»   » ബാഹുബലി എന്തിനാണ് മലയാളത്തില്‍ ഡബ്ബ് ചെയ്തത്, വല്ലാത്ത ചതിയായിപ്പോയി.. ഈ ക്രൂരത വേണ്ടായിരുന്നു !!

ബാഹുബലി എന്തിനാണ് മലയാളത്തില്‍ ഡബ്ബ് ചെയ്തത്, വല്ലാത്ത ചതിയായിപ്പോയി.. ഈ ക്രൂരത വേണ്ടായിരുന്നു !!

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തിലിറങ്ങുന്ന പല ഡബ്ബിങ് ചിത്രങ്ങളും അങ്ങേയറ്റത്തെ അക്രമമാണ്. മലയാളത്തില്‍ ഹിറ്റായ ഒരു ചിത്രം മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യും, ആ റീമേക്ക് ചെയ്ത ചിത്രത്തിന്റെ ഡബ്ബിങ് വേര്‍ഷന്‍ വീണ്ടും കേരളത്തിലെത്തും. ഒരുമാതിരി അരിപൊടിച്ച് പുട്ടുണ്ടാക്കി, അത് പൊടിച്ച് കുഴച്ചുരുട്ടി തിന്നുന്നത് പോലെ...

രാജമൗലി കോപ്പിയടിയുടെ വീരനോ, തെളിവിതാ.. ബാഹുബലി കോപ്പിയടിയാണോ ?

മറ്റെല്ലാ ചിത്രങ്ങളോടും കാണിച്ച ക്രൂരതയില്‍ നിന്ന് ബാഹുബലിയെ എങ്കിലും മാറ്റി നിര്‍ത്താമായിരുന്നു എന്നാണ് പ്രേക്ഷകാഭിപ്രായം. ചിത്രത്തിലെ ഏറ്റവും മാസ് നിറഞ്ഞ രംഗത്തെ പോലും കോമഡിയെന്നോണണാണ് ഡബ്ബ് ചെയ്തിരിയ്ക്കുന്നത്.

പ്രഭാസിന് വന്ന വിവാഹാലോചനകളുടെ എണ്ണം കേട്ടാല്‍ ഞെട്ടും, പത്തും നൂറും ആയിരവുമല്ല, അതുക്കും മേലെ !!

ഈ രംഗം തന്നെ ധാരാളം

തെലുങ്കിലും, ഹിന്ദിയിലും തമിഴിലും ട്രെയിലറിലെ ഈ രംഗം സംവിധായകന്റെ ദൃഷ്ടിയില്‍ കണ്ട അതേ മാസ് അവതരണമായിരുന്നു. എന്നാല്‍ മലയാളത്തിലെത്തിയപ്പോള്‍ ആ ഗാഭീര്യം തീര്‍ത്തും ചോര്‍ന്ന് പോയി.. 'നിങ്ങളെന്റെ കൂടെയുള്ളിടത്തോളം കാലം ഒരുത്തനും എന്നെ കൊല്ലാന്‍ കഴിയില്ല മാമാ' എന്ന് പറയുന്ന ഈ രംഗം ട്രെയിലറിലും സിനിമയിലും ഏറ്റവും പ്രധാനമാണ്.

കുറച്ച് നന്നാക്കാമായിരുന്നു

തമിഴിലും തെലുങ്കിലും ഹിന്ദിയിലൂം പൂര്‍വ്വ രൂപ ഭാഷകളാണ് ഉപയോഗിച്ചിരിയ്ക്കുന്നത്. എന്നാല്‍ മലയാളത്തിലെത്തുമ്പോള്‍ അത് വര്‍ത്തമാനവകാല ഭാഷയായി. ബാഹുബലിപോലൊരു ചരിത്രപരമായ ചിത്രത്തിന് ആ ഭാഷ ചേരില്ല. മാത്രമല്ല പല ഇടങ്ങളിലും ഭാഷഭേദങ്ങളും കടന്നുവന്നു. അല്പം കൂടെ ഗാഭീര്യവും നിലവാരവുമുള്ള സംഭാഷണങ്ങളാകാമായിരുന്നു.

എന്തിന് മൊഴിമാറ്റുന്നു

അല്ലെങ്കിലും, എന്തിനാണ് ബാഹുബലി മൊഴിമാറ്റി മലയാളത്തില്‍ എത്തിച്ചത്. സംവിധായകന്റെ ദൃഷ്ടിയിലടെ കാണുമ്പോഴാണ് ഒരു സിനിമയുടെ പൂര്‍ണത പ്രേക്ഷകന് അനുഭവിക്കാന്‍ കഴിയുന്നത്. തെലുങ്കിലും തമിഴിലുമായിട്ടാണ് രാജമൗലി ഈ സിനിമ ചെയ്തത്. അതിനെ മലയാളത്തില്‍ എത്തിച്ച് കൊല്ലുകയായിരുന്നു.

പാട്ടുകള്‍ ഭീകരമായിപ്പോയി

ആരിവന്‍ ആരിവനോ കല്ലും തൂക്കി പോകുന്നേ.. എന്നൊക്കെ മലയാളത്തില്‍ പാചി കേള്‍ക്കുമ്പോള്‍ അത് മഹാ വെറുപ്പിക്കലാണ്. അന്താരാഷ്ട നിലവാരം പുലര്‍ത്തിയ ഒരു സിനിമയോട് മലയാള ഭാഷ കാണിക്കുന്ന ക്രൂരതയാണ് ഈ മൊഴിമാറ്റം എന്ന് പറയാതെ വയ്യ.

ഇതൊന്ന് കണ്ട് നോക്കൂ..

ഒന്നും വേണ്ട.. നിങ്ങള്‍ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.. ചില തമിഴ് സിനിമകള്‍ മൊഴിമാറ്റി മലയാളത്തില്‍ എത്തിയപ്പോഴുണ്ടായ പാട്ടുകളാണ്. ചിരിക്കുകയാണോ കരയുകയാണോ വേണ്ടതെന്ന് തോന്നിപ്പോവും.

English summary
Why did Baahubali dubbed in Malayalam

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam