»   » മദ്യത്തിനും മയക്കുമരുന്നിനും അടിമയായി കരിയര്‍ നശിപ്പിച്ച ഇന്ത്യയിലെ പ്രമുഖ സിനിമ താരങ്ങള്‍

മദ്യത്തിനും മയക്കുമരുന്നിനും അടിമയായി കരിയര്‍ നശിപ്പിച്ച ഇന്ത്യയിലെ പ്രമുഖ സിനിമ താരങ്ങള്‍

Posted By: Sanviya
Subscribe to Filmibeat Malayalam

പ്രശസ്തിയ്ക്ക് വേണ്ടി എന്തിനും തയ്യാറാകുന്ന നടിമാരെയും നടന്മാരെ കുറിച്ചും വാര്‍ത്തകള്‍ പുറത്ത് വന്നിട്ടുണ്ട്. സിനിമാ താരങ്ങളുടെ ചില ഞെട്ടിക്കുന്ന സംഭവങ്ങള്‍. എന്നാല്‍ പ്രശസ്തിയില്‍ എത്തിയാല്‍ ചില വികൃതികള്‍ കാണിച്ച് കരിയര്‍ നശിപ്പിക്കുന്ന താരങ്ങള്‍ വേറെയുമുണ്ട്.

മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികരമാണെന്ന് സിനിമ തുടങ്ങുന്നതിന് മുമ്പ് എഴുതി കാണിക്കാറുണ്ട്. എന്നാല്‍ എത്ര സിനിമാ താരങ്ങള്‍ ഇത് സ്വന്തം ജീവിതത്തില്‍ പാലിക്കുന്നുണ്ട്. മദ്യപാനത്തിനും മയക്കുമരുന്നിനും അടിമയായി കരിയര്‍ നശിപ്പിച്ച ഇന്ത്യന്‍ സിനിമാ താരങ്ങള്‍. തുടര്‍ന്ന് വായിക്കൂ...

മനീഷ കൊയ്‌രാള

90കളില്‍ ബോളിവുഡില്‍ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് മനീഷ കൊയ്‌രാള. ശ്രദ്ധേയമായ വേഷങ്ങളിലൂടെ ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം നില്‍ക്കുമ്പോഴാണ് നടി സ്വയം മദ്യത്തിന് അടിമയാകുന്നത്.

സഞ്ജയ് ദത്ത്

മദ്യപാനത്തിലൂടെ കരിയര്‍ നശിപ്പിച്ച മറ്റൊരു താരമാണ് സഞ്ജയ് ദത്ത. എന്നാല്‍ പ്രണയ പരാജയമാണ് സഞ്ജയ് ദത്തിനെ മദ്യപാനിയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. വിവാഹത്തിന് ശേഷം മദ്യപാനം നിര്‍ത്തിയതായും പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നു.

ധര്‍മ്മേന്ദ്ര

15 വര്‍ഷമാണ് ധര്‍മേന്ദ്ര മദ്യപാനിയായി ജീവിച്ചത്.

മീന കുമാരി

ബോളിവുഡ് സുന്ദരിയായ മീന കുമാരി മദ്യപാനത്തിന് അടിമയായി ജീവിച്ചിട്ടുണ്ട്. വിവാഹമോചനത്തിന് ശേഷമാണ് നടി മദ്യപാനിയായി മാറിയത്.

രാജേഷ് ഖന്ന

ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് മദ്യപാനം തുടങ്ങുന്നത്. പെട്ടന്നാണ് താരത്തെ കരള്‍ സംബന്ധമായ അസുഖം പിടിപ്പെടുന്നത്.

ഫര്‍ദ്ദീന്‍ ഖാന്‍

കരിയറില്‍ ശ്രദ്ധ നേടിയ സമയത്താണ് ഫര്‍ദ്ദീന്‍ ഖാന്‍ മയക്കുമരുന്നിന് പിടിയാലാകുന്നത്.

ദിവ്യ ഭര്‍തി

പത്തൊമ്പാമത്തെ വയസ് മുതലാണ് ദിവ്യ മദ്യം കഴിച്ച് തുടങ്ങിയത്. മദ്യപാനമല്ല ദിവ്യയുടെ മരണ കാരണമെങ്കിലും മരണ സമയത്ത് താരം നന്നായി മദ്യപിച്ചിരുന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.

മനീഷ കൊയ്രാളയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Who Lost Their Career To Alcohol And Drug Addiction.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam