For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  വേറിട്ട പാന്ഥാവിലെത്താത്ത തീവണ്ടി

  By സദീം മുഹമ്മദ്
  |

  സ്‌ക്രീനില്‍ കാണുന്ന കാഴ്ച ഒന്നും ആ കാഴ്ചയുടെ, അപ്പുറം മറച്ചുവെച്ച മറ്റൊന്ന് ഈ ദൃശ്യങ്ങളുടെ വിടവുകളിലൂടെ പറയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത്തരമൊരു ശ്രമത്തിലൂടെ പരാജയപ്പെട്ട ചിത്രങ്ങളുടെ കൂട്ടത്തിലേക്കാണ് തീവണ്ടിയെ സമഗ്രമായ വിലയിരുത്തുമ്പോള്‍ എത്തുവാന്‍ കഴിയുക. ഈയൊരു വേറിട്ട പാന്ഥാവിലേക്ക് സഞ്ചരിക്കുവാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും ഈ തീവണ്ടിക്ക് അത്തരമൊരു കൂകിപ്പാച്ചില്‍ നടത്തുവാന്‍ പൂര്‍ണമായി സാധിക്കാതെപോകുകയായിരുന്നു.

  അണിയറപ്രവര്‍ത്തകര്‍ക്കില്ലാതെ പോകുന്ന വ്യക്തമായ രാഷ്ട്രീയബോധമില്ലായ്മയാണ് തീവണ്ടിയെ ഇങ്ങനെ പിന്നാക്കം വലിക്കുന്നതിന് പ്രധാന കാരണമാകുന്നതെന്ന് സിനിമയുടെ കാഴ്ച ഉടനീളം നമ്മോട് ഇതു വിളിച്ചുപറയുന്നുമുണ്ട്. ഒരു നാട്ടിന്‍ പ്രദേശത്തെ സാധാരണ അഭ്യസ്ത വിദ്യന്‍. സിഗരറ്റ് വലി എന്നത് ഏറെ വലിയ ദൂ ശീല മോ , പാതകമോ ആയി കണ്ടിരുന്ന ഒരു കാലത്ത് അതിന്റെ അടിമയാകേണ്ടി വന്ന ഒരു ചെറുപ്പക്കാരന്‍ ഒരിക്കലും ഈ സ്വാഭാവത്തില്‍ നിന്ന് പുറത്തു കടക്കില്ലെന്ന് വിധിയെഴുതിയവന്‍. ഒരു ഘട്ടത്തില്‍ അതില്‍ നിന്ന് മോചിതനാകുകയും തിരിച്ച് കുടുംബം /സമൂഹം ആഗ്രഹിക്കുന്ന ഒരു രീതിയിലേക്കെത്തുകയും ചെയ്യുന്നതാണ് , തീവണ്ടിയുടെ ആകെ കഥ. കഥയിലെ ചെയിന്‍സ് സ്‌മോക്കര്‍ എന്ന നായകഘടകം മാറ്റിനിറുത്തിയാല്‍ , മറ്റു സിനിമകളെപ്പോലെ ഒരു നാട്ടിന്‍ പുറത്തെ സംഭവങ്ങളായ ജനനം, പഠനം, നിശ്ചയം, , കല്യാണം തുടങ്ങിയവയെല്ലാമാണ് തീവണ്ടിയിലെ കമ്പാര്‍ട്ട്‌മെന്റുകളിലുമുള്ളത്.

  mohanlal

  എന്നാല്‍ പുതിയ തീവണ്ടി കംപാര്‍ട്ട്‌മെന്റുകള്‍ കണ്ടാല്‍ നമ്മള്‍ ആശ്ചര്യത്തോടെ നോക്കിനില്ക്കുന്നതുപോലെ ഈ തീവണ്ടിയും അതിലെ അവതരണത്തിലെ വ്യത്യസ്ത വരുത്തുവാനുള്ള ആത്മാര്‍ഥ ശ്രമം കൊണ്ട് പെട്ടെന്ന് നമ്മുടെ മനസ്സില്‍ നിന്ന് ഓടിപ്പോകുന്നില്ലെന്നുമാത്രം. കാരണം ഇതിലൂടെ മനുഷ്യ ജീവിതത്തിന്റെ ആശങ്കകളും ആധികളുമാണ് പങ്കൂവെയ്ക്കുന്നുവെന്നുള്ളതുകൊണ്ടു മാത്രമാണത്. പക്ഷേ അവതരണത്തിലെ ഒരു നീട്ടി പറച്ചല്‍ പലയിടത്തും ഒരു ഇഴച്ചിലായി കാഴ്ചക്കാരന് തോന്നുന്നുണ്ട് എന്നുള്ളതും ഈ സമയത്ത് പറയാതെ വയ്യ.

  teevandi

  ബിനീഷ് ദാമോദരന്‍ (ടെ വിനോ തോമസ് )എന്ന കേന്ദ്രകഥാപാത്രം വീട്ടില്‍ നടന്ന പ്രസവത്തില്‍ മരിച്ചു പോയി എന്ന് വീട്ടുകാരൊന്നാകെ തീരുമാനിച്ച കുഞ്ഞായിരുന്നു. ജനിച്ച ശേഷം കരിയാതിരുന്ന ഈ കുഞ്ഞ് പക്ഷേ അമ്മാവനായ ചെയിന്‍ സ്‌മോക്കര്‍ താന്‍ വലിച്ച സിഗരറ്റിന്റെ പുക ഊതിയപ്പോള്‍ കരഞ്ഞുകൊണ്ട് ജീവിതത്തിലേക്ക് തിരിച്ചു വരികയായിരുന്നു. ഈയൊരു തിരിച്ചുവരവ്, പുകവലിക്കടിമയായ ഒരു കേന്ദ്രകഥാപാത്രത്തിലേക്കാണ് നമ്മെ എത്തിക്കുന്നത്. ഒരു പുകവലിക്കാരനിലൂടെ എണ്‍പതുകളില്‍ ജനിച്ച ടെ യുവ തലമുറ നേരിട്ടക്കാഴ്ചകളിലേക്കാണ് സിനിമ പിന്നീട് പോകുന്നത്. ആരുമറിയാതെ ഒരു സിഗരറ്റ് വലിക്കുന്നതിലടക്കം ഇവര്‍ നേരിട്ട ബുദ്ധിമുട്ടുകളുടെ റിയലിസ്റ്റിക്കായ അവതരണമാണ് ഈ സിനിമയെ പിന്നീട് ആകര്‍ഷകമാക്കുന്നത്.

  teevandi

  അങ്ങനെ അമ്മാവന് വേണ്ടി സിഗരറ്റ് വാങ്ങി, വാങ്ങി അവസാനം അവന്‍ തനിക്ക് വേണ്ടി തന്നെ സിഗരറ്റ് വാങ്ങുകയാണ്. ഈ സിനിമയിലെ ഏറ്റവും മനോഹരമായ സീനുകളിലൊന്ന് ബിനീഷിന്റെ വളര്‍ച്ചയെ കാണിക്കുന്ന മുറുക്കാന്‍ കടയില്‍ നിന്ന് സിഗരറ്റ് വാങ്ങുന്ന സീനാണ്. മുറുക്കാന്‍ കടയില്‍ സിഗരറ്റിനായി ബിനീഷ് വെയ്ക്കുന്ന കൈപ്പത്തി യിലൂടെയും പത്തിന്റെയും അഞ്ചു രൂപയുടെയും നോട്ടുകളിലൂടെയും നായകന്റെ ശബ്ദത്തില്‍ അവന്റെ വളര്‍ച്ചയിലൂടെ വരുന്ന മാറ്റത്തിലൂടെയുമാണ് പ്രേക്ഷകന് മുന്നില്‍ കുട്ടിയായ നായകന്‍ എങ്ങനെ യുവാവായി മാറിയെന്നത് ഏതാനും ഷോട്ടകളിലൂടെ കാണിച്ചു കൊടുക്കുന്നത്.

  teevandi


  പുകവലിക്കടിമയായ ഒരാളുടെ. തിരിച്ചുവരവിന്റെ കഥ എന്നതിനപ്പുറം ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമ കൂടി യാണ് തീവണ്ടി എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ ഇവിടെയാണ് ഈ ചലച്ചിത്രം പൂര്‍ണമായി പരാജയപ്പെടുന്നത്. നാം കാണുന്ന ദൃശ്യങ്ങള്‍ക്കപ്പുറം പറയുവാന്‍ ശ്രമിക്കുന്ന മറ്റു പല കാര്യങ്ങളും അതിന്റെ തീവ്രതയില്‍ പ്രേക്ഷകനോട് സംവദിക്കുവാന്‍ സിനിമക്ക് സാധിക്കാതെ പോകുകയാണ്. മിറച്ച് ആകെ മൊത്തം ടോട്ടല്‍ തീയേറ്ററില്‍ കണ്ടിരിക്കാവുന്ന ഒരു സിനിമ മാത്രമാക്കി മാറ്റുകയാണ് തീവണ്ടിയെ. അതിനപ്പുറത്തേക്ക് വളര്‍ത്തുന്നുമില്ല ഈ ചലച്ചിത്രത്തെ. ആഫ്രിക്കയിലെ ഒരു വിമാനത്താവളത്തിലെ മാലിന്യപ്രശ്‌നത്തെക്കുറിച്ച് കേരളത്തിലെ ഒരു കടപ്പുറത്ത് സിനിമയിലെ പ്രധാന രാഷ്ട്രീയ കക്ഷി നടത്തുന്ന മനുഷ്യചങ്ങലപോലെ പല സൂചകങ്ങളിലൂടെ പലതും പറയുവാന്‍ ശ്രമിക്കുന്നുവെങ്കിലും അതെല്ലാം എവിടെയുമെത്താത്ത വാണംപോലെയായി മാറുകയാണ്. ഇത് തീവണ്ടിയെ പൂര്‍ണമായി ഒരു രാഷ്ട്രീയ വിമര്‍ശനത്തിലൂന്നിയുള്ള ജീഹശശേരമഹ ടമശേലൃ ന്റെ രൂപത്തിലേക്ക് വളരുന്നതില്‍ നിന്ന് പിന്നാക്കം വലിക്കുകയാണ്.

  teevandi

  എന്തായാലും നമ്മുടെ സിനിമയുടെ പുതിയ വളര്‍ച്ചയുടെ ഒരു മുഖത്തെയാണ് ഫെല്ലിനിയും ശീ ലാലും കൂടി തീവണ്ടിയിലൂടെ വരച്ചിടുവാന്‍ ശ്രമിക്കുന്നതെന്നത് നിസ്തര്‍ക്കമില്ലാതെ തന്നെ പറയുവാന്‍ സാധിക്കും . അവതരണത്തിലെ പുതുമ കൊണ്ടും സിനിമക്ക് വ്യത്യസ്തമാകുവാന്‍ സാധിക്കുമെന്നതാണ് തീവണ്ടി കൂകിവിളിച്ചു കടന്നു പോകുമ്പോള്‍ മലയാള പ്രേക്ഷര്‍ ഒരേ സ്വരത്തില്‍ സമ്മതിക്കുന്ന ഘടകം. ഏറ്റവും അവസാനത്തെ ലിപ് ലോക്ക് പോലെ യുവതക്ക് ഹര മുള്ള സീനുകളും ടെവിനോ എന്ന നവ മാധ്യമങ്ങളിലെ പുതുനായകന്റെ സാന്നിധ്യവുമായിരിക്കാം യുവ പ്രേക്ഷകരെ ഏറെ സിനിമയിലേക്ക് ആകര്‍ഷിപ്പിക്കുന്നത്. അവതരണത്തില്‍ കൊണ്ടുവരുവാന്‍ ശ്രമിക്കുന്ന പുതുമയും ഇതിന് പിന്‍ബലമേകുന്നുണ്ട്. ഒപ്പം കൗമാരവും യൗവനവും തന്റെ ഒരേ ശരീരം കൊണ്ട് തന്നെ സ്‌ക്രീനില്‍ നടിപ്പിച്ച് വിസ്മയം കൊള്ളിച്ച ടെവിനോ തോമസിന്റെ സംഭാവനയും ഏറെ മുതല്‍കൂട്ടായിട്ടുണ്ട്. സിനിമയുടെ താളം പ്രേക്ഷനിലേക്ക് കൈമാറുന്ന രീതിയിലുള്ള പശ്ചാത്തല സംഗീതവും വ്യത്യസ്തവും സിനിമക്ക് നല്ല പിന്തുണയുമാണ് നല്കുന്നത്.

  English summary
  Muhammed Sadeem writes about Theevandi Movie

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more