For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് പൃഥ്വിരാജ് തന്നത് മുട്ടൻ എട്ടിന്റെ പണി! ഇപ്പോഴും ആ കാര്യം മനസ്സിലായിട്ടില്ലെന്ന് ഷാജോൺ

  |

  പൃഥ്വിരാജിനെ നായകനാക്കി നടൻ ഷോജോൺ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ബ്രദേഴ്സ് ഡേ. ഒണം റിലീസായിട്ടാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത് പൃഥ്വിരാജ് സംവിധായകന്റെ കുപ്പായമണിഞ്ഞ ലൂസിഫറിനു ശേഷം ക്യാമറയ്ക്ക് മുന്നിൽ എത്തിയ ചിത്രമായിരുന്നു ബ്രദേഴ്സ് ഡേ. ലൂസിഫറിൽ ഒരു പ്രധാന കഥപാത്രത്തെ ഷാജോണും അവതരിപ്പിച്ചിരുന്നു.

  വർഷങ്ങളായുള്ള ഷാജോണിന്റെ പ്രയത്നത്തിന്റെ ഫലമാണ് ബ്രദേഴ്സ് ഡേ എന്ന ചിത്രം. കൂടാതെ താനൊരു സംവിധായകൻ ആകുനുള്ള പ്രധാന കാരണം പൃഥ്വിരാജ് ആണ്. എന്നാൽ എന്തുകൊണ്ടാണെന്ന് ഇത് വരെ മനസ്സിലായിട്ടില്ലെന്നും ഷാജോൺ അഭിമുഖങ്ങളിലൽ പറയാറുണ്ട്. ഇപ്പോഴിത ഇതുനുള്ള ഉത്തരം പൃഥ്വി നൽകുകയാണ്. മാതൃഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പൃഥ്വിയോട് ബ്രദേഴ്സ്ഡേയുട കഥ പറഞ്ഞതിനെ കുറിച്ചും ഷാജോൺ പറയുന്നു.

  സിനിമയിൽ അത്യാവശ്യം ജോലിയുള്ള സമയത്താണ് സംവിധായകനാകുന്നത്.രാജുവിന്റെ വാക്കാണ് എന്നെ അങ്ങനെയൊരു സാഹസത്തിലേക്ക് ഇറക്കിയത്. 2009 ലാണ് ബ്രദേഴ്സ് ഡേയുടെ കഥ ആദ്യമായി മനസ്സിലെത്തിയത്. പിന്നീട് പല ചിത്രങ്ങളിലും അഭിനയിച്ചു. അതിനൊക്കെ അടയിൽ ബ്രദേഴ്സ് ഡേയുടെ ഏകദേശം രൂപമുണ്ടാക്കി.എഴുതിക്കഴിഞ്ഞപ്പോള്‍ അത് രാജുവിനെ ആദ്യം വായിച്ചുകേള്‍പ്പിക്കണമെന്ന് മനസ്സുപറഞ്ഞു. രാജുവിന് ഇഷ്ടപ്പെട്ടാല്‍ പിന്നെ സംവിധായകനെയും നിര്‍മാതാവിനെയുമൊക്കെ രാജുതന്നെ റെഡിയാക്കി തരുമല്ലോ എന്നൊരു ചിന്തകൂടി ഉണ്ടായിരുന്നു. ഹാസ്യം കലർത്തി ഷാജോൺ പറഞ്ഞു.

  എന്നാൽ കഥ കേട്ടിട്ട് രാജു തന്നോട് പറ‍ഞ്ഞത് ചേട്ടൻ തന്നെ സംവിധാനം ചെയ്താൽ ഞാൻ അഭിനയിക്കാമെന്നാണ്്. ആദ്യം കളി പറയുകയാണെന്നാണ് വിചാരിച്ചത്. എന്നാൽ അതിനു പിന്നിലെ ചോതോവികാരം എന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ലെന്ന് ഷാജോൺ പറഞ്ഞു. രാജുവിനെ കണ്ച് തിരിച്ചിറങ്ങുമ്പോൾ ഒരു മുട്ടന്‍ പണികിട്ടിയതു പോലെയായിരുന്നു. സംവിധാനം സ്വപ്നത്തില്‍പോലും കാണാത്ത എന്നോട് സംവിധാനം ചെയ്യാന്‍ പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴും പിടി കിട്ടാത്ത് കാര്യമാണത്.

  അതിനുള്ള ഉത്തരം പൃഥ്വി നൽകി. ചേട്ടൻ എന്നോട് ആ കഥ പറയുമ്പോൾ അദ്ദേഹത്തിന്റെ ഉള്ളിൽ ആ കഥ എത്രത്തോളമുണ്ടെന്ന് തനിയ്ക്ക് അറിയാമായിരുന്നു.ഏറ്റവും നന്നായി കഥ പറയാനറിയുന്നവന് സംവിധായകനാകാന്‍ എളുപ്പം കഴിയും. ഓരോ സീനുകളും മനപ്പാഠമാക്കിയ ചേട്ടനെ മാറ്റി മറ്റൊരാളെ സംവിധാനം എല്‍പ്പിക്കുന്നത് നമ്മൾ സിനിമയോട് ചെയ്യുന്ന ക്രൂരതയാണ്.ഓരോ കഥാപാത്രവും ആര് ചെയ്യുന്നുവെന്നുപോലും ചേട്ടന്റെ വിവരണത്തില്‍ തന്നെ വ്യക്തിമായിരുന്നു- പൃഥ്വി പറഞ്ഞു.

  ഫോട്ടോഗ്രാഫറെ രക്ഷിച്ച് കത്രീനയും അർജുൻ കപൂറും! വീഡിയോ വൈറലാകുന്നു...

  ബ്രദേഴ്സ് ഡേയുടെ ഷൂട്ട് തുടങ്ങും മുൻപ് എന്നോട് പലരും പറഞ്ഞു. കഥയിൽ രാജു കൈ കടത്തുമെന്ന്. അതൊന്നും നിങ്ങൾ അനുവദിച്ച് കൊടുക്കരുത്.രാജു എന്തഭിപ്രായം പറയുന്നുവോ അപ്പോള്‍ത്തന്നെ നോ എന്ന് പറഞ്ഞേക്കണമെന്നും. ഒരു തവണ സമ്മതിച്ചുകൊടുത്താല്‍ പിന്നെ നിങ്ങള്‍ക്ക് പണി നടക്കില്ലായെന്നൊക്കെയാണ് മറ്റൊരാൾ പറഞ്ഞത്.പക്ഷേ, ലൂസിഫറില്‍ അഭിനയിച്ചുകഴിഞ്ഞപ്പോള്‍ ഞാന്‍ മനസ്സിലാക്കി രാജു എന്ത് പറഞ്ഞാലും അത് ഉള്‍ക്കൊള്ളണം എന്ന്. എന്നാൽ ഇതിൽ ഏറെ അത്ഭുതപ്പെടുത്തിയ കാര്യം ഈ സിനിമയുടെ ഒരു കാര്യത്തിലും രാജു ഇടപെട്ടില്ല എന്നതാണ്.- ഷാജോൺ പറഞ്ഞു.

  English summary
  why Prithviraj Selected Me As A Dirctor Says Kalabhavan Shajon
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X