»   » മലയാള സിനിമയിലെ ശക്തരായ സ്‌ത്രീകള്‍

മലയാള സിനിമയിലെ ശക്തരായ സ്‌ത്രീകള്‍

Posted By:
Subscribe to Filmibeat Malayalam

സ്‌ത്രീകളെ കേന്ദ്ര കഥാപാത്രം ആക്കികൊണ്ട്‌ മലയാളത്തില്‍ ഇറങ്ങിയ ചിത്രങ്ങള്‍ കുറവാണ്‌. മറ്റു ഭാഷകളിലെ അവസ്ഥ പരിശോധിച്ചാല്‍ അവയും മലയാളത്തില്‍ നിന്നും തുലോം വ്യത്യസ്‌തമല്ല എന്നും കാണാം.

സ്‌ത്രീകഥാപാത്രങ്ങള്‍ക്ക്‌ പ്രധാന്യം കൊടുത്തുകൊണ്ട്‌ ഒരു സിനിമ പുറത്തിറങ്ങുമ്പോള്‍ അത്‌ ചര്‍ച്ചാ വിഷയം ആകുന്നത്‌ ഇതുകൊണ്ട്‌ തന്നെ. ഇങ്ങനെ മലയാളത്തില്‍ ഇറങ്ങിയ ചില ശക്തമായ സ്‌ത്രീകഥാപാത്രങ്ങളെ നമുക്കൊന്ന്‌ ഓര്‍ത്ത്‌ നോക്കാം.

1986ല്‍ എംടി - ഹരിഹരന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പഞ്ചാഗ്നിയില്‍ ഗീത അവതരിപ്പിച്ച ഇന്ദിര എന്ന കഥാപാത്രം സിനിമ കണ്ടു കഴിഞ്ഞാലും നമ്മെ പിന്തുടരും. ഒരു നക്‌സല്‍ പ്രവര്‍ത്തകയായ ഇന്ദിരയെ ഗീത മനോഹരമാക്കി.

ഒരു വടക്കന്‍ പാട്ടുകഥയെ അടിസ്ഥാനമാക്കി എംടി വാസുദേവന്‍ നായര്‍ എഴുതി, ഹരിഹരന്‍ സംവിധാനം ചെയ്‌ത്‌ 1989ല്‍ പുറത്തിറങ്ങിയ സിനിമയാണ്‌ ഒരു വടക്കന്‍ വീരഗാഥ.

ഈ ചലച്ചിത്രത്തിലെ മമ്മൂട്ടി അവതരിപ്പിച്ച ചന്തു എന്ന കഥാപാത്രത്തെകുറിച്ചും, അദ്ദേഹത്തിന്റെ അഭിനയ മികവിനെ കുറിച്ചും എല്ലാം ആണ്‌ കൂടുതലും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളത്‌.

എന്നാല്‍ ഇതില്‍ മാധവി ഭംഗിയാക്കിയ ഉണ്ണിയാര്‍ച്ചയെ സ്‌ത്രീത്വത്തിന്റെ മൂര്‍ത്തീഭാവം എന്ന്‌ വിശേഷിപ്പിക്കാവുന്നതാണ്‌. ഉണ്ണിയാര്‍ച്ചയെ ചുറ്റിപ്പറ്റിയാണ്‌ ഈ സിനിമയിലെ ഓരോ കഥാപാത്രവും വളരുന്നത്‌.

മലയാള സിനിമയിലെ ശക്തരായ സ്‌ത്രീകള്‍

1986ല്‍ എംടി - ഹരിഹരന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പഞ്ചാഗ്നിയില്‍ ഗീത അവതരിപ്പിച്ച ഇന്ദിര എന്ന കഥാപാത്രം സിനിമ കണ്ടു കഴിഞ്ഞാലും നമ്മെ പിന്തുടരും. ഒരു നക്‌സല്‍ പ്രവര്‍ത്തകയായ ഇന്ദിരയെ ഗീത മനോഹരമാക്കി.

മലയാള സിനിമയിലെ ശക്തരായ സ്‌ത്രീകള്‍

ഒരു വടക്കന്‍ വീരഗാഥയില്‍ മാധവി ഭംഗിയാക്കിയ ഉണ്ണിയാര്‍ച്ചയെ സ്‌ത്രീത്വത്തിന്റെ മൂര്‍ത്തീഭാവം എന്ന്‌ വിശേഷിപ്പിക്കാവുന്നതാണ്‌. ഉണ്ണിയാര്‍ച്ചയെ ചുറ്റിപ്പറ്റിയാണ്‌ ഈ സിനിമയിലെ ഓരോ കഥാപാത്രവും വളരുന്നത്‌.

മലയാള സിനിമയിലെ ശക്തരായ സ്‌ത്രീകള്‍

മങ്കമ്മ, അദൈ്വതം, ദേവാസുരം എന്നീ ചിത്രങ്ങളിലെ വ്യത്യസ്‌ത ഗെറ്റപ്പുകളുള്ള കഥാപാത്രങ്ങള്‍ രേവതിയുടെ കൈയില്‍ ഭദ്രമായിരുന്നു. ദേവാസുരത്തില്‍ മോഹന്‍ലാലിന്റെ മംഗലശ്ശേരി നീലകണ്ഡന്‍ എന്ന താന്തോന്നിയ ഡയലോഗുകളുെ അതിപ്രസരം ഇല്ലാതെ കീഴടക്കുന്ന ഭാനുമതിയെ മലയാളി നെഞ്ചോട്‌ ചേര്‍ത്താണ്‌ സ്വീകരിച്ചിട്ടുള്ളത്‌.

മലയാള സിനിമയിലെ ശക്തരായ സ്‌ത്രീകള്‍

എന്നെങ്കിലും മഞ്‌ജു മനസ്സു മാറി തിരിച്ചു ചലച്ചിത്ര ലോകത്ത്‌ സജീവമായി, വീണ്ടും തന്റെ അഭിനയ മികവ്‌ കൊണ്ട്‌ നമ്മെ വിസ്‌മയിപ്പിക്കും എന്നു വെറുതെ എങ്കിലും ആഗ്രഹിക്കാത്ത മലയാളി ഉണ്ടാവില്ല. ഇവയില്‍ കന്മദത്തിലെ ബാനുവും, കണ്ണെഴുതി പൊട്ടും തൊട്ടിലെ ഭദ്രയും മഞ്‌ജുവിനു വേണ്ടി സൃഷ്ടിക്കപ്പെട്ട കഥാപാത്രങ്ങളായിരുന്നു.

മലയാള സിനിമയിലെ ശക്തരായ സ്‌ത്രീകള്‍

2012ല്‍ പുറത്തിറങ്ങിയ ആഷിക്‌ അബുവിന്റെ 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലെ ടെസ്സ എന്ന കഥാപാത്രം റിമ കല്ലിങ്കലിന്റെ കരിയറില്‍ എന്നും വേറിട്ടു നില്‍ക്കുന്ന ഒരു കഥാപാത്രം ആയിരിക്കും.

മങ്കമ്മ, അദൈ്വതം, ദേവാസുരം എന്നീ ചിത്രങ്ങളിലെ വ്യത്യസ്‌ത ഗെറ്റപ്പുകളുള്ള കഥാപാത്രങ്ങള്‍ രേവതിയുടെ കൈയില്‍ ഭദ്രമായിരുന്നു. 1997ല്‍ ടിവി ചന്ദ്രന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മങ്കമ്മയിലെ മങ്കമ്മയും, 1993ല്‍ രഞ്‌ജിത്‌ എഴുതി ഐവി ശശി സംവിധാനം ചെയ്‌ത ദേവാസുരത്തിലെ ഭാനുമതിയും രേവതിയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളാണ്‌.

ദേവാസുരത്തില്‍ മോഹന്‍ലാലിന്റെ മംഗലശ്ശേരി നീലകണ്‌ഠന്‍ എന്ന താന്തോന്നിയ ഡയലോഗുകളുെ അതിപ്രസരം ഇല്ലാതെ കീഴടക്കുന്ന ഭാനുമതിയെ മലയാളി നെഞ്ചോട്‌ ചേര്‍ത്താണ്‌ സ്വീകരിച്ചിട്ടുള്ളത്‌.

മലയാളി തന്റെ വലിയ നഷ്ടളില്‍ ഒന്നായാണ്‌ മഞ്‌ജു വാര്യരുടെ അഭിനയം നിര്‍ത്താനുള്ള തീരുമാനത്തെ കാണുന്നത്‌. എന്നെങ്കിലും മഞ്‌ജു മനസ്സു മാറി തിരിച്ചു ചലച്ചിത്ര ലോകത്ത്‌ സജീവമായി, വീണ്ടും തന്റെ അഭിനയ മികവ്‌ കൊണ്ട്‌ നമ്മെ വിസ്‌മയിപ്പിക്കും എന്നു വെറുതെ എങ്കിലും ആഗ്രഹിക്കാത്ത മലയാളി ഉണ്ടാവില്ല.

താന്‍ ചെയ്‌ത ഓരോ കഥാപാത്രത്തെയും മികച്ചതാക്കി മലയാളിയുടെ മനസ്സിനോട്‌ ഏറെ അടുക്കാന്‍ ഈ അഭിനേത്രിക്ക്‌ കഴിഞ്ഞു. ഇവയില്‍ കന്മദത്തിലെ ബാനുവും, കണ്ണെഴുതി പൊട്ടും തൊട്ടിലെ ഭദ്രയും മഞ്‌ജുവിനു വേണ്ടി സൃഷ്ടിക്കപ്പെട്ട കഥാപാത്രങ്ങളായിരുന്നു.

2012ല്‍ പുറത്തിറങ്ങിയ ആഷിക്‌ അബുവിന്റെ 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലെ ടെസ്സ എന്ന കഥാപാത്രം റിമ കല്ലിങ്കലിന്റെ കരിയറില്‍ എന്നും വേറിട്ടു നില്‍ക്കുന്ന ഒരു കഥാപാത്രം ആയിരിക്കും.

വഞ്ചിക്കപ്പെടുകയും, പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന എല്ലാ പെണ്‍കുട്ടികളെയും പ്രതിനിധീകരിച്ചുകൊണ്ട്‌ ടെസ്സ തന്നെ നശിപ്പിച്ചവരോടെല്ലാം ഏറ്റവും വന്യമായ രീതിയില്‍ തന്നെ പകരം ചോദിക്കുന്നു.

English summary
The number of movies in Malayalam which have strong women characters are very less.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam