twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇന്ത്യയില്‍ ഒരു സൂപ്പര്‍സ്റ്റാറും ഇതുവരെ നേടാത്ത റെക്കോഡും മോഹന്‍ലാല്‍ നേടി.. നോക്കൂ

    By Rohini
    |

    ഒന്ന് രണ്ട് വര്‍ഷത്തെ തുടര്‍ച്ചയായ പരാജയം മോഹന്‍ലാല്‍ ഈ വര്‍ഷം ഒറ്റയടിയ്ക്ക് നികത്തി. പുലിമുരുകന്‍ വമ്പന്‍ വിജയമായി തീരുന്നതോടെ ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇതുവരെ ഒരു സൂപ്പര്‍സ്റ്റാറും നേടാത്ത റെക്കോഡും മോഹന്‍ലാലിന്റെ പേരിലാകുകയാണ്.

    ഒരു വര്‍ഷം തന്നെ മൂന്ന് ബ്ലോക്ബസ്റ്റര്‍ ഹിറ്റ് ചിത്രങ്ങള്‍ മോഹന്‍ലാലിന്റെ പേരില്‍. തുടര്‍ച്ചയായ വിജയങ്ങള്‍ നേടിയ നടന്മാരുണ്ടാവാം, എന്നാല്‍ തുടര്‍ച്ചയായി മൂന്ന് സിനിമകളും ഗംഭീര കലക്ഷന്‍ നേടുന്നത് ആദ്യമായിരിയ്ക്കും.

    സ്‌നേഹ കാരണം; മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറിന്റെ ലൊക്കേഷനില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനമില്ല!!

    ഇതാദ്യമായല്ല മോഹന്‍ലാലിന് ഹാട്രിക് വിജയം ഉണ്ടാവുന്നത്. നോക്കാം, ഒരേ വര്‍ഷം മോഹന്‍ലാല്‍ തുടര്‍ച്ചയായി ഹാട്രിക് വിജയം നേടിയത് ഏതൊക്കെ ചിത്രങ്ങളിലൂടെയാണെന്ന്

    ജനത ഗരേജ്, ഒപ്പം, പുലിമുരുകന്‍

    ജനത ഗരേജ്, ഒപ്പം, പുലിമുരുകന്‍

    2016 ല്‍ മോഹന്‍ലാലിന്റെ വലിയ നേട്ടമാണ് ഈ മൂന്ന് ചിത്രങ്ങളും തെലുങ്കില്‍ ലാല്‍ അഭിനയിച്ച ജനത ഗാരേജ് നൂറ് കോടി ക്ലബ്ബില്‍ കയറി. തെലുങ്കില്‍ ഈ വര്‍ഷം റിലീസ് ചെയ്ത ഏറ്റവും വലിയ ഹിറ്റായി ജനത ഗാരേജ് മാറി. പ്രിയനും മോഹന്‍ലാലും വീണ്ടും ഒന്നിച്ച ഒപ്പം ഇതിനോടകം അന്‍പത് കോടി കടന്നു. പുലിമുരുകന്‍ നൂറ് കോടി ക്ലബ്ബിലേക്ക് കടക്കാനുള്ള വിജയ യാത്രയിലാണ് ഇപ്പോഴും

    ഗ്രാന്റ്മാസ്റ്റാര്‍, സ്പരിറ്റ്, റണ്‍ ബേബി റണ്‍

    ഗ്രാന്റ്മാസ്റ്റാര്‍, സ്പരിറ്റ്, റണ്‍ ബേബി റണ്‍

    2012 ലാണ് മോഹന്‍ലാല്‍ ഗ്രാന്റ്മാസ്റ്റര്‍, സ്പരിറ്റ്, റണ്‍ ബേബി റണ്‍ എന്നീ ചിത്രങ്ങളിലൂടെ ഹാട്രിക് വിജയം നേടിയത്. കാസനോവ എന്ന പരാജയ ചിത്രത്തിന് ശേഷമാണ് ഗ്രാന്റ്മാസ്റ്ററിന്റെ വിജയവുമായി ലാല്‍ എത്തുന്നത്. രഞ്ജിത്ത് കൂട്ടുകെട്ടില്‍ പിറന്ന സ്പരിറ്റ് ആ വിജയം ആവര്‍ത്തിച്ചു. ജോഷി സംവിധാനം ചെയ്ത റണ്‍ ബേബി റണ്ണും ജനറേഷന്‍ ഗ്യാപ്പുകളില്ലാതെ വിജയം നേടി.

    ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ്, ചൈന ടൗണ്‍, പ്രണയം

    ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ്, ചൈന ടൗണ്‍, പ്രണയം

    2011 ലാണ് മൂന്ന് ചിത്രങ്ങളും റിലീസായത്. ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സും ചൈന ടൗണും മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളാണ്. അതുകൊണ്ട് തന്നെ നല്ല നിരൂപണം ലഭിക്കാതെയും ചിത്രം ബ്ലോക്ബസ്റ്റര്‍ വിജയം നേടി. ഈ രണ്ട് ചിത്രങ്ങള്‍ക്കും ശേഷമാണ് നിരൂപക പ്രശംസയും നേടിക്കൊണ്ട് ബ്ലസ്സി - മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ പ്രണയം റിലീസായത്.

    ബാബാ കല്യാണി, ചോട്ടാ മുംബൈ, ഹലോ

    ബാബാ കല്യാണി, ചോട്ടാ മുംബൈ, ഹലോ

    2006 ലെ മോഹന്‍ലാലിന്റെ ക്രിസ്മസ് റിലീസായിരുന്നു ബാബ കല്യാണി. ബാബ കല്യാണിയുടെ വിജയം നിലനില്‍ക്കവെ തന്നെ 2007 ലെ വിഷു റിലീസായി ചോട്ടാ മുംബൈ തിയേറ്ററുകളിലെത്തുകയും മികച്ച വിജയം നേടുകയും ചെയ്തു. അതിന് ശേഷം റിലീസ് ചെയ്ത ഹലോയും വിജയമായതോടെ മോഹന്‍ലാല്‍ ഹാട്രിക് നേടി.

    നരന്‍, തന്മാത്ര, രസതന്ത്രം

    നരന്‍, തന്മാത്ര, രസതന്ത്രം

    വ്യത്യസ്തമായ രീതിയിലുള്ള മൂന്ന് ക്ലാസിക് ചിത്രങ്ങളും മികച്ച വിജയം നേടി. ഒരു മാസ് എന്റര്‍ടൈന്‍മെന്റായിരുന്നു നരന്‍ എങ്കില്‍ ബ്ലസ്സി - ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന തന്മാത്ര കലാമൂല്യമുള്ള പക്ക ക്ലാസിക് ചിത്രമായിരുന്നു. സത്യന്‍ അന്തിക്കാട് - മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ വിജയമാണ് രസതന്ത്രം എന്ന ചിത്രത്തിലൂടെ ആവര്‍ത്തിച്ചത്.

     ആറാം തമ്പുരാന്‍, കന്മദം, ഹരികൃഷ്ണന്‍സ്

    ആറാം തമ്പുരാന്‍, കന്മദം, ഹരികൃഷ്ണന്‍സ്

    1997 ലാണ് മോഹന്‍ലാലിന്റെ എക്കാലത്തെയും മികച്ച ബ്ലോക്ബസ്റ്റര്‍ ഹിറ്റ് ചിത്രമായ ആറാം തമ്പുരാന്‍ റിലീസായത്. അതിന്റെ തുടര്‍ച്ചയായിട്ടാണ് 98 ല്‍ ലോഹിതദാസിന്റെ കന്മദവും ഫാസിലിന്റെ ഹരികൃഷ്ണന്‍സും എത്തിയത്. മമ്മൂട്ടി - മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ വിജയമായിരുന്നു ഹരികൃഷ്ണന്‍സ്.

    English summary
    With the big success of Pulimurugan, Mohanlal has now a new record to his credit, something which no other superstar has
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X