For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സോഷ്യല്‍ മീഡിയയില്‍ മുഖം മറച്ച് വയ്ക്കുന്ന നസ്‌റിയ, പൊരുള്‍ മനസ്സിലാവാതെ ആരാധകര്‍

  |

  ഈ കൊറോണ കാലത്ത് പുറത്തിറങ്ങുമ്പോള്‍ മൂക്കും വായും മാസ്‌ക് ഉപയോഗിച്ച് മറച്ചു വയ്ക്കണം എന്നാണ് ആരോഗ്യ സംഘടനകള്‍ ജനങ്ങളോട് ആവശ്യപ്പെട്ടത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മാസ്‌ക വച്ച് മുഖം മറയ്ക്കണം.. ഇത് ആളുകളെ മുഖാ മുഖം കാണുമ്പോഴുള്ള കാര്യമല്ലേ, സോഷ്യല്‍ മീഡിയയിലും ബാധകമാണോ.

  സമീപ കാലത്ത് നസ്‌റിയ നസീം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരിയ്ക്കുന്ന ചിത്രങ്ങള്‍ കാണുമ്പോള്‍ ഇങ്ങനെ തോന്നിപ്പോവുന്നു. ഭൂരിഭാഗം ചിത്രങ്ങളിലും മുഖം പൂര്‍ണമായോ ഭാഗികമായി മറച്ചുവച്ചിരിയ്ക്കുന്നു. ഇതിന് പിന്നില്‍ എന്തെങ്കിലും കാരണമുണ്ടോ, അതോ കൊറോണ കാലത്ത് ആരാധകര്‍ക്ക് ഇതിലൂടെ ഒരു സന്ദേശം നല്‍കാനാണോ നസ്‌റിയ ഉദ്ദേശിക്കുന്നത്. ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം.

  ഒറിയോയ്‌ക്കൊപ്പം

  ഒറിയോയ്‌ക്കൊപ്പം

  ഷൂട്ടിങും കാര്യങ്ങളുമൊന്നുമില്ലാത്തത് കൊണ്ട് നിര്‍മാതാവും നടിയുമായ നസ്‌റിയ നസീം വീട്ടില്‍ തന്റെ ഇഷ്ട വിനോദങ്ങളെല്ലാം ആസ്വദിയ്ക്കുകയാണ്. അതില്‍ നസ്‌റിയയ്ക്ക് ഏറ്റവും ഇഷ്ടം തന്റെ വളര്‍ത്തു നായയ്‌ക്കൊപ്പം സമയം ചെലവഴിയ്ക്കുകയാണ്. ഈ ഫോട്ടോയില്‍ നസ്‌റിയയുടെ രൂപം മാത്രമേ ആളുകള്‍ക്ക് കാണാന്‍ സാധിക്കുകയുള്ളൂ.

  Aashiq Abu's reply to BJP cyber attack regarding his new movie with Prithviraj Sukumaran
  ബ്ലര്‍ ആണല്ലോ

  ബ്ലര്‍ ആണല്ലോ

  ഈ ഫോട്ടോയില്‍ നസ്‌റിയയുടെ മുഖം പൂര്‍ണമായി കാണാന്‍ സാധിക്കുന്നുണ്ടെങ്കിലും വ്യക്തമല്ല. കണ്ണുകള്‍ ബ്ലര്‍ ആണ്. വളരെ ക്ലോസില്‍ എടുത്ത സെല്‍ഫിയില്‍ പകുതിയോളം മുടിയിഴകള്‍ക്കൊണ്ട് മറഞ്ഞിരിയ്ക്കുന്നു. ചിത്രത്തില്‍ ചിരിക്കുന്ന ഭാവമാണ് നസ്‌റിയയ്‌ക്കെന്നതും വ്യക്തമാണ്.

  സുരേഷ് ഗോപിയുടെ 250ാമത് ചിത്രത്തിന് സംഗീതമൊരുക്കാന്‍ അര്‍ജുന്‍ റെഡ്ഡി സംഗീത സംവിധായകന്‍

  കണ്ണുകളെന്തിന് മറച്ചു

  കണ്ണുകളെന്തിന് മറച്ചു

  ഈ ഫോട്ടോ അല്പം ഗൗരവമുള്ളതാണെന്ന് തോന്നുന്നു. എന്തോ കാരണത്താല്‍ മനപൂര്‍വ്വം നസ്‌റിയ കണ്ണുകള്‍ മൂടി വച്ചിരിയ്ക്കുന്നു. മൂക്കും വായും മറച്ചുവയ്ക്കാനല്ലേ ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത്. അപ്പോള്‍ ഇത് കൊറോണയുടെ ബോധവത്കരണത്തിന്റെ ഭാഗമല്ല. കണ്ണ് മാത്രമല്ല, മൊത്തത്തില്‍ ഈ ചിത്രത്തിന് വ്യക്തത ഇല്ലതാനും.

  കളിയിലാണ്

  കളിയിലാണ്

  വളര്‍ത്തു നായയും നസ്‌റിയയും മുഖാ മുഖം നോക്കി എന്തോ സംസാരിക്കുകയാണെന്ന് തോന്നുന്നു. അതൊന്നുമല്ല, കാര്യം നസ്‌റിയയുടെ ഇത്തരത്തിലുള്ള മിക്ക ഫോട്ടോകളും എടുക്കുന്നത് അനുജന്‍ ഫര്‍ഹാന്‍ ഫാസിലാണ്. വീട്ടിലിരിക്കുമ്പോഴുള്ള ഒരു സാധാരണ ചിത്രം എന്നതിനപ്പുറം ഇതിലൊന്നുമില്ല, എന്നാലും നസ്‌റിയ മുഖം മറച്ചു.

  പിന്‍തിരിഞ്ഞു നില്‍ക്കുന്നു

  പിന്‍തിരിഞ്ഞു നില്‍ക്കുന്നു

  നസ്‌റിയയുടെയും ഫഹദിന്റെയും ഒറിയോയുടെയും 'ഫേവറൈറ്റ് പ്‌ളേസ്' ആണിത്. ബാല്‍ക്കണിയില്‍ നിന്ന് പ്രകൃതി ആസ്വദിയ്ക്കുകയാണ് നസ്‌റിയും വളര്‍ത്ത് നായയും. ഇതിലും മുഖം കാണിക്കുന്നില്ലല്ലോ.

  സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമായ നസ്‌റിയ നസീം തന്റെ കുടുംബത്തിനൊപ്പമുള്ള മനോഹര ചിത്രങ്ങളും സിനിമാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള താരങ്ങളില്‍ ഒരാളാണ് നസ്‌റിയ നസീം. വിവാഹ ശേഷവും നസ്‌റിയയുടെ ആരാധകരുടെ അംഗഭലത്തില്‍ കുറവൊന്നും സംഭവിച്ചിട്ടില്ല.

  വിവാഹ ശേഷം കൂടെ, ട്രാന്‍സ് എന്നീ രണ്ട് ചിത്രങ്ങളാണ് നസ്‌റിയ അഭിനയിച്ചത്. രണ്ടും മികച്ച വിജയം നേടി. നിര്‍മാണ രംഗത്ത് നസ്‌റിയ നാന്ദി കുറിച്ചതും വിവാഹ ശേഷമാണ്. വരത്തന്‍, കുംബളങ്ങി നൈറ്റ്‌സ് എന്നീ ചിത്രങ്ങള്‍ നസ്‌റിയ നിര്‍മിച്ചു. കൂടുതല്‍ പക്വതയോടെ സിനിമയെയും ജീവിതത്തെയും കാണുന്ന നസ്‌റിയ മുഖം മറച്ച് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത് എന്തിനാണെന്നാണ് ഇപ്പോള്‍ ആരാധകരുടെ ചോദ്യം.

  English summary
  Why did Nazriya Nazim hiding her face on Social Media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X