»   » കാഞ്ചനയോ ദീപയോ റാണിയോ മിലിയോ... ആരായിരിക്കും ഈ വര്‍ഷത്തെ മികച്ച നടി ?

കാഞ്ചനയോ ദീപയോ റാണിയോ മിലിയോ... ആരായിരിക്കും ഈ വര്‍ഷത്തെ മികച്ച നടി ?

Posted By:
Subscribe to Filmibeat Malayalam

ഒത്തിരി പുതുമുഖ നടിമാര്‍ മലയാളത്തിലെത്തിയ വര്‍ഷമാണ് 2015. അവര്‍ക്കൊപ്പം തന്നെയുണ്ട് പരിചയ സമ്പന്നരായ നായികമാരും. നായകന് പിന്നാലെ ഓടി നടക്കുന്ന നായിക എന്ന നിലയില്‍ നിന്നും മലയാള സിനിമ ഒരുപാട് മുന്നോട്ട് സഞ്ചരിച്ചിരിയ്ക്കുന്നു. പ്രാധാന്യമുള്ള വേഷങ്ങള്‍ ഇപ്പോള്‍ നടിമാര്‍ക്കും ലഭിയ്ക്കുന്നുണ്ട്. മൂന്ന് നാല് സ്ത്രീ പക്ഷ ചിത്രങ്ങളും ഈ വര്‍ഷം ഇറങ്ങി.

തനിക്ക് ഇണങ്ങുന്ന വേഷങ്ങള്‍ കണ്ടെത്തുന്നതില്‍ മഞ്ജു വാര്യര്‍ ശ്രദ്ധിച്ചപ്പോള്‍ ചാലഞ്ചുള്ള കഥാപാത്രത്തെ തിരഞ്ഞെടുക്കാനാണ് പാര്‍വ്വതി ശ്രദ്ധിച്ചത്. രചന നാരായണന്‍ കുട്ടിയും ഹണി റോസുമൊക്കെ ലഭിച്ച വേഷങ്ങള്‍ മികവുറ്റതാക്കാന്‍ ശ്രമിച്ചു. നോക്കാം ഈ വര്‍ഷത്തെ മികച്ച നടി ആരായിരിക്കും എന്ന്.

Also Read: പൃഥ്വിക്ക് നാല്, മമ്മൂട്ടിക്കും നിവിനും മൂന്ന്, ഫഹദിനും ലാലിനും സീറോ; 2015 ലെ മികച്ച നടന്‍?

കാഞ്ചനയോ ദീപയോ റാണിയോ മിലിയോ... ആരായിരിക്കും ഈ വര്‍ഷത്തെ മികച്ച നടി ?

ഈ വര്‍ഷം മിലി, ലൈല ഓ ലൈല എന്നീ രണ്ട് മലയാള സിനിമകളിലാണ് അമല പോള്‍ അഭിനയിച്ചത്. ലൈല ഓ ലൈല പരാജയമായിരുന്നെങ്കിലും മിലിയില്‍ താരത്തിന്റെ അഭിനയം പ്രശംസ അര്‍ഹിയ്ക്കുന്നു.

കാഞ്ചനയോ ദീപയോ റാണിയോ മിലിയോ... ആരായിരിക്കും ഈ വര്‍ഷത്തെ മികച്ച നടി ?

സഹ നായിക വേഷങ്ങളില്‍ നിന്ന് മുന്നോട്ട് വരാന്‍ രചന നാരായണന്‍ കുട്ടിയും ഈ വര്‍ഷം ശ്രദ്ധിച്ചു. ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിലെ അഭിനയം ഉദാഹരണം. തിലോത്തമ എന്ന സ്ത്രീപക്ഷ ചിത്രത്തിലും രചന നായികയായെത്തി

കാഞ്ചനയോ ദീപയോ റാണിയോ മിലിയോ... ആരായിരിക്കും ഈ വര്‍ഷത്തെ മികച്ച നടി ?

പോയ വര്‍ഷം മലയാളത്തിന് പുതമുഖ നായകയായിരുന്നു നിക്കി ഗല്‍റാണി. എന്നാല്‍ ഈ വര്‍ഷം ലഭിച്ച വേഷങ്ങള്‍ തന്നാല്‍ കഴിയുന്ന വിധം മനോഹരമാക്കാന്‍ നിക്കിശ്രമിച്ചു. രുദ്ര സിംഹാസനം എന്ന ചിത്രത്തിലെ അഭിനയം പ്രശംസ അര്‍ഹിയ്ക്കുന്നു

കാഞ്ചനയോ ദീപയോ റാണിയോ മിലിയോ... ആരായിരിക്കും ഈ വര്‍ഷത്തെ മികച്ച നടി ?

തന്റെ പ്രായത്തിനും പക്വതയ്ക്കും പറ്റിയ വേഷങ്ങളിലാണ് മഞ്ജു ശ്രദ്ധ കൊടുക്കുന്നത്. കഴിഞ്ഞ വര്‍ഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന ഒറ്റ ചിത്രത്തിലൂടെ ഒരുപാട് പുരസ്‌കാരങ്ങള്‍ നേടിയ മഞ്ജു ഈ വര്‍ഷം എന്നും എപ്പോഴും, റാണി പദ്മിനി എന്നീ ചിത്രങ്ങളിലാണ് അഭിനയിച്ചത്

കാഞ്ചനയോ ദീപയോ റാണിയോ മിലിയോ... ആരായിരിക്കും ഈ വര്‍ഷത്തെ മികച്ച നടി ?

ഏറെ കാലത്തിന് ശേഷമാണ് നയന്‍താര ഭാസ്‌കര്‍ ദ റാസ്‌ക്കല്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തിരിച്ചെത്തിയത്. തമിഴകത്ത് തുടര്‍ച്ചയായി വിജയങ്ങള്‍ നേടിയ നയന്‍ ഭാസ്‌കര്‍ ദ റാസ്‌ക്കലിലൂടെ മലയാളത്തിലും വിജയം കണ്ടു. പുതിയ നിയമം എന്ന ഒരു ചിത്രം നയന്‍താരയുടേതായി ഇപ്പോള്‍ റിലീസിന് തയ്യാറെടുക്കുകയാണ്

കാഞ്ചനയോ ദീപയോ റാണിയോ മിലിയോ... ആരായിരിക്കും ഈ വര്‍ഷത്തെ മികച്ച നടി ?

വിവാഹ ശേഷം റിമ കല്ലിങ്കല്‍ ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തി. ഭര്‍ത്താവ് ആഷിഖ് അബു സംവിധാനം ചെയ്ത റാണി പദ്മിനിഎ ന്ന ചിത്രത്തിലെ അഭിനയം മഞ്ജുവിനും മുകളില്‍ നിന്നു എന്ന പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്

കാഞ്ചനയോ ദീപയോ റാണിയോ മിലിയോ... ആരായിരിക്കും ഈ വര്‍ഷത്തെ മികച്ച നടി ?

തനിക്ക് ലഭിയ്ക്കുന്ന വേഷങ്ങള്‍ മികവുറ്റതാക്കാന്‍ ശ്രദ്ധിക്കുന്ന നടിയാണ് അനുശ്രീ. ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തിലെ അഭിനയം പ്രശംസകള്‍ നേടി. രാജമ്മ അറ്റ് യാഹുവാണ് അനുശ്രീ ഈ വര്‍ഷം ചെയ്ത മറ്റൊരു ചിത്രം

കാഞ്ചനയോ ദീപയോ റാണിയോ മിലിയോ... ആരായിരിക്കും ഈ വര്‍ഷത്തെ മികച്ച നടി ?

ചന്ദ്രേട്ടന്‍ എവിടെയാ അമര്‍ അക്ബര്‍ അന്തോണി എന്നിവയാണ് നമിതയുടെ ഈ വര്‍ഷത്തെ ചിത്രങ്ങള്‍. നായിക തുല്യ വേഷം എന്ന് മാത്രമേ രണ്ടിലും പറയാന്‍ സാധിക്കൂ.

കാഞ്ചനയോ ദീപയോ റാണിയോ മിലിയോ... ആരായിരിക്കും ഈ വര്‍ഷത്തെ മികച്ച നടി ?

കുംബസാരം എന്ന ചിത്രത്തിലെ ഹണി റോസിന്റെ അഭിനയം പ്രശംസ അര്‍ഹിയ്ക്കുന്നു. മികച്ച അഭിനയമാണ് ചിത്രത്തില്‍ ഹണി കാഴ്ച വച്ചത്. മോഹന്‍ലാലിനൊപ്പം അഭിനയിച്ച കനല്‍, ജയറാമിനൊപ്പം അഭിനയിച്ച സര്‍ സിപി, സുരേഷ് ഗോപിയ്‌ക്കൊപ്പം അഭിനയിച്ച മൈ ഗോഡ് എന്നിവയാണ് ഹണിയുടെ ഈ വര്‍ഷത്തെ മറ്റ് ചിത്രങ്ങള്‍

കാഞ്ചനയോ ദീപയോ റാണിയോ മിലിയോ... ആരായിരിക്കും ഈ വര്‍ഷത്തെ മികച്ച നടി ?

ബാംഗ്ലൂര്‍ ഡെയ്‌സിന് ശേഷം പാര്‍വ്വതി മലയാളത്തില്‍ തിരിച്ചെത്തി പ്രേക്ഷകരെ കൈയ്യിലെടുത്ത ചിത്രമാണ് എന്ന് നിന്റെ മൊയ്തീന്‍. ചിത്രത്തിലെ അഭിനയത്തിന് നടിയെ പ്രശംസിച്ച് പലരും രംഗത്തെത്തിയിട്ടുണ്ട്.

English summary
Who is the best actress of Malayalam in 2015

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam