പതിനാല് വർഷത്തെ കഠിനാദ്ധ്വാനം, പാർവതി നിങ്ങളൊരു അത്ഭുതമാണ്... ഒരു വേറിട്ട കുറിപ്പ്

കൊറോണക്കാലം പഴയ സിനിമയോടൊപ്പമാണ് മലയളി പ്രേക്ഷകർ ആഘോഷിക്കുന്നത്. കാണാൻ പറ്റാതിരുന്നതും വിട്ടു പോയ ചിത്രങ്ങൾക്കൊപ്പം ലോക്ക് ഡൗൺ ദിവസങ്ങൾ കഴിച്ചു കൂട്ടുന്നത്. കണ്ട ചിത്രങ്ങൾ വീണ്ടും കാണുകയും ചിത്രത്തിലെ കാണാകാഴ്ചകൾ കണ്ട് പിടിച്ച് പ്രേക്ഷകരുമായി വയ്ക്കുകയാണ്. ഇത്തരത്തിലുള്ള പഴയ സിനിമ റിവ്യൂകൾ നിരവധി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് യുവകഥാകൃത്ത് പി ജംഷാറിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. നടി പാർവതിയുടെ ആദ്യ ചിത്രത്തെ കുറിച്ചായിരുന്നു കുറിപ്പ്.

parvathi

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ജംഷാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...കൊറോണക്കാലം, പഴയ സിനിമകളുടെ വിരുന്നു കാലം. ഇന്നലെ പാര്‍വ്വതിയുടെ ആദ്യ സിനിമ ഔട്ട് ഓഫ് സിലബസ് കണ്ടു. നിലപാടുകളുള്ള ലോകമറിയുന്നൊരു നടിയായുള്ള പാര്‍വ്വതിയുടെ വളര്‍ച്ച പതിനാല് വര്‍ഷത്തെ കഠിനാദ്ധ്വാനവും സിനിമയോടുള്ള അര്‍പ്പണവുമാണെന്ന് തിരിച്ചറിയുന്നു. നിങ്ങളൊരു അത്ഭുതമാണ് ശരിക്കും ഔട്ട് ഓഫ് സിലബസ് ആര്‍ടിസ്റ്റ് ♥- ഫേസ്ബുക്കിൽ കുറിച്ചു.

അവതാരകയായി തുടങ്ങി പിന്നീട് തെന്നിന്ത്യൻ സിനിമയുടെ ശക്തമായ സ്ത്രീ സാന്നിധ്യമായി ഉയരുകയായിരുന്നു പാർവതി. ആദ്യ വരവിൽ ശോഭിക്കാൻ കഴിഞ്ഞില്ലെങ്കിലും പാർവതിയുടെ രണ്ടാമത്തെ വരവ് വെറുതെയായിരുന്നില്ല. ശക്തമായ കഥാപാത്രങ്ങളായിരുന്നു റീ എൻട്രിയിൽ കാത്തിരുന്നത്. മലാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ ചിത്രങ്ങളിലും തന്റേതായ സ്ഥാനം ഉറപ്പിക്കാൻ നടിയ്ക്ക് കഴിഞ്ഞിരുന്നു.

2006 ൽ പുറത്തു വന്ന റോഷൻ ആൻഡ്രൂസ് ചിത്രമായ നോട്ട് ബുക്കിന് ശേഷം 2011 ലാണ് താരം സിറ്റി ഓഫ് ഗോൾഡ് എന്ന ചിത്രത്തിലൂടെയാണ് പാർവതി വെളളിത്തിരയിൽ എത്തുന്നത്. ആദ്യത്തെ പാർവതിയെയായിരുന്നില്ല രണ്ടാം വരവിൽ കണ്ടത്. പിന്നീട് പുറത്തിറങ്ങിയ മാരിയൻ, ബാംഗ്ലൂർ ഡെയ്സ്, എന്ന് നിന്റെ മൊയ്തീൻ, ചാർലി, ടേക്ക് ഓഫ് തുടങ്ങിയ ചിത്രങ്ങളിൽ മറ്റൊരു പാർവതിയെയായിരുന്നു കണ്ടത്. ഇതോടെ കൂടി മലയാള സിനിമയിൽ സ്വന്തമായൊരു സ്ഥാനം സൃഷ്ടിക്കുകയായിരുന്നു താരം. സിനിമയിൽ സ്ഥാനം ഉറപ്പിക്കുന്നതിനൊപ്പം സൈബർ ആക്രണവും താരത്തെ തേടി എത്തുകയായിരുന്നു.

parvathi

More from Filmibeat

Read more about: parvathy പാർവതി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X