»   » കാമുകന്റെ ശാരീരിക പീഡനംകൊണ്ട് പ്രണയം ഉപേക്ഷിക്കേണ്ടി വന്ന ഇന്ത്യന്‍ സിനിമാ താരങ്ങള്‍!

കാമുകന്റെ ശാരീരിക പീഡനംകൊണ്ട് പ്രണയം ഉപേക്ഷിക്കേണ്ടി വന്ന ഇന്ത്യന്‍ സിനിമാ താരങ്ങള്‍!

Posted By: Sanviya
Subscribe to Filmibeat Malayalam

മുന്‍ കാമുകന്റെ മോശമായ പെരുമാറ്റത്തെ തുടര്‍ന്ന് അസ്വസ്തരായ താരങ്ങളുണ്ട്. പലരും അവര്‍ അനുഭവിച്ച ഞെട്ടിക്കുന്ന കഥകള്‍ ഒരു അവസരത്തില്‍ തുറന്ന് പറഞ്ഞിട്ടുമുണ്ട്. പൊതു സ്ഥലമെന്ന് പോലും നോക്കാതെ മാനസികമായും ശാരീരികമായും അപമാനിക്കപ്പെട്ട കഥകളാണ് പലരും തുറന്ന് പറഞ്ഞത്.

എന്നാല്‍ ചിലര്‍ അവരുടെ കരിയറിനെ ബാധിക്കുമെന്ന് ഓര്‍ത്ത് തുറന്ന് പറഞ്ഞിട്ടില്ല. കാണൂ.. മുന്‍ കാമുകന്മാരില്‍ നിന്ന് ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെട്ട ഇന്ത്യന്‍ സിനിമാ താരങ്ങള്‍. ആരൊക്കെയെന്ന് തുടര്‍ന്ന് വായിക്കാം...

പ്രീതി സിന്റ

ബോളിവുഡ് താരം പ്രീതി സിന്റ മുന്‍ കാമുകന്‍ തന്നെ പീഡിപ്പിച്ചതായി തുറന്ന് പറഞ്ഞിട്ടുണ്ട്. ഐപിഎല്‍ ടീമായ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ സഹ ഉടമകളാണ് പ്രീതി സിന്റയും കാമുകനായിരുന്നു നെസ്സ് വാദിയും. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ വച്ച് നടന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തിനിടെയാണ് നെസ് വാദിയ തന്നെ പീഡിപ്പിച്ചതായി പ്രീതി സിന്റ പറയുന്നത്.

കരിഷ്മ കപൂര്‍

2003ലാണ് ബോളിവുഡ് താരമായ കരിഷ്മ കപൂറിന്റെയും ബിസിനസുകാരനായ സഞ്ജയ് കപൂറിന്റെയും വിവാഹം. 2012ല്‍ ഇരുവരും വിവാഹമോചിതരായി. അടുത്തിടെ കരിഷമ കപൂര്‍ ഗാര്‍ഹിക പീഡനത്തിന് സഞ്ജയ് ഗുപ്തയുടെ പേരില്‍ പരാതി നല്‍കി.

കങ്കണ റോണത്

ബോളിവുഡ് താരം കങ്കണ റോണത് സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്ന് ഒരാള്‍ മോശമായി പെരുമാറിയതായി തുറന്ന് പറഞ്ഞിരുന്നു. 2007ല്‍ നടി ആദിത്യ പഞ്ചോളി തന്നെ പീഡിപ്പിച്ചതായി പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഐശ്വര്യ റായ്

ബോളിവുഡ് സുന്ദരി ഐശ്വര്യ റായ് യും തന്റെ മുന്‍ കാമുകന്‍ സല്‍മാന്‍ കാമുകനില്‍ നിന്നുണ്ടായ മോശമായ പെരുമാറ്റത്തെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ സല്‍മാനില്‍ നിന്നുണ്ടായ മോശമായ അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. സംഭവത്തില്‍ ഐശ്വര്യയുടെ കുടുംബം സല്‍മാന്‍ ഖാനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു.

സീനത്ത് അമാന്‍

ബോളിവുഡ് താരം സീനത്ത് അമാനും തന്റെ മുന്‍ ഭര്‍ത്താവ് സഞ്ജയ് ഖാനെതിരെ ഗാര്‍ഹിക പീഡനത്തിനെതിരെ കേസ് കൊടുത്തിരുന്നു. സീനത്ത് രണ്ടാമത് വിവാഹം ചെയ്ത മഴാര്‍ ഖാനും ശാരീരികമായി പീഡിപ്പിച്ചതിന്റെ പേരില്‍ താരം പോലീസില്‍ കേസ് കൊടുത്തിട്ടുണ്ട്.

ശ്വേത തിവാരി

1988ലാണ് ടെലിവിഷന്‍ താരം ശ്വേത തിവാരിയും രാജ ചൗദരിയും വിവാഹിതരാകുന്നത്. വിവാഹത്തിന് ശേഷം രാജ ചൗദരി തന്നെ മദ്യപിച്ച് ശാരീരികമായി ഉപദ്രവിച്ചതായി ശ്വേത പറയുന്നുണ്ട്. 2007ല്‍ ഇരുവരും വിവാഹമോചിതരായി.

യുക്ത മോക്കേ

മുന്‍ മോഡലും ബോളിവുഡ് നടിയുമായ യുക്ത മോക്കേ ബിസിനുകാരനായ പ്രിന്‍സ് തുലിയും 2008ലാണ് വിവാഹിതരാകുന്നത്. വിവാഹത്തിന് ശേഷം ഭര്‍ത്താവ് തന്നെ ശരീരികമായും മാനസികമായും ഉപദ്രവിച്ചതായി യുക്ത പോലീസിന് പരാതി നല്‍കിയിരുന്നു. 2014ല്‍ ഇരുവരും വിവാഹമോചിതരായി.

രതി അഗ്നിഹോത്രി

ബോളിവുഡ് നടി രതി അഗ്നിഹോത്രിയും ഭര്‍ത്താവ് അനില്‍ വീര്‍വാണിക്കെതിരെ ഗാര്‍ഹീക പീഡനത്തിന് കേസ് കൊടുത്തിട്ടുണ്ട്.

English summary
Who Were Physically & Mentally Abused By Ex-Partners!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam