»   » മോഹന്‍ലാലിനു പോലും തകര്‍ക്കാനാകാത്ത 21 വര്‍ഷം പഴക്കമുള്ള ആ റെക്കോര്‍ഡ്! ആര് തകര്‍ക്കും?

മോഹന്‍ലാലിനു പോലും തകര്‍ക്കാനാകാത്ത 21 വര്‍ഷം പഴക്കമുള്ള ആ റെക്കോര്‍ഡ്! ആര് തകര്‍ക്കും?

By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ നിരവധി റെക്കോര്‍ഡുകള്‍ മോഹന്‍ലാലിന്റെ പേരിലാണുള്ളത്. റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നതില്‍ മമ്മൂട്ടിയും അത്ര പിന്നിലല്ല. എന്നാല്‍ 21 വര്‍ഷം മുമ്പ് മോഹന്‍ലാല്‍ സൃഷ്ടിച്ച ഒരു റെക്കോര്‍ഡ് തകര്‍ക്കാന്‍ രണ്ട് ദശാബ്ദത്തിനിപ്പുറം മലയാളത്തില്‍ ആര്‍ക്കും സാധിച്ചിട്ടില്ല. മോഹന്‍ലാലിന് പോലും അതിന് സാധിച്ചിട്ടില്ല എന്നതാണ് അതില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം. 

അന്നയോട് മോഹന്‍ലാല്‍ ആദ്യമായി ചോദിച്ച ചോദ്യം? സന്തോഷം അടക്കാന്‍ കഴിഞ്ഞില്ലെന്ന് അന്ന!

തെലുങ്കില്‍ കളം നിറയാന്‍ രണ്ടും കല്പിച്ച് അനു ഇമ്മാനുവല്‍... ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുമായി വീണ്ടും!

എന്നാല്‍ ആ റെക്കോര്‍ഡ് അധികം വൈകാതെ മോഹന്‍ലാല്‍ ചിത്രത്തിന് മുന്നില്‍ തകര്‍ന്ന് വീഴുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ഏറ്റവും അധികം തിയറ്ററുകള്‍

ഏറ്റവും അധികം തിയറ്ററുകളില്‍ റിലീസ് ചെയ്ത മലയാള ചിത്രമെന്ന് റെക്കോര്‍ഡ് മോഹന്‍ലാലിന് സ്വന്താമാണ്. 21 വര്‍ഷം മുമ്പാണ് ഈ റെക്കോര്‍ഡ് സൃഷ്ടിക്കപ്പെടുന്നത്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെ എവര്‍ഗ്രീന്‍ മൂവിയായ കാലാപാനിക്കാണ് ആ റെക്കോര്‍ഡ്.

450 തിയറ്ററുകള്‍

21 വര്‍ഷം മുമ്പ് കാലാപാനി റിലീസ് ചെയ്തത് 450 തിയറ്ററുകളിലായിരുന്നു. അതിന് ശേഷം ഇന്നുവരെ ഇത്രയധികം തിയറ്ററുകളില്‍ ഒരു മലയാള സിനിമ റിലീസ് ചെയ്തിട്ടില്ല. വ്യാഴാഴ്ച തിയറ്ററിലെത്തിയ വെളിപാടിന്റെ പുസ്തകത്തിന് പോലും രാജ്യത്താകമാനം 400 തിയറ്ററുകളെ ലഭിച്ചൊള്ളു.

ആര് തകര്‍ക്കും

ഈ റെക്കോര്‍ഡ് ആര് തകര്‍ക്കും എനന്ന് ചോദിച്ചാല്‍ അതിന് പര്യാപ്തമായി അണിയറയില്‍ വമ്പന്‍ ചിത്രങ്ങള്‍ ഇപ്പോള്‍ ഒരുങ്ങുന്നത് മോഹന്‍ലാലിന് മാത്രമാണ്. റിലീസിനൊരുങ്ങുന്ന വില്ലനും, ചിത്രീകരണം പുരോഗമിക്കുന്ന ഒടിയനും അണിയറയില്‍ ഒരുങ്ങുന്ന രണ്ടാമൂഴവുമാണ് അവ. എന്നാല്‍ മറ്റ് മലയാള താരങ്ങള്‍ക്കാര്‍ക്കും തന്നെ ഇത്രത്തോളം വലിയ പ്രൊജക്ടുകള്‍ ഒന്നും നിലവിലില്ല.

100 കോടി

മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും അടുത്ത കാലത്ത് സൃഷ്ടിക്കപ്പെട്ട റെക്കോര്‍ഡാണിത്, മലയാളത്തിലെ ആദ്യ 100 കോടി ചിത്രം. 2016ല്‍ പുറത്തിറങ്ങിയി ഈ ചിത്രം 100ഉം പിന്നിട്ട് 150 കോടിയാണ് കളക്ഷന്‍ നേടിയത്. എന്നാല്‍ റിലീസിന്റെ കാര്യത്തില്‍ കാലപാനിക്ക് പിന്നിലായിരുന്നു സ്ഥാനം.

ഏറ്റവും കൂടുതല്‍ കാലം പ്രദര്‍ശിപ്പിച്ച ചിത്രം

ഏറ്റവും കൂടുതല്‍ ദിവസം പ്രദര്‍ശിപ്പിച്ച സിനിമ എന്ന റെക്കോര്‍ഡ് മുകേഷ് നായകനായ ഗോഡ്ഫാദര്‍ എന്ന ചിത്രത്തിനാണ്. സിദ്ദിഖ് ലാല്‍ ഒരുക്കിയ ചിത്രം 404 ദിവസമാണ് കേരളത്തിലെ വിവിധ സെന്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്.

റിലീസ് സെന്ററില്‍ ഏറ്റവും അധികം ദിവസം

റിലീസ് ചെയ്ത തിയറ്ററില്‍ ഏറ്റവും അധികം ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ച ചിത്രം റെക്കോര്‍ഡ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ 'ചിത്രം' എന്ന സിനിമയ്ക്കാണ്. 365 ദിവസമാണ് ചിത്രം റിലീസ് സെന്ററില്‍ പ്രദര്‍ശിപ്പിച്ചത്.

English summary
The biggest release of Malayalam cinema record gained a Mohanlal movie 21 years ago.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam