Don't Miss!
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
പകല്‍ കിനാവ് കാണുന്ന നസ്റിയ, ഇത്രമാത്രം ലൈക്ക് കിട്ടാന്‍ ഈ ചിത്രത്തിലെന്താണുള്ളത്?
നസ്റിയ നസീം എന്ന പേര് കേട്ടാല്‍ തന്നെ എന്താണ് പറയാന്‍ പോവുന്നത് എന്നറിയാന്‍ ഒരു മിനിട്ടെങ്കിലും താരത്തിന്റെ ആരാധകര്‍ നിന്ന് കാത് കൊടുക്കും. അത്രയ്ക്കുണ്ട് നടിയോടുള്ള ആരാധന. അതിനുള്ള ഏറ്റവും വലിയ തെളിവാണ് ഏറ്റവും ഒടുവില്‍ നടി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രം. പ്രത്യേകിച്ച് ഒരു പ്രത്യേകതയും ഇല്ലാത്ത ചിത്രത്തിന് ഇത്രയേറെ ലൈക്കുകളും കമന്റുകളും കിട്ടുന്നുണ്ടെങ്കില്‍ അതിനുള്ള ഏക കാരണം, നസ്റിയ നസീം എന്ന പേരും നടിയോടുള്ള ആരാധനയും മാത്രമാണ്.
Recommended Video
വെറുതേ താടിയ്ക്ക് കൈയും കൊടുത്ത് ഇരിയ്ക്കുന്ന ഒരു ഫോട്ടോയാണ് നസ്റിയ പങ്കുവച്ചിരിയ്ക്കുന്നത്. പകല്‍ കിനാവ് എന്ന ക്യാപ്ഷനും കൊടുത്തിട്ടുണ്ട്. മണിക്കൂറുകള്‍ക്കകം ചിത്രത്തിന് മൂന്നര ലക്ഷത്തില്‍ അധികം ലൈക്കുകളാണ് വന്നത്. അതിനും മാത്രം പ്രത്യേകിച്ച് ആകര്‍ഷണം ഫോട്ടോയ്ക്കോ ക്യാപ്ഷനോ ഇല്ലാതിരുന്നിട്ടും നസ്റിയയുടെ ഫോട്ടോയ്ക്ക് ലൈക്കുകളും കമന്റുകളും കുമിയുന്നു. നസ്റിയയോടുള്ള സ്നേഹം അറിയിക്കുന്ന കമന്റുകളാണ് വരുന്നത് മുഴുവന്‍. നസ്റിയ പകല്‍ കിനാവ് കാണുമ്പോള്‍, ഞങ്ങളുടെ സ്വപ്നം നസ്റിയയെ കുറിച്ചാണെന്ന് പറയുന്ന ആരാധകരും കമന്റ് ബോക്സിലുണ്ട്.

ഇരുപത്തിയാറ് ലക്ഷത്തില്‍ അധികം ആളുകള്‍ ഇന്‍സ്റ്റഗ്രാമില്‍ നസ്റിയയെ ഫോളോ ചെയ്യുന്നുണ്ട്. വെറും 592 പേരെ മാത്രമാണ് നസ്റിയ ഫോളോ ചെയ്യുന്നത്. ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം ഇതുപോലെ തന്നെ ആരാധകരുണ്ട്. അതുകൊണ്ട് തന്നെ നസ്റിയ എന്ത് തന്നെ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചാലും നിമിഷ നേരം കൊണ്ട് വൈറലാവും എന്ന കാര്യത്തില്‍ സംശയമില്ല. മലയാളത്തിന് പുറമെ തമിഴകത്ത് നിന്നും നസ്റിയയെ ആരാധിയ്ക്കുന്ന ചെറുപ്പക്കാര്‍ ഒത്തിരിയാണ്. ഇപ്പോള്‍ മലയാളവും തമിഴും താണ്ടി തെലുങ്കിലേക്ക് പോകാന്‍ ഒരുങ്ങുകയാണ് താരപത്നി.
യുവ താരം നാനിയ്ക്കൊപ്പമാണ് നസ്റിയ തെലുങ്ക് സിനിമാ ലോകത്ത് അരങ്ങേറുന്നത്. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. വളരെ ചുരുക്കം സിനിമകളിലൂടെ ആരാധകരെ കൈയ്യിലെടുത്ത നസ്റിയ നസീം വിവാഹ ശേഷവും സിനിമയില്‍ സജീവമാണ്. ഫഹദ് ഫാസിലുമായുള്ള വിവാഹ ശേഷം കൂടെ എന്ന ചിത്രത്തിലൂടെ മടങ്ങിയെത്തി. ട്രാന്‍സ് എന്ന ചിത്രത്തിലെ ലുക്കും അഭിനയവും പ്രശംസ നേടി. അഭിനയത്തിന് പുറമെ ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം ചേര്‍ന്ന് നിര്‍മാണ രംഗത്തും സജീവമാണ് നസ്റിയ നസീം ഫഹദ്.