»   » തന്‍റെ സിനിമയ്ക്ക് നിര്‍മ്മാതാവിനെ കിട്ടാതിരുന്നതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് സംവിധായിക പറയുന്നു

തന്‍റെ സിനിമയ്ക്ക് നിര്‍മ്മാതാവിനെ കിട്ടാതിരുന്നതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് സംവിധായിക പറയുന്നു

Posted By: Nihara
Subscribe to Filmibeat Malayalam

ഒന്നുമുതല്‍ പൂജ്യം വരെ എന്ന സിനിമയില്‍ ബാലതാരമായാണ് ഗീതു മോഹന്‍ദാസ് സിനിമയിലേക്ക് കടന്നുവന്നത്. ചിത്രത്തിലെ ഗാനം ഇന്നും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ബാലതാരത്തില്‍ സഹനടിയായി ഉയര്‍ന്ന താരം പിന്നീട് നായികയായും സിനിമയില്‍ തിളങ്ങി. എന്നാല്‍ അഭിനയത്തിമപ്പുറത്ത് സിനിമ സംവിധാനം ചെയ്യാന്‍ തനിക്ക് താല്‍പര്യമുണ്ടെന്ന് നേരത്തെ തന്നെ താരം വ്യക്തമാക്കിയിരുന്നു.

2009 ലാണ് കേള്‍ക്കുന്നുണ്ടോ എന്ന ഹ്രസ്വചിത്രവുമായി ഗീതു എത്തിയത്. 214 ല്‍ ലയേര്‍സ് ഡയസിലൂടെ ദേശീയ പുരസാകരവും താരത്തെ തേടിയെത്തി. മലയാളത്തില്‍ മുഴുനീള ചിത്രം സംവിധാനം ചെയ്യുമെന്ന് അന്നേ താരം അറിയിച്ചിരുന്നു. പിന്നീടാണ് മൂത്തോനെക്കുറിച്ച് അനൗണ്‍സ് ചെയ്തത്. നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന സിനിമയുടെ ഷൂട്ടിങ്ങ് പുരോഗമിച്ചു വരികയാണ്.

നിര്‍മ്മാതാവിനെ കിട്ടിയില്ല

ലക്ഷദ്വീപുകാര്‍ മൂത്തസഹോദരനെ മൂത്തോനെന്നാണ് വിളിക്കുന്നത്. തന്റെ സഹോദരനെ തേടി വരുന്ന മൂത്തോന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ മൂത്തോനായി നിവിന്‍ പോളിയാണ് വേഷമിടുന്നത്. എന്നാല്‍ മൂത്തോന്‍ നിര്‍മ്മിക്കാന്‍ പലരും തയ്യാറായിരുന്നില്ല.

നിര്‍മ്മിക്കാന്‍ ആളെ കിട്ടാത്തതിനു പിന്നില്‍

ദേശീയ അവാര്‍ഡ് ജേതാവാണ് പോരാത്തതിന് വനിതാ സംവിധായികയും അതുകൊണ്ടാണ് ചിത്രം നിര്‍മ്മിക്കാനായി ആരും മുന്നോട്ട് വരാതിരുന്നതെന്നാണ് താരം പറയുന്നത്.

ബിഗ് ബജറ്റ് ചിത്രങ്ങളോട് താല്‍പര്യമില്ല

ബിഗ് ബജറ്റ് ചിത്രങ്ങളേക്കാള്‍ കൂടുതല്‍ റിയലിസ്റ്റിക് സിനിമകളോടാണ് തനിക്ക് താല്‍പര്യമെന്നും സംവിധായിക വ്യക്തമാക്കി. സംവിധായകന്റെ കാഴ്ചപ്പാടിനാണ് കൂടുതല്‍ പ്രാധാന്യമെന്നും താരം വ്യക്തമാക്കി.

നായകനായി നിവിന്‍ പോളി

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ആദ്യ മലയാള ചിത്രത്തില്‍ നായകനാവാനുള്ള ഭാഗ്യം ലഭിച്ചത് യുവതാരം നിവിന്‍ പോളിക്കാണ്. ചിത്രത്തില്‍ അഭിനയിക്കുന്നതിന് വേണ്ടി പ്രശസ്ത പരിശീലകനായ അതുല്‍ മോറിയയുടെ കീഴില്‍ നിന്ന് അഭിനയത്തെക്കുറിച്ച് പഠിച്ചതിനു ശേഷമാണ് താരം ഈ ചിത്രത്തില്‍ വേഷമിടുന്നത്.

English summary
Geethu Mohandas, the director of the National award winning movie Liar’s dice, revealed why she didn’t get producers for her movies. She said producers rejects her films as she is the director of an award winning movie and also a woman. She also said that there is nothing to do with big budgets and she is interested in realistic movies. The perspective of the director is most important, Geethu added.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam