോഴും ഒരു സംഘപരിവാര്‍ സംഘടനകളും എന്തിനധികം ഹനുമാന്‍സേന, ബജ്‌റംഗ്ദള്‍,ശ്രീരാമസേനകള്‍പോലും പ്രതിഷേധത്തിന്റെ ഒരു ചെറുവിരലനക്കിയിട്ടില്ലെന്നതാണ് ശ്രദ്ധേയം.


അക്ബര്‍ അലിയുടെ യാത്ര

എന്നാല്‍ മാധവിക്കുട്ടിയുടെ മതം മാറ്റം വെറുമൊരു വിവാഹ വാഗ്ദാനവും ലൈംഗികമായ ദാഹത്തിനുമായുള്ളതായിരുന്നുവെന്ന രീതിയിലേക്കാണ് ആമിയിലെ ചിത്രീകരണം. ലൈംഗികമായ ബന്ധപ്പെടലിനുശേഷം അക്ബര്‍ അലി എന്ന കഥാപാത്രം ഇനി ഞാന്‍ കേരളത്തില്‍ അധികം ഉണ്ടാകില്ല എന്റെ പ്രവര്‍ത്തന കേന്ദ്രം മാറുകയാണെന്ന് പറഞ്ഞ് ഡല്‍ഹിയിലേക്ക് പോകുകയാണ്.


ആ സൂചന ഇങ്ങനെയാണ്..

ഇതോടുകൂടിയാണ് ഇവര്‍ തമ്മിലുള്ള വിവാഹമെന്നുള്ളത് ഇല്ലാതാകുന്നത്. സിനിമ സൂചന നല്കുന്ന നേതാവും ഇതേ സമയം തൃശൂരില്‍ നടന്ന ഒരു ഉപ തെരഞ്ഞെടുപ്പില്‍ നിയമസഭയിലേക്ക് മത്സരിക്കുകയും പരാജയപ്പെടുകയുമാണ്. പിന്നീട് ഇദ്ദേഹം രാജ്യസഭാംഗമായി ഡല്‍ഹിയിലേക്ക് പോകുകയായിരുന്നു.


മഞ്ജു വാര്യര്‍ ആമിയായി

നേരത്തെ ഈ സിനിമയില്‍ മാധവിക്കുട്ടിയായി വേഷമിടാമെന്ന് പറഞ്ഞിരുന്ന വിദ്യാബാലന്‍ ഉന്നതതലത്തിലുള്ള ഇടപെടലിനെ തുടര്‍ന്ന് മാധവിക്കുട്ടിയായി വേഷമിടുന്നതില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇതിനുശേഷമാണ് മലയാളത്തിലെ പ്രിയ നടി മഞ്ജു വാര്യര്‍ ആമിയായി എത്തിയത്.


English summary
Who is Akbar Ali in Manju Warrier's Aami

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam