For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൂര്‍ണിമ ഇന്ദ്രജിത്തിന് കിടിലൻ മറുപടികളുമായി അമ്മായിയമ്മ മല്ലിക; മരുമക്കള്‍ വരാത്തതില്‍ പരിഭവം പറഞ്ഞ് നടി

  |

  മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. ഭര്‍ത്താവും മക്കളും മരുമക്കളും കൊച്ചുമക്കളുമെല്ലാം സിനിമയിലേക്ക് എത്തിയിരുന്നു. ഇന്ദ്രജിത്തും പൃഥ്വിരാജും തിളങ്ങി നില്‍ക്കുന്ന നായകന്മാരായതോടെ തിരക്കോട് തിരക്കിലാണ്. ഭാര്യമാര്‍ക്കും മക്കള്‍ക്കുമൊപ്പമാണ് ഇരുവരും. മല്ലിക ഒറ്റയ്ക്ക് താമസിക്കുന്നതിനെ കുറിച്ചും മുന്‍പ് വാര്‍ത്തകള്‍ വന്നിട്ടുണ്ട്.

  മമ്മൂട്ടിയുടെ നായിക റായി ലക്ഷ്മി ഇത്രയും ഹോട്ട് ആയിരുന്നോ? നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

  ഇപ്പോഴിതാ വുമന്‍സ് ഡേയുമായി ബന്ധപ്പെട്ട് മല്ലിക സുകുമാരനും മൂത്ത മരുമകളും നടിയുമായ പൂര്‍ണിമ ഇന്ദ്രജിത്തുമായി സംസാരിക്കുന്ന വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ ലൈവിലെത്തി ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു പൂര്‍ണിമയും മല്ലികയും. ഒടുവില്‍ സ്വയം വടി കൊടുത്ത് അടി വാങ്ങിയത് പോലെയുള്ള ഉത്തരങ്ങളാണ് മരുമകള്‍ക്ക് മല്ലിക സുകുമാരന്‍ തിരികെ നല്‍കിയിരിക്കുന്നത്.

  ഇന്‍സ്റ്റാഗ്രാമില്‍ ആദ്യമായിട്ടാണ് ഞാന്‍ ലൈവ് വരുന്നതെന്ന് പറഞ്ഞാണ് മല്ലിക എത്തിയത്. മക്കളും മരുമക്കളും സകലയിടത്തും ഉണ്ടല്ലോ. അതുകൊണ്ട് എങ്ങോട്ടേക്കാ പോവേണ്ടതെന്ന് എനിക്ക് ഒട്ടും പിടി കിട്ടിയില്ല. ഫസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ഫോട്ടോ കണ്ട് അടച്ച് വെക്കുന്ന ആളാണ് ഞാനെന്നും മല്ലിക പറയുന്നു. വുമന്‍സ് ഡേ എങ്ങനെയുണ്ടെന്ന ചോദ്യത്തിന് കുറേ കാലത്തിന് ശേഷം പുറത്തിറങ്ങിയത് ഇന്നാണെന്നായിരുന്നു മറുപടി. ഒരു ആശുപത്രിയില്‍ പോയി വുമന്‍സ് ഡേ ആഘോഷിച്ചു. ശേഷം ഓണ്‍ലൈനിലൂടെ നിരവധി മെസേജുകള്‍ക്ക് മറുപടിയും കൊടുത്തു. അമ്മായിയമ്മയെ കുറിച്ച് നീ എന്താണ് വിചാരിച്ചിരിക്കുന്നതെന്ന് പൂര്‍ണിമയോട് മല്ലിക തിരിച്ച് ചോദിക്കുകയാണ്.

  ആരാധകരുടെ മാത്രമല്ല പൂര്‍ണിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ ചോദ്യങ്ങളും കൂട്ടത്തിലുണ്ട്. ആദ്യം മഞ്ജു വാര്യര്‍ ചോദിച്ചത് അമ്മയുടെ സെന്‍സ് ഓഫ് ഹ്യൂമര്‍ കാലം പോവുന്നതിന് അനുസരിച്ച് കൂടി വരുന്നത് എങ്ങനെ എന്നായിരുന്നു. 'അമ്മ പണ്ടേ അങ്ങനെയാണ്. ഹ്യൂമറസ് ആയി കണ്ടത് കൊണ്ടാണല്ലോ ഇങ്ങനെ രണ്ട് മരുമക്കളെ കിട്ടിയത്. സീരിയസ് ആയി കണ്ടിരുന്നേല്‍ കിട്ടുമായിരുന്നോ എന്ന് തമാശ രൂപേണ ചോദിക്കുന്നു. ഓര്‍മ്മയുണ്ടോ അതൊക്കെ എന്ന് ചോദിച്ച മല്ലിക 'ഏക് ലഡുക്കി ഹോ ദേക്കാ' എന്ന് തുടങ്ങുന്ന ഹിന്ദി പാട്ട് പാടി.

  എന്നും ഒരാളിവിടെ ആ പാട്ട് പാടുന്നത് ഞാന്‍ കണ്ടിരുന്നു. അതൊക്കെ തമാശയായി എടുത്തു. ഒടുവില്‍ ആ ലഡുക്കി ഇങ്ങോട്ട് വന്നുവെന്ന് മല്ലിക പറഞ്ഞപ്പോള്‍ ആ പാട്ട് പാടിയത് അമ്മയുടെ മോനല്ലേന്നായിരുന്നു പൂര്‍ണിമയുടെ മറുചോദ്യം. അതേ പെയ്‌തൊഴിയാതെ യുടെ സെറ്റില്‍ നിന്നും വീട്ടിലെത്തിയ ഇന്ദ്രജിത്ത് ടേബിളില്‍ കൊട്ടി പാടുകയാണ്. അപ്പോള്‍ ഞാനും വിചാരിച്ചു. എന്താ പറ്റിയതെന്ന്. പിന്നെ ഒരു കാര്യം സങ്കടമൊന്നുമില്ല, അതില്‍ സന്തോഷം മാത്രമേയുള്ളു. ഓരോരുത്തര്‍ക്കും പറ്റിയ ലഡുക്കിയെ അവര്‍ക്ക് കിട്ടിയല്ലോ എന്നതില്‍ സമാധാനമാണെന്ന് മല്ലിക സൂചിപ്പിക്കുന്നു.

  അമ്മയെ എപ്പോഴെങ്കിലും ഒഴിവാക്കാറുണ്ടോ എന്ന് പൂര്‍ണിയോടും ഒരു ആരാധിക ചോദ്യച്ചിരുന്നു. ഇതിനുള്ള ഉത്തരം പറഞ്ഞത് മല്ലികയാണ്. അത് കറക്ടാണ്. പൂര്‍ണിമ ഇങ്ങോട്ടൊന്നും വരാറില്ല. ഈ അമ്മ ഇവിടെ ഇങ്ങനെ ഇരിക്കുന്നു. ക്രിസ്തുമസിനും ഓണത്തിനും സമ്മര്‍ വെക്കേഷനുമെല്ലാം മക്കളുമായി ലോകം മുഴുവന്‍ കറങ്ങാന്‍ പോകും. ഒരു നാല് ദിവസം കുറച്ചിട്ട് മക്കളെയും കൊണ്ട് ഇവിടെ വരാന്‍ പറഞ്ഞാല്‍ ഇന്ദ്രന്‍ വേണം വരാന്‍. ഇന്ദ്രന്‍ ഇല്ലാതെയും വരാന്‍ പറ്റുന്ന സ്ഥലമല്ലേ, എറണാകുളവും തിരുവനന്തപുരവുമെന്ന് മല്ലിക പറയുന്നു.

  ഇതിപ്പോ ഞാന്‍ വടി കൊടുത്ത് അടി വാങ്ങിയത് പോലെ ആയല്ലോ എന്ന് സൂചിപ്പിച്ച പൂര്‍ണിമ ഞാന്‍ കാണാന്‍ വരാറില്ലേയെന്ന് ചോദിക്കുന്നു. 'അമ്മ അങ്ങോട്ട് വന്നിട്ടല്ല ബെര്‍ത്ത് ഡേ ആഘോഷിക്കേണ്ടത്. മക്കള്‍ ഇങ്ങോട്ട് വരണം. ഈ സ്‌നേഹം പരീക്ഷിക്കാനാണ് ഞാന്‍ തിരുവനന്തപുരത്ത് വന്നിരിക്കുന്നതെന്ന് മല്ലിക പറയുന്നു. എന്നാല്‍ അമ്മയുടെ മക്കള്‍ രണ്ട് പേരും വളരെ തിരക്കിലാണ്. പേരക്കുട്ടികള്‍ പഠിക്കുന്നതിന്റെ തിരക്കിലുമെന്ന് പൂര്‍ണിമ പറഞ്ഞപ്പോള്‍ ആണ്‍മക്കള്‍ വരണ്ട. പത്ത് ഇരുപത്തിനാല് വയസ് വരെ അവരെ കണ്ടതാണ്. ഇനി മരുമക്കളും കൊച്ചുമക്കളും വന്നാല്‍ മതിയെന്നാണ് മല്ലികയുടെ ആഗ്രഹം. എന്നാല്‍ ഇതുവരെ വന്നത് പോലെയല്ല, അതിലും കൂടുതല്‍ ഞാന്‍ വരാമെന്ന് പൂര്‍ണിമ പറയുന്നു.

  പൂര്‍ണ്ണിമയുടെ ആ രഹസ്യം പുറത്തായി | filmibeat Malayalam

  വീഡിയോ കാണാം

  English summary
  Womens Day Special: Poornima Indrajith And Mallika Sukumaran's Video Chat Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X