twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    യുവസംവിധായിക നയനയുടെ മരണം ഉള്ള് പിടയാതെ പങ്കുവയ്ക്കാനാകില്ല! വൈറല്‍ കുറിപ്പുമായി വനിതാ കൂട്ടായ്മ!

    |

    മലയാള സിനിമാലോകത്തെ ഞെട്ടിച്ച് കൊണ്ടാണ് യുവ സംവിധായികയായ നയന സൂര്യന്റെ മരണ വാര്‍ത്ത കഴിഞ്ഞ ദിവസം വന്നത്. അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിരുന്ന നയനയെ തിരുവനന്തപുരത്തെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അന്തരിച്ച യുവചലച്ചിത്ര സംവിധായികയ്ക്ക് ആദരാഞ്ജലികളുമായി മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി എത്തിയിരിക്കുകയാണ്.

    പുരുഷാധിപത്യമുള്ള മലയാള സിനിമയില്‍ ഒരു പെണ്‍കുട്ടിയ്ക്ക് ഒത്തുതീര്‍പ്പില്ലാതെ പിടിച്ച് നില്‍ക്കുക എന്നത് യുദ്ധമുഖത്ത് ജീവന്‍ നിലനിര്‍ത്തുന്നത് പോലെ സാഹസികമായ യാത്രയാണെന്നും തുടങ്ങി ഒരുപാട് കാര്യങ്ങളാണ് വനിതാ കൂട്ടായ്മ പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്കിലൂടെ പുറത്ത് വന്ന കുറിപ്പ് വൈറലായിരിക്കുകയാണ്.

     നയന സൂര്യന്‍

    നയന സൂര്യന്‍

    കരുനാഗപ്പള്ളി ആലപ്പാട് സ്വദേശിനിയായ നയന സൂര്യന്‍ ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മകരമഞ്ഞ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം നടത്തിയത്. പക്ഷികളുടെ മണം എന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തു. നിരവധി പരസ്യ ചിത്രങ്ങളും ഇന്ത്യയിലും വിദേശത്തുമായി നൂറിലധികം സ്റ്റേജ് ഷോകളും നയന സംവിധാനം ചെയ്തിട്ടുണ്ട്. ക്രോസ് റോഡ് എന്ന സിനിമയുടെ ഒരു ഭാഗം നയനാണ് ഒരുക്കിയത്. ലെനിന്‍ രാജേന്ദ്രന്റെ സന്തത സഹചാരിയായിരുന്നു നയന. അദ്ദേഹത്തിന്റെ മരണം നയനയെ അത്രയധികം ഉലച്ചിരുന്നെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

     ഡബ്ല്യൂസിസിയുടെ വാക്കുകളിലേക്ക്..

    ഡബ്ല്യൂസിസിയുടെ വാക്കുകളിലേക്ക്..

    സ്വപ്നങ്ങള്‍ ഒപ്പം പങ്കുവച്ച പ്രിയ മിത്രം നയന സൂര്യന്‍ നമ്മെ വിട്ടു പോയ വിവരം ഉള്ള് പിടയാതെ പങ്കുവയ്ക്കാനാകില്ല. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത സ്ത്രീ യാത്രകളുടെ സമാഹാരമായ ക്രോസ്സ്‌റോഡ്‌സ് എന്ന സിനിമയിലെ പക്ഷികളുടെ മണം എന്ന മനോഹരമായ കൊച്ചു സിനിമ നമുക്കായി ബാക്കി വച്ചാണ് അകാലത്തിലുള്ള ഈ വിടപറച്ചില്‍. വംശനാശം വന്നുകൊണ്ടിരിക്കുന്ന അപൂര്‍വ്വയിനം പക്ഷി വേട്ടയാടപ്പെടുന്നതിനെ പറക്കാന്‍ കൊതിക്കുന്ന സ്ത്രീയുടെ സ്വാതന്ത്ര്യ മോഹവുമായി എത്ര സത്യസത്യമായാണ് നയന ആ സിനിമയില്‍ കൂട്ടിയിണക്കുന്നത്.

      മലയാള സിനിമയുടെ ഇന്നത്തെ അവസ്ഥ

    മലയാള സിനിമയുടെ ഇന്നത്തെ അവസ്ഥ

    പ്രണയത്തിന്റെ കാലത്തെ പുരുഷനല്ല ദാമ്പത്യത്തിന്റെ കാലത്തിന്റെ പുരുഷന്‍ എന്ന വാസ്തവം ആ കൊച്ചു സിനിമ അനാവരണം ചെയ്യുന്നു. അത് അര്‍ഹിക്കുന്ന ബഹുമതികളോടെ നമുക്ക് കാണാനായോ എന്നത് സംശയമാണ്. വലിയ കച്ചവട വിജയമാകുമ്പോള്‍ മാത്രം കണ്ണ് തുറക്കുന്നതാണ് സിനിമയുടെ കണ്ണുകള്‍. ഒരു സ്ത്രീ സിനിമക്ക് ഉടലെടുക്കാനുള്ള പോരാട്ടത്തിലെ രക്തസാക്ഷിത്വങ്ങള്‍ തന്നെയായി മാത്രമേ ഇത്തരം കൊഴിഞ്ഞു വീഴലുകളെ കാണാനാവൂ. അത്രമേല്‍ ദുഷ്‌ക്കരമാണ് പുരുഷാധിപത്യ മൂലധന താല്പര്യങ്ങളും താരാധിപത്യ പ്രവണതകളും പിടിമുറുക്കി തീരുമാനമെടുക്കപ്പെടുന്ന ഇടങ്ങളിലേക്ക് സ്ത്രീക്ക് പ്രവേശനം അസാധ്യമാക്കായ മലയാള സിനിമയുടെ ഇന്നത്തെ അവസ്ഥ.

    നയനക്ക് ആദരാഞ്ജലികള്‍

    ഇവിടെ ഒരു പെണ്‍കുട്ടിക്ക് ഒത്തുതീര്‍പ്പില്ലാതെ പിടിച്ചു നില്‍ക്കുക എന്നത് യുദ്ധമുഖത്ത് ജീവന്‍ നിലനിര്‍ത്തുന്നത് പോലെ സാഹസികമായ ഒരു യാത്ര തന്നെയാണ്. എപ്പോള്‍ കാണുമ്പോഴും ചെയ്യാനാഗ്രഹിക്കുന്ന സിനിമകളുടെ സ്വപ്നങ്ങളുടെ ഒരു ഭാണ്ഡവും പേറിയാണവള്‍ നടക്കാറ്. എന്നാല്‍ നടക്കാതെ പോകുന്ന സ്വപ്നങ്ങളെല്ലാം ഒരു വ്യക്തിയുടെ മാത്രം തലവേദനയാണ് എന്ന നിലയിലാണ് കാര്യങ്ങള്‍. സമൂഹവും അത്രമേല്‍ സാമൂഹിക വിരുദ്ധമായി മാറി വരുന്നു. കെ.എസ്.എഫ്.ഡി.സി.ചെയര്‍മാന്‍ കൂടിയായിരുന്ന തന്റെ ഗുരുനാഥന്‍ ലെനിന്‍ രാജേന്ദ്രന്റെ സമീപകാല സിനിമകളുടെയും നാടകങ്ങളുടെയുമൊക്കെ നെടുംതൂണായിരുന്നു നയന .പ്രിയപ്പെട്ട നയനക്ക് വുമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ ആദരാഞ്ജലികള്‍!

    English summary
    Women in Cinema Collectives facebook post about Nayana Suryan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X