»   » സോഷ്യല്‍ മീഡിയയിലെ താരമായി മഞ്ജു വാര്യരും ദുല്‍ഖര്‍ സല്‍മാനും, കാരണങ്ങള്‍ ഇതാണ് !!

സോഷ്യല്‍ മീഡിയയിലെ താരമായി മഞ്ജു വാര്യരും ദുല്‍ഖര്‍ സല്‍മാനും, കാരണങ്ങള്‍ ഇതാണ് !!

Posted By: Nihara
Subscribe to Filmibeat Malayalam

സിനിമയിലല്ലാതെ സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും താരങ്ങള്‍ ഇടം നേടാറുണ്ട്. ചെയ്യുന്ന കാര്യങ്ങളോ പ്രസതാവനയോ നിലപാടുകളോ ജീവിതത്തിലെ നേട്ടമോ അങ്ങനെ പല കാര്യങ്ങള്‍ കൊണ്ട് താരങ്ങള്‍ വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കാറുണ്ട്.

ദിലീപിന്റെ തീരുമാനം ശരിയായിരുന്നു, കൗമാരക്കാരിയായ മകള്‍ക്ക് കൂട്ടായി കാവ്യ, ഈ ചിത്രം നോക്കൂ !!

സിനിമ കൊണ്ടല്ലാതെ വാര്‍ത്താ മാധ്യമങ്ങളില്‍ ഇടം നേടിയ രണ്ടു താരങ്ങള്‍. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് അമേസിങ്ങ് സ്റ്റാര്‍സ് പട്ടികയില്‍ ഇടം നേടിയത്. മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരും യുവതലമുറയുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാനും. അതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് അറിയാന്‍ കൂടുതല്‍ വായിക്കൂ..

സിനിമയെക്കുറിച്ച് സംസാരിച്ചു തുടങ്ങിയ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയതിനെക്കുറിച്ച് ഭാവന !!

വെള്ളിവെളിച്ചത്തിനുമപ്പുറത്തുള്ള കാര്യം

സിനിമയ്ക്കുമപ്പുറത്ത് വ്യക്തി ജീവിതത്തിലെ നേട്ടത്തിലൂടെയാണ് മഞ്ജു വാര്യരും ദുല്‍ഖര്‍ സല്‍മാനും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുള്ളത്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രി കൂടിയായ മഞ്ജു വാര്യര്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സിനിമയില്‍ സജീവമായത്. താരപുത്രന്‍ എന്നതിനുമപ്പുറത്ത് മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്തിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.

വാര്‍ത്തകളില്‍ നിറഞ്ഞ് മഞ്ജു വാര്യര്‍

മലയാള സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ കൂടിയായ മഞ്ജു വാര്യര്‍ ഇന്ത്യന്‍ സിനിമയുടെ തന്നെ ചരിത്രം മാറ്റിക്കുറിച്ചിരിക്കുകയാണ്. ഇതാദ്യമായാണ് സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് മാത്രമായി ഒരു സംഘടന രൂപീകരിക്കുന്നത്. വുമന്‍ കളക്ടീവ് ഇന്‍ സിനിമയുടെ നേതൃനിരയില്‍ മഞ്ജു വാര്യരുണ്ട്.

ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഇതാദ്യം

ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഇതാദ്യമായാണ് സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് മാത്രമായി ഒരു സംഘടന ഉണ്ടാക്കുന്നത്. സംഘടനയുടെ നേതൃനിരയില്‍ മഞ്ജു വാര്യരാണ്.

സോഷ്യല്‍ മീഡിയയില്‍ വന്‍പിന്തുണ

സിനിമാ മേഖലയില്‍ സ്ത്രീ പുരുഷ സമത്വം ഉറപ്പാക്കുന്നതിനായി രൂപീകരിക്കുന്ന സംഘടനയെന്ന ആശയവുമായി മുന്നോട്ട് നീങ്ങുന്ന മഞ്ജു വാര്യര്‍ക്കും സംഘത്തിനും വന്‍പിന്തുണയാണ് സോഷ്യല്‍ മീഡിയയിലൂടെ ലഭിച്ചു കൊണ്ടിരിക്കുന്നത്.

രാജകുമാരിയെ കിട്ടിയ സന്തോഷത്തില്‍ ഡിക്യു

കാത്തിരിപ്പിന് ശേഷം രാജകുമാരിയെ കൈയില്‍ കിട്ടിയതിന്റെ സന്തോഷത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍. മകള്‍ ജനിച്ച വിവരം ഫേസ് ബുക്കിലൂടെ ഡിക്യൂ തന്നെയാണ് ആരാധകരെ അറിയിച്ചത്.

ആശംസകളുമായി സോഷ്യല്‍ മീഡിയ

താരപുത്രന്റെ രാജകുമാരിക്ക് ആശംസയുമായി സിനിമാ താരങ്ങളടക്കം നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളും ട്വീറ്റുകളും നിറച്ചത്. പുതിയ ചിത്രമായ സിഐഎ യുടെ റിലീസിങ്ങ് ദിനത്തിലാണ് ഇരട്ടി മധുരവുമായി കുഞ്ഞു രാജകുമാരി എത്തിയത്.

ഡിക്യുവിന്റെ രാജകുമാരിയെ കാണാന്‍ കാത്തിരിക്കുന്നു

കുഞ്ഞു ജനിച്ചപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ കാത്തിരിപ്പിലാണ് ഫോട്ടോ കാണുന്നതിനായി. ഇതിനിടയില്‍ ദുല്‍ഖറിന്റെ മകളാണെന്ന തരത്തില്‍ ഒരു കുഞ്ഞിന്‍രെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയും ചെയ്തിരുന്നു.

സോഷ്യല്‍ മീഡിയയിലെ താരമായതിന് പിന്നില്‍

സിനിമയുടെ വെള്ളിവെളിച്ചത്തിനുമപ്പുറത്ത് വ്യക്തി പ്രഭാവം കൊണ്ട് സിനിമയില്‍ തിളങ്ങി നിന്ന താരങ്ങളാണ് ഈ പട്ടികയില്‍ ഇടം നേടിയിട്ടുള്ളത്. കഥാപാത്രങ്ങളിലൂടെയല്ലാതെയാണ് ദുല്‍ഖര്‍ സല്‍മാനും മഞ്ജു വാര്യരും വാര്‍ത്തകളില്‍ ഇടം നേടിയത്.

English summary
Manju Warrier and Dulquer became most popular in social media.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam