twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഐശ്വര്യ ലക്ഷ്മിയും നിമിഷ സജയനും അനു സിത്താരയും തിളങ്ങിയ വര്‍ഷം? ആരായിരിക്കും 2018ലെ മികച്ച നടി? കാണൂ

    |

    മനോഹരമായൊരു വര്‍ഷം കൂടി വിട പറയാനൊരുങ്ങുകയാണ്. നേട്ടങ്ങളും നഷ്ടങ്ങളുമൊക്കെയായി ഒരു വര്‍ഷം കൂടി പോയ്മറയുകയാണ്. മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വര്‍ഷമാണിത്. യുവതാരനിരയും സൂപ്പര്‍ താരങ്ങളുമൊക്കെ നിറഞ്ഞുനിന്നിരുന്ന വര്‍ഷമായിരുന്നു. ഇടവേളയ്്ക്ക് ശേഷമുള്ള തിരിച്ചുവരവിലൂടെ ഞെട്ടിച്ചവരും പുതുമുഖമായെത്തി മലയാള സിനിമയുടെ എല്ലാമെല്ലാമായി മാറിയവരുമൊക്കെയായി മലയാള സിനിമയില്‍ നിരവധി കാര്യങ്ങളാണ് അരങ്ങേറിയത്. 2018 ലെ മികച്ച നടി ആരായിരിക്കുമെന്ന് ചോദിച്ചാല്‍ കൃത്യമായൊരു ഉത്തരം നല്‍കാനാവാതെ സിനിമാപ്രേമികള്‍ അങ്കലാപ്പിലാവുമെന്നുറപ്പാണ്.

    മഞ്ജു വാര്യര്‍ മാത്രമല്ല യുവനായികമാരും അവരവര്‍ക്ക് ലഭിച്ച കഥാപാത്രങ്ങളെ അങ്ങേയറ്റം അവിസ്മരണീയമാക്കിയാണ് മുന്നേറിയത്. കരിയര്‍ ബ്രേക്ക് ചിത്രങ്ങളുമായാണ് നായികമാരെല്ലാം എത്തിയത്. അനു സിത്താരയും ഐശ്വര്യ ലക്ഷ്മിയും നിമിഷ സജയനും അനുശ്രീയുമൊക്കെ വേറിട്ട വ്യത്യസ്തമായ കഥാപാത്രങ്ങളുമായാണ് ഇത്തവണയെത്തിയത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ. തൃഷയുടെ മലയാള വരവിനും 2018 സാക്ഷ്യം വഹിച്ചിരുന്നു. അടുത്ത സുഹൃത്ത് കൂടിയായ നിവിന്‍ പോളിക്കൊപ്പമായിരുന്നു താരത്തിന്റെ വരവ്. വിവാഹ ശേഷമുള്ള നസ്രിയയുടെ തിരിച്ചുവരവും ഈ വര്‍ഷമായിരുന്നു കൂടെയിലൂടെ. വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച അഭിനേത്രികളെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

    ആമിയായി മഞ്ജു വാര്യരെത്തി

    ആമിയായി മഞ്ജു വാര്യരെത്തി

    വര്‍ഷങ്ങള്‍ നീണ്ട ഇടവേള അവസാനിപ്പിച്ച് മഞ്ജു വാര്യര്‍ സിനിമയിലേക്ക് തിരിച്ചെത്തിയപ്പോള്‍ ആരാധകര്‍ ആഘോഷമാക്കി മാറ്റിയിരുന്നു. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെയാണ് താരം തിരിച്ചുവരവില്‍ അവതരിപ്പിച്ചത്. സിനിമയേറ്റെടുക്കുന്നതിന് മുന്‍പ് കഥാപാത്രങ്ങളെക്കുറിച്ച് കൂടുതല്‍ ശ്രദ്ധിച്ചത് രണ്ടാം വരവിലായിരുന്നുവെന്ന് താരം വ്യക്തമാക്കിയിരുന്നു. കരിയര്‍ ബ്രേക്കായി മാറിയേക്കാവുന്ന ചിത്രങ്ങളുമായാണ് താരം ഇത്തവണയെത്തിയത്. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയായ മാധവിക്കുട്ടിയുടെ ബയോപ്പിക്ക് സിനിമയായ ആമിയില്‍ ആമിയെ അവതരിപ്പിച്ചത് മഞ്ജു വാര്യരായിരുന്നു. വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെ താരം മോശമാക്കിയില്ലെന്നായിരുന്നു ആരാധകര്‍ അഭിപ്രായപ്പെട്ടത്.

    വരത്തനിലെ ഐശ്വര്യ ലക്ഷ്മിയുടെ പ്രകടനം

    വരത്തനിലെ ഐശ്വര്യ ലക്ഷ്മിയുടെ പ്രകടനം

    അമല്‍ നീരദ് ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു വരത്തന്‍. ഫഹദിന് മാത്രമല്ല ഐശ്വര്യ ലക്ഷ്മിക്കും തുല്യ പ്രാധാന്യം ലഭിച്ച സിനിമയായിരുന്നു ഇത്. അസാമാന്യ അഭിനയമികവുമായി ഇരുതാരങ്ങളും പ്രേക്ഷകരെ ഞെട്ടിക്കുകയായിരുന്നു. തുടക്കത്തിലെ അമുല്‍ ബേബിയില്‍ നിന്നും നായകനിലേക്കുള്ള ഫഹദിന്റെ മാറ്റം ഗംഭീരമായിരുന്നു. വില്ലന്‍മാരായെത്തിയ അര്‍ജുന്‍ അശോകനും വിജിലേഷും പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരുന്നു.

    നസ്രിയയുടെ തിരിച്ചുവരവ്

    നസ്രിയയുടെ തിരിച്ചുവരവ്

    വിവാഹ ശേഷം സിനിമയില്‍ നിന്നും അപ്രത്യക്ഷമായ നസ്രിയയുടെ തിരിച്ചുവരവിനായി സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുകയായിരുന്നു. നിരവധി അവസരങ്ങള്‍ തേടിയെത്തിയപ്പോഴും എന്നായിരിക്കും അത് സംഭവിക്കുന്നതെന്നറിയാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. അഞ്ജലി മേനോന്‍ പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ കൂടെയിലൂടെയാണ് ഈ താരം ഇടവേള അവസാനിപ്പിച്ച് തിരിച്ചെത്തിയത്. നസ്രിയയുടെ വരവിന് ശേഷം സിനിമയത്തന്നെ താരം കവര്‍ന്നെടുക്കുകയായിരുന്നുവെന്നായിരുന്നു ആരാധകര്‍ അഭിപ്രായപ്പെട്ടത്.

    സംയുക്ത മേനോന്റെ ലില്ലി

    സംയുക്ത മേനോന്റെ ലില്ലി

    ടൊവിനോ തോമസിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നായ തീവണ്ടിയിലൂടെ തുടക്കം കുറിച്ച നായികയാണ് സംയുക്ത മേനോന്‍. ദേവി എന്ന വില്ലേജ് ഓഫീസറായാണ് താരമെത്തിയത്. എന്നാല്‍ അതിനെ വെല്ലുന്ന പ്രകടനമായിരുന്നു ലില്ലിയിലേത്. പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത ചിത്രത്തിന് വ്യത്യസ്തമായ പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. ലില്ലി എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് സംയുക്ത മേനോനായിരുന്നു.

    നിമിഷ സജയന്റെ ഈട

    നിമിഷ സജയന്റെ ഈട

    നിമിഷനേരം കൊണ്ട് കഥാപാത്രമായി മാറുന്ന കഴിവുമായാണ് നിമിഷ സജയന്‍ മുന്നേറുന്നത്. ഈ വര്‍ഷം ലഭിച്ചതെല്ലാം വേറിട്ട കഥാപാത്രങ്ങളായിരുന്നുവെങ്കിലും ഈടയിലെ കഥാപാത്രം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു കണ്ണൂരിലെ രാഷ്ട്രീയ പശ്ചാത്തലത്തെ മുന്‍നിര്‍ത്തിയൊരുക്കിയ സിനിമയില്‍ താരം ജീവിക്കുകയായിരുന്നു. ഷെയ്ന്‍ നിഗമായിരുന്നു ചിത്രത്തിലെ നായകന്‍.

    അനു സിത്താരയുടെ സിനിമകള്‍

    അനു സിത്താരയുടെ സിനിമകള്‍

    നാടന്‍ പെണ്‍കുട്ടിയായി സിനിമയിലേക്കെത്തിയ അഭിനേത്രിയാണ് അനു സിത്താര. മുന്‍നിര സംവിധായകരും താരങ്ങളുമുള്‍പ്പടെ നിരവധി പ്രഗത്ഭര്‍ക്കൊപ്പം അഭിനയിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നു. ആരാധകപിന്തുണയില്‍ ഏറെ മുന്നിലുള്ള താരമായ അനു സിത്താരയുടെ ഒരു കുപ്രസിദ്ധ പയ്യന്‍ വേറിട്ടൊരു അനുഭവമായിരുന്നുവെന്ന് ആരാധകര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു.

    മംമ്ത മോഹന്‍ദാസിന്റെ നീലി

    മംമ്ത മോഹന്‍ദാസിന്റെ നീലി

    ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖത്തിലൂടെയാണ് മംമ്ത മോഹന്‍ദാസ് തുടക്കം കുറിച്ചത്. ഇടയ്ക്ക് സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവിലൂടെ താരം ഞെട്ടിച്ചിരുന്നു. കരിയറില്‍ തന്നെ വെല്ലുവിളികള്‍ നിറഞ്ഞ നീലിയുമായാണ് താരം ഈ വര്‍ഷം ഞെട്ടിച്ചത്. പ്രേതകഥയുമായെത്തിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.

    തൃഷയുടെ മലയാള അരങ്ങേറ്റം

    തൃഷയുടെ മലയാള അരങ്ങേറ്റം

    തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട നായികമാരിലൊരാളാണ് ത്രിഷ. മലയാളത്തില്‍ നിന്നും അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നുമൊക്കെ താരം നേരത്തെ പറഞ്ഞിരുന്നു. അടുത്ത സുഹൃത്ത് കൂടിയായ നിവിന്‍ പോളിക്കൊപ്പമായിരുന്നു താരത്തിന്റെ വരവ്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഹേയ് ജൂഡിലൂടെയായിരുന്നു തൃഷയെത്തിയത്.

    ഒാട്ടോറിക്ഷാ ഡ്രൈവറായി അനുശ്രീ

    ഒാട്ടോറിക്ഷാ ഡ്രൈവറായി അനുശ്രീ

    അതാത് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനായി താരങ്ങള്‍ ചില്ലറ പ്രയത്നങ്ങളല്ല നടത്താറുള്ളത്. സുജിത്ത് വാസുദേവ് സംവിധാനം ചെയ്ത ഒാട്ടര്‍ഷയില്‍ ഒാട്ടോ ഡ്രൈവറായാണ് താരമെത്തിയത്. സിനിമയ്ക്കായാണ് ഒാട്ടോ ഒാടിച്ച് പഠിച്ചതെന്ന് താരം പറഞ്ഞിരുന്നു. പതിവില്‍ നിന്നും വേറിട്ട് കഥാപാത്രവുമായി താരമെത്തിയപ്പോള്‍ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.

    English summary
    Challenging characters of actress in 2018
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X